Member   Donate   Books   0

അനുജയും ആയിരക്കണക്കിന് മാതാപിതാക്കളും നിങ്ങളോട് ക്ഷമിക്കുമോ?!

AVS

കഴിഞ്ഞ ദിവസം (28-02-2026) ആർഷവിദ്യാസമാജത്തിലെ അധ്യാപകർക്കും സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം “കേരള സ്റ്റോറി -2 ഗോസ് ബിയോണ്ട്” എന്ന സിനിമ കണ്ടു. തിരുവനന്തപുരം എയരീസ് പ്ലെക്സ് തീയേറ്ററിൽ ഓഡി- 4 ൽ വൈകുന്നേരം 6.30 ൻ്റെ പ്രദർശനത്തിനാണ് ഞങ്ങൾ പോയത്. 2015, 2024, 2025 എന്നീ വർഷങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലായി നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് 2 മണിക്കൂർ 10 മിനുറ്റ് നേരം ദൈർഘ്യമുള്ള സിനിമയുടെ പ്രമേയം.
 
കേരളാ സ്റ്റോറി – 1 കേരളത്തിലെ നിമിഷ ഫാത്തിമയടക്കമുള്ള മൂന്നു പെൺകുട്ടികളുടെ കഥകൾ പറഞ്ഞപ്പോൾ, കേരള സ്റ്റോറി – 2 ചർച്ച ചെയ്യുന്ന വിഷയം കേരളത്തിൽ നിന്നാരംഭിച്ച് കേരളത്തിനപ്പുറവും വ്യാപിക്കുന്ന ലവ് ട്രാപ്പ് ജിഹാദിൻ്റെ (പ്രണയം, ചതി എന്നിവയിലൂടെയുള്ള മതംമാറ്റം) ദുരിതങ്ങളാണ്.

സിനിമ കണ്ട് കഴിഞ്ഞപ്പോൾ സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് ജി, നിർമ്മാതാവ് ശ്രീ വിപുൽ അമൃത് ലാൽ ഷാ ജി തുടങ്ങി മുഴുവൻ ടീമിനെയും നേരിട്ടു വിളിച്ച് അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. കേരളാ സ്റ്റോറി 1 -നേക്കാൾ മികച്ച അനുഭവമാണ് ഈ സിനിമ ഞങ്ങൾക്ക് നൽകിയത്. അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം, തിരക്കഥയുടെ കരുത്ത്, സംവിധാന മികവ്, കൃത്യമായ ഡയലോഗുകൾ എന്നിവ ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ വളരെ മനോഹരമായ ചിത്രീകരണമായി മാറ്റി.

-> പ്രിയ സഖാക്കളെ, നിങ്ങൾ അറിയുമോ അനുജയെ?!
സിനിമയ്ക്ക് കേരളത്തിൻ്റെ പേര് കൊടുത്തു എന്നതാണ് ചിലരുടെ “സിനിമ തടയൽ പ്രക്ഷോഭങ്ങൾക്ക് ” പിന്നിൽ. എന്നാൽ കേട്ടോളൂ, കേരളത്തിൽ നിങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന ഒരു യുവവനിതാസഖാവിനുണ്ടായ ദുരന്തവും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
 
-> ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ SFI നേതാവിനെ?
കൊടിയദുരിതങ്ങളേറ്റുവാങ്ങി മരിച്ച ആ വിദ്യാർത്ഥിനിയുടെ ആത്മാവും ആയിരക്കണക്കിന് മാതാപിതാക്കളും ഒരിക്കലും പൊറുക്കാത്ത കടുത്ത അപരാധമാണ് നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
Anuja Trapped in Love Jihad

തൻ്റെ ദുരന്തകഥ എല്ലാവരുമറിയണമെന്നും താനനുഭവിച്ച യാതനകൾ, കുടുംബത്തിൻ്റെ വേദനകൾ മറ്റൊരാൾക്കുമുണ്ടാകരുതെന്നുമാണ് മരണത്തിനു മുമ്പ് അനുജ ആഗ്രഹിച്ചത്. നിങ്ങളോ?! അനുജയ്ക്കും കുടുംബത്തിനും അന്ന് നിങ്ങൾ നീതി നേടിക്കൊടുത്തില്ല. ഇന്ന് അനുജയുടെ ദുരിതങ്ങൾ മറ്റുള്ളവർക്ക് പാഠമാകുവാനനുവദിക്കുന്നില്ല. അവളെ കുടുക്കിയ റാക്കറ്റിനെ രക്ഷിക്കാൻ ഇപ്പോഴും ശ്രമിക്കുന്നു! കഷ്ടം !

പോപ്പുലർഫ്രണ്ട് പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ട SFI നേതാവ് അഭിമന്യു പഠിച്ച എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനി തന്നെയായിരുന്നു അനുജയും. അഭിമന്യുവിൻ്റെ കാര്യത്തിലും ചിലർ ജിഹാദി പ്രീണനത്തിന് ശ്രമിച്ചത് വിവാദമായിരുന്നു. NDF നേതാവിൻ്റെ പീഡനത്തിൽ ദുരൂഹമായി മരിച്ച അനുജക്കേസിലും രാഷ്ട്രീയ നേതൃത്വം ഇരകൾക്കൊപ്പമല്ല നിലയുറപ്പിച്ചത്.

