Member   Donate   Books   0

ആർഷവിദ്യാസമാജം ചീഫ് കോഴ്‌സ് കോർഡിനേറ്ററായ വി.ആർ മധുസൂദനൻജിയെ ആദരിച്ചു

AVS

നമസ്‌കാരം

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കൽപ് ക്ലസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ജമ്മു വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. ചന്ദ്രശേഖർജി ഉദ്ഘാടനം ചെയ്തു.

സേവനം പാഠപദ്ധതിയുടെ ഭാഗമാക്കണമെന്നും സേവനം എന്താണെന്നും എന്തിനാണെന്നും കുട്ടികൾ അറിഞ്ഞിരിക്കണമെന്നും ക്ലസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ജമ്മു വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. ചന്ദ്രശേഖർജി, സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കൽപ് ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

ആർഷ പൈതൃകം പുനഃസ്ഥാപിക്കുന്നതിന് സേവാഭാരതിയെപോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ആർഷവിദ്യാസമാജം ചീഫ് കോഴ്‌സ് കോർഡിനേറ്ററായ വി.ആർ മധുസൂദനൻജിയെ ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ചന്ദ്രശേഖർജി പൊന്നാട ചാർത്തി ആദരിച്ചു.

സേവാഭാരതി കേരള പ്രസിഡന്റ് ഡോ. വി. അയ്യപ്പൻജി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരിജി മുഖ്യപ്രഭാഷണം നടത്തി, സേവാഭാരതി കേരള സെക്രട്ടറി കെ.സുധീർജി, പഴവങ്ങാടി മഹാഗണപതി ക്ഷേത്രം അഡ്വൈസറി കമ്മിറ്റി ചെയർമാൻ പ്രൊഫ. എസ്. വിജയകുമാർജി, ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് ബി. മനുജി, ആർഎസ്എസ് മഹാനഗർ സംഘചാലക് എം. മുരളിജി, വഞ്ചി പൂവർഫണ്ട് ജനറൽ സെക്രട്ടറി ജി. വെങ്കിട്ടരാമൻജി, സേവാഭാരതി കേരളം ജനറൽ സെക്രട്ടറി കാച്ചാണി രവിജി, ട്രഷറർ പി. എസ്.പ്രസന്നകുമാർ ജി തുടങ്ങിയവർ പങ്കെടുത്തു.