Member   Donate   Books   0

ഇന്ന് (19-05-2026) സദ്ഗുരു ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ ജന്മദിനം.

AVS

“മാനസ ഭജരേ ഗുരുചരണം
ദുസ്തരഭവസാഗരതരണം”
 
ഇന്ന് (19-05-2026) സദ്ഗുരു ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ ജന്മദിനം. സംപൂജ്യനായ ആചാര്യജിയ്ക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു….!
 
ആർഷവിദ്യാസമാജം, ശിവശക്തിയോഗവിദ്യാകേന്ദ്രം, മനീഷസാംസ്കാരികവേദി, വിജ്ഞാനഭാരതിവിദ്യാകേന്ദ്രം തുടങ്ങിയ നിരവധി മഹാപ്രസ്ഥാനങ്ങളുടെ സ്ഥാപകൻ.
അതിശ്രേഷ്ഠമായ മൂന്നു ആർഷഗുരുപരമ്പരകളിൽപ്പെട്ട അപൂർവ്വവ്യക്തിത്വമാണ് ആചാര്യശ്രീ കെ. ആർ മനോജ് ജി.

ശ്രീ ശങ്കരഗുരുദേവ് ജി എന്ന അവധൂതമഹാസിദ്ധന്റെ അനുഗ്രഹവും ദീക്ഷയും ആദ്ധ്യാത്മികമാർഗനിർദ്ദേശങ്ങളും ചെറുപ്പകാലം മുതൽ ലഭിയ്ക്കാനുള്ള അപൂർവ്വഭാഗ്യം അദ്ദേഹത്തിനുണ്ടായി. കൂടാതെ ശ്രീ നിഖിലേശ്വരാനന്ദപരമഹംസ ജി, മഹാവതാരബാബാജിയുടെ ക്രിയായോഗപരമ്പര (പരമഹംസയോഗാനന്ദ ജി) എന്നിവയുടെ ഭാഗമായി സനാതനധർമ്മത്തിന്റെ നിഗൂഢവിദ്യകളും ക്രിയായോഗയും അഭ്യസിക്കുവാനുള്ള അവസരവും ലഭിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗവിദ്യാകോഴ്സുകളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.

ആധുനികകാലത്തിൻ്റെ വെല്ലുവിളികളും സാധ്യതകളും തിരിച്ചറിഞ്ഞ് പഞ്ചമഹാകർത്തവ്യങ്ങൾ ശാസ്ത്രീയവും വ്യവസ്ഥാപിതമായും നിർവ്വഹിച്ച്, ശ്രീപരമേശ്വരനും ആർഷഗുരുപരമ്പരകളും നൽകിയ “കൃണ്വന്തോ വിശ്വമാര്യം” (മാനവനേയും ലോകത്തേയും ശ്രേഷ്ഠമാക്കുക) എന്ന മഹാദൗത്യം നിറവേറ്റുവാനായി 1999 ജൂലൈ 8 ന് ആചാര്യശ്രീ മനോജ് ജി സ്ഥാപിച്ച ആദ്ധ്യാത്മിക-ദാർശനിക- വിദ്യാഭ്യാസ-സാംസ്കാരിക-നവോത്ഥാനപ്രസ്ഥാനമാണ് ആർഷവിദ്യാസമാജം (AVS).

ഭാവാത്മകം, സംരക്ഷണാത്മകം എന്നിങ്ങനെ രണ്ട് തരത്തിലാണ് AVS ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്.

ഭാവാത്മകം:-
യഥാർത്ഥ സനാതനധർമ്മവും ആ ദിവ്യശാസ്ത്രത്തിൻ്റെ പ്രയോജനങ്ങളും – (അഥവാ പൂർണസ്വാസ്ഥ്യം, സമഗ്രവ്യക്തിവികാസം, മാനവപരിണാമം, സമ്പൂർണ്ണജീവിതവിജയം, ശ്രേഷ്ഠസമാജനിർമ്മാണം, സർവ്വദുഃഖ സമൂലപരിഹാരം എന്നിവ) ലോകമെങ്ങും എത്തിക്കുക.
 
സംരക്ഷണാത്മകം:-
ഇന്ന് സമൂഹം നേരിടുന്ന ആറ് തരത്തിലുള്ള ആസുരികശക്തികളിൽ നിന്ന് ജനതയെ മോചിപ്പിക്കുക. 
ഈ ലക്ഷ്യങ്ങൾ നേടുവാനായി ദശതലപ്രവർത്തനപദ്ധതി എന്ന അതുല്യസംഘടനാപദ്ധതി അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

ലളിതമായി പറഞ്ഞാൽ ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ മൂന്നു തലങ്ങളിലാണ്.

1) Intervention, Recovery & Rehabilitation (അടിയന്തിരരക്ഷാപദ്ധതി /Rescue Operation)
സമൂഹത്തിൽ എല്ലാവരെയും, ചെറുപ്പം മുതൽ പല വിധത്തിൽ സ്വാധീനിക്കുന്ന, ആറ് തരം ബ്രെയിൻ വാഷിംഗുകളിൽ പെട്ട് അവനവനും കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനുമെതിരായി നീങ്ങിയവരെ തിരികെ കൊണ്ടുവരിക എന്ന അടിയന്തരചികിത്സാനടപടി (റെസ്ക്യൂ ഓപ്പറേഷൻ) യാണിത്.
സുദർശനം ഡീറാഡിക്കലൈസേഷൻ മാർഗദർശനത്തിലൂടെയാണ് ആർഷവിദ്യാസമാജം ഈ പ്രവർത്തനം നടത്തുന്നത്.
 
സാമാന്യബുദ്ധി, ചർച്ചയ്ക്കുള്ള സന്നദ്ധത, സത്യം ബോധ്യപ്പെട്ടാൽ അംഗീകരിക്കാനുള്ള ബൗദ്ധിക സത്യസന്ധത എന്നിങ്ങനെ മൂന്ന് വ്യവസ്ഥകളുള്ള ആരെയും ശരിപക്ഷത്തെത്തിക്കുവാൻ ആശയക്കരുത്തുള്ള ഡീ റാഡിക്കലൈസേഷൻ കൗൺസലിംഗ് പ്രോഗ്രാമുകൾ!!! റാഡിക്കലൈസേഷന് വിധേയരായവരെ മാത്രമല്ല, ഈ ആസുരികശക്തികളുടെ മിഷണറിവക്താക്കളായി മാറിയവരെപ്പോലും തിരികെക്കൊണ്ടുവന്ന് സനാതനധർമ്മപ്രചാരകരാക്കിയ അഭിമാനകരമായി ചരിത്രം ആർഷവിദ്യാസമാജത്തിനുണ്ട്.
 
രാഷ്ട്രവിരുദ്ധമായ മതപരിവർത്തനമുൾപ്പടെയുള്ള തെറ്റായ ആശയങ്ങളിൽ വഴിതെറ്റിപ്പോകുമായിരുന്ന പതിനായിരങ്ങളെ നേർവഴിയിലേയ്ക്ക് നയിച്ച മഹാത്മാവാണ് ആചാര്യശ്രീ മനോജ് ജി.
അജ്ഞത, തെറ്റിദ്ധാരണ, ബ്രെയിൻവാഷിംഗ് എന്നിവയാൽ രാഷ്ട്രവിരുദ്ധ ചിന്താഗതിയിലേയ്ക്ക് സ്വാധീനിക്കപ്പെട്ട 8500 ലധികം യുവതീയുവാക്കളെയാണ് ആചാര്യ ജി ഇതിനോടകം തിരിച്ചുകൊണ്ടുവന്നത്!!
 
ഇതിൽ ആയിരത്തോളം പേർക്ക് റാഡിക്കലൈസേഷനെ നേരിടാനുള്ള കഴിവുകൾ ലഭിച്ചു. മടങ്ങിയെത്തിയ നൂറോളം പേർ അവരുടെ അനുഭവങ്ങൾ പരസ്യമായി പറയാൻ തയ്യാറായി. ഇരുപതിലേറെ പേർ സനാതനധർമ്മത്തിന്റെ പ്രചാരകരും പ്രചാരികമാരുമായി മാറി. 4 പേർ തങ്ങളുടെ അനുഭവം വിശദീകരിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
2) ബോധവത്ക്കരണം അഥവാ പ്രതിരോധം (PREVENTION):
 
തെറ്റായ ചിന്താഗതികളിലേക്ക് പോകാതെ തടയുന്നതാണ് ഈ മേഖലയിലെ പ്രവർത്തനം. ദർശനം, ചരിത്രം, വർത്തമാനകാലം എന്നിവ ചൂണ്ടിക്കാട്ടി സമൂഹത്തെ ബാധിച്ച പ്രമാദത്തെ നീക്കുന്ന കർമ്മപദ്ധതിയാണിത്. കൃത്യമായ ബോധവത്കരണത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ശരിയായ മാർഗനിർദ്ദേശം നൽകി റാഡിക്കലെസേഷൻ തടയാൻ കഴിഞ്ഞു. ഡീറാഡിക്കലൈസേഷൻ കൗൺസിലിംഗിൽ വിവിധ സംഘടനകൾക്ക് പരിശീലനം നൽകുന്നു.
 
3) സമൂലപ്രശ്നപരിഹാരം (ശാശ്വതപദ്ധതി)
പ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിന് (കാരണം കണ്ടെത്തിയുള്ള സമൂലപ്രശ്നപരിഹാരം) മാത്രമല്ല ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ലക്ഷ്യം നേടുവാനുമായി നാല് വിധത്തിലുള്ള അതുല്യപ്രവർത്തനങ്ങളാണ് AVS ആവിഷ്കരിച്ചിരിക്കുന്നത്!
(1) സമഗ്രവും ശാസ്ത്രീയവുമായ അനുഷ്ഠാന – ഗവേഷണ- പ്രശിക്ഷണപദ്ധതി
കോഴ്സ് (ശിവശക്തി യോഗവിദ്യ, ആദ്ധ്യാത്മികശാസ്ത്രം, ഭാരതീയ സംസ്കൃതി, വിദ്യാർത്ഥി നൈപുണ്യവർഗ് (SEP: സ്റ്റുഡന്റ്സ് എക്സലൻ്റ്സ് പ്രോഗ്രാം), സുദർശനം, മൃത്യുഞ്ജയം, സംഘാടനാശാസ്ത്രം, വ്യായാമകീ വിജ്ഞാൻ) ക്ലാസ്, ക്യാമ്പ് etc
 
(2) ധർമ്മപ്രചാരകപദ്ധതി (സംഘാടക പദ്ധതി): സനാതനധർമ്മപ്രചാരകരെ കണ്ടെത്തി പരിശീലിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ, വ്യത്യസ്ത മേഖലകളിൽ നിയോഗിക്കുക.
 
(3) സ്ഥാപനപദ്ധതി:
സാധനാശക്തികേന്ദ്രങ്ങൾ, വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠനഗവേഷണ പ്രതിഷ്ഠാനം, വിജ്ഞാനഭാരതി വിദ്യാകേന്ദ്രങ്ങൾ വിജ്ഞാനഭാരതി ലേണിംഗ് സെൻ്ററുകൾ
 
(4) വിപുലവും സമഗ്രവുമായ യഥാർത്ഥ സേവന-ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ.
 
സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കുക എന്ന മഹദ് ലക്ഷ്യത്തിൻ്റെ ഭാഗമായി ആർഷവിദ്യാസമാജം, കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും, ചെന്നൈ, ബാംഗ്ലൂർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2026-ൽ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും, അന്യരാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ലഭിച്ച പുരസ്ക്കാരങ്ങൾ

ഹിന്ദുപാർലമെന്റിന്റെ ആത്മീയസഭ ഏർപ്പെടുത്തിയ 2019 ലെ ‘കർമ്മരത്ന’ പുരസ്കാരം, Eternal Hindu Foundation-ന്റെ 2023 ലെ ‘Maharshi Aurobindo Samman’ എന്ന ദേശീയപുരസ്കാരം, ചിന്മയമിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സംസ്കാര‘ ആത്മീയ സമ്മേളനത്തിൽ 2024-ലെ ‘സമൂഹശ്രീ പുരസ്കാരം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 2024-ലെ ‘മാധവ്ജി പുരസ്കാരം’, 2024-ലെ ‘സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം’. പത്താമത്, ‘ശ്രീ ചട്ടമ്പിസ്വാമി – ശ്രീനാരായണഗുരു പ്രഥമസംഗമസ്മൃതി പുരസ്കാരം’, മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അക്ഷയ ഹിന്ദു പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റിയുടെ 2024-ലെ ‘അക്ഷയ ഹിന്ദു പുരസ്കാരം’, 2024 ലെ ‘ഗുരുശ്രേഷ്ഠ പുരസ്കാരം’, 2025 ലെ ‘ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം’, ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘ശ്രീദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ 2025’ (“Shri Dattopant Thengadi Seva Samman”) എന്ന ദേശീയപുരസ്കാരം, ‘HRDS INDIA’ ഏർപ്പെടുത്തിയ ‘വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025’ എന്ന അന്താരാഷ്ട്രപുരസ്കാരം, സുകൃതം ഭാഗവതയജ്ഞസമിതി ഏർപ്പെടുത്തിയ സുകൃതം ഭാഗവതപുരസ്കാരം – 2025, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ‘തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി’ ഏർപ്പെടുത്തിയ 8-ാമത് “തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം- 2026” എന്നിവ ലഭിച്ചിട്ടുണ്ട്.

ആചാര്യന്റെ സ്തുത്യർഹമായ ധർമ്മസേവനപ്രവർത്തനങ്ങളെ 2023 നവംബറിൽ ബാങ്കോക്കിൽ നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ്സും, ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ 2023-ൽ സംഘടിപ്പിച്ച പത്താമത് ഉത്രാടം തിരുനാൾ അനുസ്മരണ സമ്മേളനത്തിലും പ്രത്യേകം ആദരിച്ചു.

ആചാര്യ ജി ‘ഭാരതപ്രഭാവം’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അപകടത്തെക്കുറിച്ചറിയാതെ മയങ്ങുന്ന ഹിന്ദുസമൂഹത്തിന്റെ ആത്‌മഹത്യാപരമായ നിസ്സംഗതയിൽ മനം മടുക്കാതെ, മാനാപമാനങ്ങളോ നിന്ദാസ്തുതികളോ ഗൗനിക്കാതെ, പ്രശംസയോ സഹതാപമോ അംഗീകാരമോ ആഗ്രഹിക്കാതെ, സ്വജീവന് നേരെ ഉയരുന്ന കടുത്ത വെല്ലുവിളികളെ കാര്യമാക്കാതെ, സനാതനധർമ്മവിരുദ്ധരോട് സുധീരം പോരാടുന്ന കർമ്മയോഗിക്ക് ആയിരമായിരം ജന്മദിനാശംസകൾ!

അങ്ങയുടെ ദൗത്യം നിറവേറ്റുവാൻ ഞങ്ങളുടെ ജീവൻ്റെ അവസാനശ്വാസം വരെ സമർപ്പിതരായി ഈ ശിഷ്യഗണങ്ങൾ ഉണ്ടാകുമെന്ന് ഈ സുദിനത്തിൽ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ഗുരുദക്ഷിണയായി ഇതിനെ സ്വീകരിച്ചാലും!

“മന്നാഥഃ ശ്രീകൃപാനാഥോ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ
മദാത്മാ സർവഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ”
 
ഞങ്ങളുടെ സദ്ഗുരുവും ആർഷവിദ്യാസമാജത്തിന്റെ സംസ്ഥാപകനും മാർഗദർശിയുമായ ആചാര്യശ്രീ മനോജ് ജിയുടെ പാദകമലങ്ങളിൽ സർവ്വസ്വവും സമർപ്പിക്കുന്നു…!!!

ഓം ശ്രീ ഗുരുഭ്യോ നമഃ

സ്നേഹനിധിയായ ഗുരുനാഥന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു..!

ആർഷവിദ്യാസമാജം