-> ആരാണ് അനുജ ?!
ചിലർ ബോധപൂർവം മറയ്ക്കാൻ ശ്രമിക്കുന്ന അനുജ കേസ് എന്താണ്?
കൊച്ചിയിൽ പുതുശ്ശേരിപറമ്പിൽ അശോക് കുമാറിൻ്റെയും ഷൈലജയുടെയും മകളായ അനുജ (23) എംഎ പൊളിറ്റിക്കൽ സയൻസ് കോഴ്സ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. പഠനത്തിലും ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്ന ഈ വനിതാസഖാവ് തൃശ്ശൂർ ചാവക്കാട് സ്വദേശി വലിയകത്ത് ഖലീലുമായി (34) രാഷ്ട്രീയ അടുപ്പം മൂലം പ്രണയത്തിൽ ആവുകയും തുടർന്ന് ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികളായ മാതാപിതാക്കളുടെ പാതി അനുമതിയോടെ അയാൾക്കൊപ്പം ലിവിങ് ടുഗതറായി താമസമാക്കുകയും ചെയ്തു.

അനുജയെ ലൗ ട്രാപ്പ് ജിഹാദ് എന്ന പ്രണയക്കെണിയിൽപ്പെത്തിയ ഖലിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയിരുന്നു. കേരളത്തിൽ രൂപീകൃതമായ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ NDF (പോപ്പുലർ ഫ്രണ്ടിൻ്റെ ആദ്യകാലരൂപം) ൻ്റെ സജീവ പ്രവർത്തകൻ. BJP നേതാവ് തൃശൂർ വടക്കേക്കാട് മണികണ്ഠൻ കൊലപാതകത്തിലെ മുഖ്യ പ്രതി. സി പി എം പ്രവർത്തകരെ ആക്രമിച്ചത്, ഭാര്യയെ മൃഗീയമായി മർദ്ദിച്ചത് തുടങ്ങിയവയുടെ പേരിൽ അയാൾക്കെതിരെ അനേകം കേസുകളുണ്ടായിരുന്നു.

തന്നെ ആസൂത്രിതമായി പ്രണയക്കെണിയിലാക്കിയതാണെന്ന സത്യവും ഖലീലിൻ്റെ തനിനിറവും എല്ലാം വളരെ വൈകിയാണ് അനുജ അറിഞ്ഞത്.
തുടക്കത്തിൽ പുരോഗമന ലിബറൽ ചിന്താഗതിക്കാരനായി അഭിനയിച്ചിരുന്ന ഖലിൽ അനുജയെ വീട്ടുകാരിൽ നിന്നും അടർത്തി സ്വന്തമാക്കിയതോടെ പതിയെ തൻ്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കുകയായിരുന്നു. ആ യുവതിയുടെ എല്ലാ സ്വാതന്ത്ര്യങ്ങളും തടഞ്ഞു, അവസാനം വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്നും പർദ്ദ ഇടണമെന്നുമുള്ള അവസ്ഥയിൽ വരെ എത്തിക്കുകയായിരുന്നു. ഇതിനെയെല്ലാം അനുജ ശക്തമായി എതിർത്തിരുന്നു. തുടർന്നാണ് ഇനിയും ദുരൂഹമായ ആത്മഹത്യ.
ഖലീൽ തന്നെയാണ് അനുജയുടെ മരണവാർത്ത രാത്രി പോലീസിനെ അറിയിച്ചത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ അനുജ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് ഖലിൽ പോലീസിന് മൊഴി നൽകിയത്. പക്ഷേ പുറത്തുവന്ന ചിത്രങ്ങളിൽ മൃതദേഹത്തിൻ്റെ രണ്ട് കാലുകളും നിലത്ത് ഇഴയുന്ന രീതിയിലായിരുന്നു തൂങ്ങിനിന്നിരുന്നത്. തൊട്ടടുത്ത് താഴെ മുറിച്ചിട്ട മുടികളും കാണാമായിരുന്നു. എന്നാൽ “അനുജ പറഞ്ഞതിനെത്തുടർന്ന് താൻ അവരുടെ മുടി മൊട്ടയടിച്ചു ” എന്നാണ് ഖലീൽ അന്ന് പോലീസിന് മൊഴി നൽകിയത്. ഇതെല്ലാം ദുരൂഹതയുണ്ടാക്കിയിരുന്നു.
 
