Member   Donate   Books   0

ജൂലൈ 25 – ശ്രീ മഹാവതാര ബാബാജിയുടെ സ്മൃതിദിനം

AVS

ഇന്ന് (25-07-2026), “മരണമില്ലാത്ത സിദ്ധൻ” എന്ന് അറിയപ്പെടുന്ന ശ്രീ മഹാവതാര ബാബാജിയുടെ സ്മൃതിദിനം

പഞ്ചഭൂതങ്ങളിലേക്ക് സ്വയം വിലയിക്കുകയും എപ്പോഴൊക്കെ രൂപത്തിലേക്ക് പുനരവതരണം വേണം എന്ന് ഇച്ഛിക്കുന്നുവോ അപ്പോഴൊക്കെയും സ്വരൂപം കൈക്കൊണ്ട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ചിരഞ്ജീവിയായ യോഗീശ്വരനാണ് മഹാവതാര ബാബാജി. മറഞ്ഞിരുന്നുകൊണ്ട് നിശബ്ദനായി പ്രവർത്തിക്കുന്നു. സാധാരണ മനുഷ്യന്റെ എല്ലാ പരിമിതികളെയും ലംഘിച്ച ബാബാജി പല യോഗീവര്യന്മാരുടെയും ഗുരുവാണ്. 2000 വർഷമായി ഇന്നും ജീവിക്കുന്ന അദ്ദേഹത്തെ “മരണമില്ലാത്ത സിദ്ധൻ”എന്നാണ് ശ്രീ. പരമഹംസയോഗാനന്ദജി വിശേഷിപ്പിക്കുന്നത്. ശ്രീ യോഗാനന്ദജിയ്ക്ക് ബാബാജിയുടെ ദിവ്യദർശനം കിട്ടിയ ദിവസമാണ് ശ്രീ മഹാവതാര ബാബാജി സ്മൃതി ദിനമായി ആചരിക്കുന്നത്.

മഹായോഗിയായ അഗസ്ത്യ മഹർഷിയിൽ നിന്നാരംഭിക്കുന്ന മഹാവതാര ബാബാജി, ശ്രീ ലാഹിരി മഹാശയജി, ശ്രീ യുക്തേശ്വർ ഗിരി മഹാരാജ് ജി, ശ്രീ പരമഹംസയോഗാനന്ദജി തുടങ്ങിയ മഹാരഥൻമാർ അടങ്ങിയ ക്രിയായോഗപരമ്പരയിലെ കണ്ണിയാണ് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി.

ക്രിയാകുണ്ഡലിനിയോഗം, വശിയോഗം, ശിവതന്ത്രയോഗം എന്നിങ്ങനെ അറിയപ്പെടുന്ന ക്രിയായോഗശാസ്ത്രത്തെ ഈശ്വരാന്വേഷകരായ സാധകർക്ക് ആധുനിക കാലഘട്ടത്തിലും നൽകുവാൻ കരുണ ചൊരിഞ്ഞ ശ്രീ മഹാവതാര ബാബാജിയുടെ തൃപ്പാദകമലങ്ങളിൽ ശത സഹസ്രം പ്രണാമങ്ങൾ!

ഓം ശ്രീ ഗുരുഭ്യോ നമഃ
സ്‌നേഹാദരപൂർവ്വം,
ആർഷവിദ്യാസമാജം