ഏപ്രിൽ 21: ശ്രീ കണാദ മഹർഷിഅനുസ്മരണദിനം!
AVS
ശ്രീ കണാദ മഹർഷിയാണ് ഭാരതത്തിൻ്റെ ആറ് ആസ്തിക ദർശനങ്ങളിലൊന്നായ വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവായി ആദരിക്കപ്പെടുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1.ആറ്റമിക് തിയറിയുടെ പിതാവ്:
മോഡേൺ കെമിസ്ട്രിയും ഫിസിക്‌സും ആവിർഭവിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ്, പ്രപഞ്ചം മുഴുവൻ അതിസൂക്ഷ്മമായ കണികകളാൽ (Atoms) നിർമ്മിതമാണെന്ന് കണാദ മഹർഷി കണ്ടെത്തി. ഇതിനെ അദ്ദേഹം ‘പരമാണു’ എന്ന് വിളിച്ചു. അതിനാൽ അദ്ദേഹത്തെ ലോകത്തിലെ ആദ്യത്തെ അണു ശാസ്ത്രജ്ഞനായി (Atomic Scientist ആയി) കണക്കാക്കുന്നു.
ആധുനിക കാലഘട്ടത്തിൽ,1803- ൽ ആണ് ജോൺ ഡാൾട്ടൻ ആറ്റംസിദ്ധാന്തം അവതരിപ്പിക്കുന്നത്! 1808-ൽ പുറത്തിറക്കിയ ‘A New System of Chemical Philosophy’ എന്ന തന്റെ പുസ്തകത്തിലൂടെ അദ്ദേഹം ഈ സിദ്ധാന്തത്തെ കൂടുതൽ വിശദീകരിക്കുകയും കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു.
2.വൈശേഷിക സൂത്രം:
കണാദ മഹർഷിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് വൈശേഷിക സൂത്രം.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും അദ്ദേഹം ഏഴ് വിഭാഗങ്ങളായി (പദാർത്ഥങ്ങളായി) തിരിച്ചു:
ദ്രവ്യം (Substance)
ഗുണം (Quality)
കർമ്മം (Action)
സാമാന്യം (Generality)
വിശേഷം (Particularity)
സമവായം (Inherence)
അഭാവം (Non-existence) എന്നിവയാണ് സപ്ത പദാർത്ഥങ്ങൾ.
പഞ്ചഭൂത തത്ത്വങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വൈശേഷിക ദർശനം. ചലന നിയമങ്ങളെക്കുറിച്ചും അദ്ദേഹം വൈശേഷിക ദർശനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതീയ ശാസ്ത്രപാരമ്പര്യത്തിൽ ഭൗതികശാസ്ത്രത്തിനും തർക്കശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
ആദ്യമായി കണത്തെ കണ്ടെത്തിയ ഋഷിയായ ശാസ്ത്രജ്ഞൻ ശ്രീ കണാദ മഹർഷിയുടെ തൃപ്പാദകമലങ്ങളിൽ പ്രണാമങ്ങൾ!![]()
![]()
![]()
![]()
![]()
ആദരപൂർവം,
ആർഷവിദ്യാസമാജം