Skip to content

ആർഷവിദ്യാസമാജം ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകളുടെ പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കുന്നു!!

  • by

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ. മനോജ് ജി നേരിട്ട് നയിക്കുന്ന ക്ലാസുകൾ !

Aarsha Vidya Samajam Courses New Batch
A) പ്രത്യേകദിവസങ്ങളിൽ (ഞായർ (സുദർശനം), ചൊവ്വ (ആദ്ധ്യാത്മികശാസ്ത്രം), വ്യാഴം (ഭാരതീയസംസ്കൃതി), ശനി (പ്രശ്നോത്തരി))
വൈകിട്ട് 6 – 7.30 വരെ ആർഷവിദ്യാസമാജം കേന്ദ്രത്തിൽ നേരിട്ട് നടക്കുന്ന ക്ലാസുകൾ ഗൂഗിൾ മീറ്റ്/Zoom വഴി ഓൺലൈനിലെത്തിക്കുന്നു. !!
രജിസ്ടർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.
വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നപക്ഷം ഈ ക്ലാസുകൾക്ക് ഇംഗ്ലീഷ് പരിഭാഷ കൂടി തത്സമയം നൽകും !!

ക്ലാസുകൾ: വിശദവിവരങ്ങൾ

1. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 6:00 മുതൽ 7:30 pm വരെ സുദർശനം പ്രബോധിനി (ബേസിക്) കോഴ്സ് ക്ലാസ്സുകൾ!!

രാഷ്ട്രത്തിനും സംസ്കൃതിക്കും ജനതയ്ക്കും സനാതനധർമ്മത്തിനും വിജ്ഞാനങ്ങൾക്കും എതിരെയുള്ള സമകാലീന വെല്ലുവിളികൾ മനസിലാക്കി പ്രതിവിധികളെടുക്കുവാൻ സഹായിക്കുന്ന കോഴ്സ്.

എല്ലാ വിധത്തിലുള്ള ദുഃസ്വാധീനങ്ങൾ, മസ്തിഷ്കപ്രക്ഷാളനശക്തികൾ (ബ്രെയിൻ വാഷിംഗുകൾ) എന്നിവയ്ക്കെതിരെയുള്ള ഡീ ബ്രെയിൻ വാഷിംഗ്/ ആൻ്റി ഇൻഡോക്ട്രിനേഷൻ/ഡീറാഡിക്കലൈസേഷൻ കൗൺസലിംഗ് കോഴ്സ്!!

ഇത് പഠിച്ചാൽ നിങ്ങൾക്ക് റാഡിക്കലൈസേഷനിൽപ്പെട്ടവരെ തിരികെ കൊണ്ടുവരാനുള്ള കഴിവ് ലഭിക്കും. ബ്രെയിൻ വാഷിംഗിൽപ്പെട്ട് രാഷ്ട്രത്തിനും ലോകത്തിനും എതിരായി മാറിയ എണ്ണായിരത്തിലേറെ യുവതീയുവാക്കളെ ശരിയായ മാർഗത്തിലെത്തിച്ചതിൻ്റെ അനുഭവങ്ങളാണ് കോഴ്സിൻ്റെ കരുത്തിൻ്റെ സാക്ഷ്യപത്രം. പ്രമാണബദ്ധമായി, ശാസ്ത്രീയമായി ആദ്ധ്യാത്മിക-ദാർശനിക മേഖലകളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്നു!!
2. ചൊവ്വ വൈകിട്ട് 6:00 മുതൽ 7:30 pm വരെ ആദ്ധ്യാത്മികശാസ്ത്രം കോഴ്സ് പ്രബോധിനി (BASIC) ക്ലാസ്സുകൾ !!

സനാതനധർമ്മം, മതതാരതമ്യപഠനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് ചിട്ടയായ സിലബസിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ആദ്ധ്യാത്മികശാസ്ത്രം കോഴ്സ്.

സ്വാദ്ധ്യായസമ്പ്രദായത്തിൽ പഠനം. ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, ഹിതോപദേശങ്ങൾ എന്നിവയിലൂടെ പ്രായോഗികമായി സനാതനധർമ്മാനുഷ്ഠാനം സാധ്യമാക്കുന്നു.

