പാർവതി ആർ രാഹുലിന് ആർഷവിദ്യാസമാജത്തിൻ്റെ അനുമോദനങ്ങൾ!
AVS
May 22, 2026• No Comments
2026- ലെ SSLC പരീക്ഷയിൽ കാട്ടാക്കട PR WILLIAM Higher Secondary School ൽ നിന്ന് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി പാർവതി ആർ രാഹുലിന് അഭിനന്ദനങ്ങൾ!!
ആർഷവിദ്യാസമാജം കുടുംബാംഗമായ ശ്രീ കള്ളിക്കാട് സുവർണൻജിയുടെ മകൻ ശ്രീ രാഹുലിൻ്റെയും ശ്രീമതി രമ്യയുടെയും മകളാണ് പാർവതി. 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ കൈലാസാണ് പാർവതിയുടെ ഏക സഹോദരൻ. സിവിൽ സർവീസാണ് തൻ്റെ ലക്ഷ്യമെന്ന് പാർവതി അറിയിച്ചു.
18/5/2026-ന് ആർഷവിദ്യാസമാജത്തിലെ പ്രവർത്തകർ പാർവതിയുടെ വീട്ടിലെത്തി പൊന്നാട ചാർത്തി അഭിനന്ദിച്ചു. സ്നേഹോപഹാരമായി ക്യാഷ് ചെക്കും സ്വീറ്റ്‌സും പാർവതിക്ക് നൽകി മികച്ച വിജയത്തിൽ അനുമോദനം രേഖപ്പെടുത്തി.
ശ്രീപരമേശ്വരന്റെയും ആർഷ ഗുരുപരമ്പരകളുടെയും കാരുണ്യത്താൽ സമസ്ത വിജയങ്ങളും സൗഭാഗ്യങ്ങളും പാർവതിക്ക് സദാ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചുകൊള്ളുന്നു.