ഇന്ന് കർക്കടകം 1 – രാമായണമാസാരംഭം
പുണ്യമേറും രാമായണമാസത്തിൽ അറിവിൻ്റെ അക്ഷയഖനിയുമായി ആർഷവിദ്യാസമാജം!!
ശ്രീരാമനെക്കുറിച്ച് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും, കുപ്രചരണങ്ങളും, ദുർവ്യാഖ്യാനങ്ങളും നീക്കുന്ന പ്രഭാഷണപരമ്പര!
ശ്രീരാമനെതിരായ ആരോപണങ്ങൾക്കുള്ള മറുപടി – ആചാര്യശ്രീ കെ.ആർ മനോജ് ജി
- വിമർശനങ്ങൾ, ദുഷ്പ്രചരണങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവയ്ക്ക് പ്രമാണസഹിതം മറുപടി നൽകുന്നു!
- വാത്മീകിരാമായണത്തിലെ പ്രക്ഷിപ്തഭാഗങ്ങൾ എങ്ങനെയാണ് ശ്രീരാമമഹത്വം അട്ടിമറിച്ചതെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു.
- സീതാപരിത്യാഗം, ശംബൂകവധം എന്നിവയടങ്ങുന്ന ഉത്തരകാണ്ഡം എന്ന ഉത്തരരാമായണം പിന്നീട് കൂട്ടിച്ചേർത്തതാണെന്ന വസ്തുതയ്ക്ക് വ്യക്തമായ തെളിവുകൾ നൽകി വിശദീകരിക്കുന്നു!
- ആധികാരികമല്ലാത്തവയെ ന്യായീകരിച്ച് സ്വയംപരിഹാസ്യരാകുന്ന മാമൂൽവാദ നിലപാട് തിരുത്തുന്നു.
ആർഷവിദ്യാസമാജം എല്ലാ ശനിയാഴ്ചയും വൈകിട്ട് 7-8.30 pm വരെ മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയിരുന്ന “ഓഫ് ലൈൻ & ഓൺലൈൻ ചോദ്യോത്തരസെഷൻ” ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ വീഡിയോ പരമ്പര!!