“അനുജയെ മതപരിവർത്തനത്തിന് നിർബന്ധിച്ചോ എന്നും അതിൻ്റെ ഭാഗമായി മുടി മുറിച്ചതാണോ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ” എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്. മൃതദേഹം കണ്ടെടുത്ത മുറിയിൽ ഒരു “സംഘർഷത്തിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ” ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചു. എന്നാൽ ഈ സാഹചര്യത്തെളിവുകൾ അവഗണിച്ച് കേസ് അവസാനിപ്പിക്കാനായിരുന്നു ശ്രമം. ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം പോലീസിന് മേൽ ഉണ്ടായി. നിരവധി കേസുകളിൽ പ്രതിയായ ഖലീലിൻ്റെ വിവിധ ഇടപെടലുകൾ പരിശോധിക്കാനും പോലീസ് വിസമ്മതിച്ചു. അനുജയുടെ മരണം കൊലപാതകമാണെന്ന് തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പത്രസമ്മേളനം വരെ നടത്തി. പാർട്ടിയും അനുജയെയും കുടുംബത്തെയും സഹായിച്ചില്ല. നീതി ലഭിക്കാൻ കൂട്ടുനിന്നില്ല.
The-Kerala-Story-2-Goes-Beyond-Film-2

കേരളത്തെ ഞെട്ടിച്ച ഈ സംഭവമാണ് ചെറിയ മാറ്റങ്ങളോടെ കേരളാസ്റ്റോറി – 2 ൽ കൊടുത്തിരിക്കുന്നത്. അതായത് കേരളാ സ്‌റ്റോറി – 1 ലും ( നിമിഷ etc) കേരളാസ്റ്റോറി – 2 ലും (അനുജ) ചിത്രീകരിച്ചവ കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ തന്നെ!

” കേരളത്തെ അപമാനിക്കുന്നു, പച്ചക്കള്ളം, സംഘിപ്രൊപ്പഗാൻഡ ” തുടങ്ങിയ വാദങ്ങൾക്ക് ഇനി സ്കോപ്പില്ല എന്ന് വ്യക്തം. 2015ൽ കേരളത്തെ നടുക്കിയ അനുജ കേസും മധ്യപ്രദേശ്, രാജാസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത കാലത്തു ലവ് ട്രാപ് ജീഹാദിന് ഇരയായ പെൺകുട്ടികളുടെ അനുഭവങ്ങളും ഈ ജെൻസി കാലഘട്ടത്തിലും ഈ സമൂഹ്യവിപത്ത് എത്രത്തോളം ആഴത്തിൽ നടക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഇതിനെല്ലാം വ്യക്തമായ തെളിവുകളും സിനിമയിൽ നൽകുന്നുണ്ട്. ഇതെല്ലാം ജനജാഗരണത്തിലൂടെ മാത്രമേ തടയാൻ സാധിക്കൂ. സിനിമയെപ്പോലെ ജനങ്ങളെ സ്വാധീനിക്കുന്ന മറ്റൊരു ബോധവത്കരണ മാധ്യമം ഏതാണ്? ആയിരം പ്രഭാഷണങ്ങൾക്ക് സമം ഒരു സിനിമ എന്നതാണ് തത്വം. ആ അവെയർനെസ് തന്നെ ഉണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു.!

-> എന്തിന് ഈ സിനിമയ്ക്കെതിരെ ?

കേരളത്തിൽ എത്രയോ സിനിമകൾ കൊലപാതകങ്ങൾ, ദുരൂഹമായ ആത്മഹത്യകൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായി? ( ഒരു സി ബി ഐ ഡയറിക്കുറിപ്പ് etc എന്തെല്ലാം!) യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആധാരമാക്കിയെടുത്ത ഈ സിനിമക്കെതിരെ മാത്രം എന്തിന് ചിലർ വാളെടുക്കുന്നു.? നിയമത്തേയും കോടതിയെയും ഭരണഘടന നൽകുന്ന പൗരാവകാശത്തേയും വെല്ലുവിളിച്ച് സിനിമാപ്രദർശനം തടയുന്നു ?

തങ്ങളുടെ പ്രിയ സഖാവ് അനുജയ്ക്ക് നീതി ലഭിക്കുന്നതിൽ സത്യത്തിൽ DYFI സന്തോഷിക്കുകയല്ലേ വേണ്ടത്? അവളെ തകർത്ത തീവ്രവാദശക്തികളെ തുറന്നു കാട്ടുകയല്ലേ സംഘടന ചെയ്യേണ്ടത്?! കേരളത്തിലെ ഒരു പെൺകുട്ടിയുടെ, തങ്ങളുടെ സഖാവിൻ്റെ ദുരിതകഥ ചിത്രീകരിച്ച ഈ സിനിമയ്‌ക്കെതിരെ മാത്രം പ്രകടിപ്പിക്കുന്ന രോഷം ആരെ പ്രീതിപ്പെടുത്താനാണ്.?! നിങ്ങൾ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്?! കേരളത്തിൽ അതിവേഗം ശക്തി പ്രാപിക്കുന്ന ജിഹാദി – രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ ഉത്തമോദാഹരണമാണിത്.

നാടിൻ്റെ സമാധാനം ആഗ്രഹിക്കുന്നവർ സിനിമ കാണാനും പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് മാത്രം വിനീതമായി അഭ്യർത്ഥിക്കുന്നു