ആർഷവിദ്യാസമാജത്തിന്റെ തമിഴ്നാട് പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമായി!
AVS
April 1, 2026• No Comments
ചെന്നൈ: ആർഷവിദ്യാസമാജം പുതിയ പ്രവർത്തന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തമിഴ്നാട് തിരുവള്ളൂരിൽ 30/03/2026 (തിങ്കളാഴ്ച) രാവിലെ 11.30 ന്, ധർമ്മരക്ഷണ സമിതി സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും ട്രസ്റ്റിയുമായ ശ്രീ. പി ഗണപതി ജി ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
മുഖ്യ പ്രഭാഷണവും അദ്ദേഹം തന്നെയായിരുന്നു നടത്തിയത്. ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ. കെ. ആർ മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ധർമ്മരക്ഷണ സമിതി ട്രസ്റ്റിയും ട്രയിനിംഗ് ഇൻചാർജുമായ ശ്രീ പാണ്ഡ്യൻ ജി, ധർമ്മരക്ഷണ സമിതി ട്രസ്റ്റി ശ്രീ കെ. പ്രഭാകരൻ ജി, ശ്രീമതി ശ്രീദേവിയമ്മ (ശങ്കർ ഗ്രൂപ്പ് ചെയർപേഴ്സൺ), ശ്രീമതി അഞ്ജന സതീഷ് ജി (ശങ്കർ ഗ്രൂപ്പ് – ഡയറക്ടർ എച്ച്.ആർ) ശ്രീ.സുന്ദരം ജി (ബി.ജെ.പി തിരുവള്ളൂർ ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്), ശ്രീ. ലക്ഷ്മി നാരായൺ ജി, ശ്രീ.വിശ്വനാഥൻ ജി , ശ്രീ. രാമകൃഷ്ണ അയ്യങ്കാർ ജി, ശ്രീമതി ശശികല ജി, ശ്രീ. നന്ദകുമാർ ജി, ശ്രീ.സനിൽജി എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ശ്രീദേവിശങ്കറിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ വിശാലി ഷെട്ടി സ്വാഗതവും സ്മിത ഭട്ട് നന്ദിയും പറഞ്ഞു.
തിരുവള്ളൂർ ജില്ലയിൽ ഉത്തുക്കോട്ടൈ താലൂക്ക്, കന്നിഗൈപൈർ പി.ഒ -യിൽ സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കണ്ടിഗൈയിലെ പുതിയ കേന്ദ്രത്തിൽ രാവിലെ 11.30 മുതൽ 12.30 വരെയായിരുന്നു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യ നിർവ്വഹണങ്ങളിലൂടെ ‘ലോകത്തെ തന്നെ ശ്രേഷ്ഠമാക്കുക’ എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന വിവിധ വിദ്യാഭ്യാസ- സേവന- ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ തമിഴ്നാട് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.