Description
കാസർഗോഡ് ഹവ്യക്ക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശ്രുതി ഇസ്ലാം മത സ്വാധീനത്താൽ റഹ്മത്തായ വാർത്ത ഏറെ വിവാദമായിരുന്നു. തെറ്റിധരിക്കപ്പെട്ട് മത പരിവർത്തനം ചെയ്യപ്പെട്ട പതിനായിരങ്ങളിൽ ഒരാളായിരുന്നു ഈ സ്ക്കൂൾ അദ്ധ്യാപികയും. ഈശ്വരാനുഗ്രഹത്താൽ ആർഷവിദ്യാസമാജത്തിൽ എത്തിചേരുവാനും സനാതന ധർമ്മം പഠിക്കുവാനുമുള്ള സൗഭാഗ്യം ഈ പെൺകുട്ടിക്കുണ്ടായി. തെറ്റ് മനസിലാക്കി ഹിന്ദു ധർമ്മത്തിലേക്ക് തിരിച്ചെത്തിയ ശ്രുതി ആർഷവിദ്യാസമാജത്തിൻ്റെ മുഴുവൻ സമയ പ്രവർത്തകയാവാൻ തീരുമാനിക്കുകയായിരുന്നു. ആയിരങ്ങളെ നേർവഴി കാണിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. യൂട്യൂബിലൂടെ ശ്രുതിയുടെ അനുഭവ സാക്ഷ്യം ഇതിനകം 40 ലക്ഷം പേർ കണ്ടിട്ടുണ്ട്. മതം മാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളും പരിഹാര മാർഗങ്ങളും തന്‍റ ഗ്രന്ഥത്തിലൂടെ ഈ യുവതി ചർച്ച ചെയ്യുന്നു . സ്വന്തം മാതാപിതാക്കൾ അനുഭവിച്ച കടുത്ത ദുഃഖവും അപമാനവും മറ്റൊരാൾക്കു മുണ്ടാകരുതെന്നും ഇനിയാരും തന്നെ പോലെ തെറ്റുധരിക്കപ്പെട്ട് മതം മാറരുതെന്നും ശ്രുതി ആഗ്രഹിക്കുന്നു.




Reviews
There are no reviews yet.