സ്വാസ്ഥ്യം, സമഗ്രവ്യക്തിവികാസം, സമ്പൂർണജീവിതവിജയം, ശ്രേഷ്ഠസമാജനിർമ്മാണം,സമൂലപ്രശ്നപരിഹാരം എന്നിവ നേടാൻ സഹായിക്കുന്ന അതുല്യ പദ്ധതി. “വൺ വീക്ക് ചലഞ്ചി”ലൂടെ ആരെയും സനാതനധർമ്മപ്രഭാവം ബോധ്യപ്പെടുത്തുന്നു!!
3. വ്യാഴാഴ്ച വൈകിട്ട് 6:00 മുതൽ 7:30 pm വരെ ഭാരതീയസംസ്കൃതി ബേസിക് കോഴ്സ് (പ്രബോധിനി) ക്ലാസ്സുകൾ!!

ഭാരതത്തിന്റെ സംസ്കൃതി, നാഗരികത, ഭാരതത്തിന്റെ ആദ്ധ്യാത്മിക-ദാർശനിക-വിദ്യാഭ്യാസ- വൈജ്ഞാനിക- ശാസ്ത്രസാങ്കേതിക-ഗണിത- ഭാഷാ-കലാ-സാഹിത്യ- കായിക-പാരമ്പര്യം, ഭാരതം എങ്ങനെ മറ്റു രാജ്യങ്ങളെ സ്വാധീനിച്ചു? രാജനൈതിക -സാമ്പത്തിക സാമൂഹ്യ ദർശനം-ഭാരതത്തിന്റെ വളച്ചൊടിക്കപ്പെടാത്ത ചരിത്രം, സാംസ്കാരികചരിത്രം (കൾച്ചറൽ ഹിസ്റ്ററി), രാജനൈതിക ചരിത്രം (സ്വാതന്ത്ര്യസമരചരിത്രം)(പൊളിറ്റിക്കൽ ഹിസ്റ്ററി), നവോത്ഥാനചരിത്രം (സോഷ്യൽ ഹിസ്റ്ററി), കേരളത്തിൻ്റെ പ്രത്യേക സാംസ്കാരിക-സ്വാതന്ത്ര്യസമര-നവോത്ഥാനചരിത്രം എന്നിവയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നു
4. ശനിയാഴ്ച വൈകിട്ട് 6:00 മുതൽ 7:30 വരെ സംശയനിവാരണസെഷൻ:

ക്ലാസ്സുകളിലെ സംശയങ്ങൾക്കും ഈ വിഷയങ്ങളിലുണ്ടാകാവുന്ന പൊതുവായ ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനാണ് ആഴ്ചയിൽ ഈ ദിവസം മാറ്റി വച്ചിരിക്കുന്നത്.

ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംശയങ്ങളും ചോദ്യങ്ങളും 7356613488 /9895444684 എന്ന നമ്പറിലേക്ക് നേരത്തേ തന്നെ എഴുതി അയക്കേണ്ടതാണ്.

B) ക്ലാസുകൾ ഹിന്ദി, തമിഴ്, കന്നട ഭാഷകളിലും!

ഇപ്പോൾ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ്സുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ബാച്ചുകൾ ആരംഭിക്കുവാൻ പരിപാടിയുണ്ട്. പഠിക്കാൻ താത്പര്യപ്പെടുന്നവർ മുകളിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പേടേണ്ടതാണ്.

C) വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ക്ലാസുകൾ!

വിദേശത്ത് ഉള്ളവർക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്. അവർക്ക് അനുയോജ്യമായ ദിവസം, സമയം എഴുതി അയയ്ക്കുക.

ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, മേൽവിലാസം, Whatsapp നമ്പർ, e-mail id, ക്ലാസ് ദിവസം-വിഷയം (ആദ്ധ്യാത്മികശാസ്ത്രം/ഭാരതീയ സംസ്കൃതി/സുദർശനം), ഭാഷ തുടങ്ങിയ details *7356613488 / 9895444684* എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.

താത്പര്യമുള്ള ആർക്കും പഠിക്കാനാകുന്ന വിധത്തിലാണ് കോഴ്സുകൾ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ അമൂല്യമായ ഈ കോഴ്‌സുകൾക്ക് ഫീസ് നിശ്ചയിച്ചിട്ടില്ല. എന്നാൽ കഴിവുള്ളവർക്ക് ദക്ഷിണ അയക്കാവുന്നതാണ്.

സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം