Member   Donate   Books   0

ആർഷവിദ്യാസമാജം ഡൽഹി കേന്ദ്രം യാഥാർത്ഥ്യമായി!

AVS

ആർഷവിദ്യാസമാജം ഡൽഹി കേന്ദ്രം യാഥാർത്ഥ്യമായി!

ഇന്ന് (9/3/2026),
ആർഷവിദ്യാസമാജത്തിന്റെ പുതിയ സെൻ്റർ ഉദ്ഘാടനം, ഡൽഹി ഗുരുഗ്രാമിൽ
 
വിശ്വഹിന്ദു പരിഷത്ത് (VHP) ജോയ്ൻ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി വിജ്ഞാനാനന്ദജി ഭദ്രദീപം കൊളുത്തി നിർവഹിച്ചുകൊണ്ട് ആശീർവാദപ്രഭാഷണം നടത്തി. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി അധ്യക്ഷനായിരുന്നു.
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-4
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-1
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-2
VHP ജോയ്ൻ്റ് ജനറൽ സെക്രട്ടറി ശ്രീ സുരേന്ദ്ര ജെയ്ൻ ജി, DLF Phase 2 കൗൺസിലർ ശ്രീ വിപിൻ യാദവ് ജി, Ward 28 കൗൺസിലർ ശ്രീമതി കുനാൽ യാദവ് ജി, ശ്രീമദ് സ്വാമി സന്ത് ബാലക് ദാസ് ജി, HRDS സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ അജി കൃഷ്ണൻ ജി ഉൾപ്പെടെയുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ള പ്രമുഖർ പങ്കെടുത്തു, ആശംസകൾ അർപ്പിച്ചു. വിശാലി ഷെട്ടി സ്വാഗതവും Dr. അനഘ ജയഗോപാലൻ കൃതജ്ഞതയും അറിയിച്ചു.
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-6
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-7

ചടങ്ങിൽ പങ്കെടുത്ത പ്രമുഖരെ ആചാര്യശ്രീ കെ. ആർ. മനോജ് ജി പൊന്നാട ചാർത്തി ആദരിച്ചു. ആർഷവിദ്യാസമാജത്തിൻ്റെ പ്രസക്തി വിവരിക്കുന്ന ഡോക്യുമെൻ്ററി വീഡിയോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

ഗുരുഗ്രാം ഡിഎൽഎഫ് ഫേസ് 2, സെക്ടർ 25-ൽ സ്ഥിതിചെയ്യുന്ന
L 27/6 എന്ന വിലാസത്തിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്.
.
Inauguration-of-Aarsha-Vidya-Samajam-Delhi-Branch-5