ആർഷവിദ്യാസമാജത്തിന് എറണാകുളം ജില്ലയിൽ ഒരു സ്വന്തം പ്രവർത്തനകേന്ദ്രം
ആർഷവിദ്യാസമാജത്തിന് അഭിമാനമുഹൂർത്തം!!!
ഇന്നലെ (12/07/2026) ശ്രീ പരമേശ്വരന്റെയും ഗുരുപരമ്പരകളുടെയും അനുഗ്രഹത്തോടെ, സജ്ജനങ്ങളുടെ പിന്തുണയോടെ, ആർഷവിദ്യാസമാജത്തിന് എറണാകുളം ജില്ലയിൽ ഒരു സ്വന്തം പ്രവർത്തനകേന്ദ്രം എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു!
27 വർഷം പൂർത്തിയായ AVS ൻ്റെ പ്രവർത്തനങ്ങളിൽ ഏറിയ പങ്കും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചായിരുന്നു. 2020 മാർച്ച് 20 മുതൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു.
ഇന്ന് കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തനകേന്ദ്രങ്ങളുള്ള, ഭാരതത്തിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന പ്രസ്ഥാനമായി മാറുമ്പോഴും, “പിച്ചവെച്ച് തുടങ്ങിയ മണ്ണിൽ” സ്വന്തമായി ഒരു സെൻ്റർ എന്നത് പ്രവർത്തകരുടെ സ്വപ്നമായിരുന്നു. തൃപ്പുണിത്തുറയ്ക്ക് സമീപം കാഞ്ഞിരമറ്റത്തുള്ള പ്രവർത്തനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആചാര്യശ്രീ കെ. ആർ മനോജ് ജി ഇന്നലെ (12/07/2026) നിർവഹിച്ചതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു. തുടർന്ന് ആർഷവിദ്യാസമാജത്തിൻ്റെ അതുല്യപദ്ധതികൾ ആചാര്യജി വിശദീകരിച്ചു.
ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ആർഷവിദ്യാസമാജ ത്തോടൊപ്പം നിന്ന എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. തുടർന്നും എല്ലാ പിന്തുണകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം