ആധുനിക കാലഘട്ടത്തിൽ ധർമ്മസംരക്ഷണം എങ്ങനെ നിർവഹിക്കാം എന്നതിനെക്കുറിച്ച് ആഗസ്റ്റ് 10 2025, ഞായറാഴ്ച 11 മണിക്ക് നടന്ന യോഗത്തിൽ ആചാര്യശ്രീ കെ.ആർ. മനോജ് ജി വിശദീകരിക്കുന്നു.
ഇന്ന് നമ്മുടെ സമൂഹം പ്രധാനമായും ആറ് തരം ബ്രെയിൻ വാഷിംഗുകളാണ് നേരിടുന്നത്:
1. ആന്തരിക ദൗർബല്യങ്ങൾ
2. ക്രിസ്ത്യൻ മതപരിവർത്തന തന്ത്രങ്ങൾ
3. ഇസ്ലാമിക മതപരിവർത്തനങ്ങളും ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്മെൻ്റും
4. രാഷ്ട്രവിരുദ്ധ കപടമതേതര രാഷ്ട്രീയ കക്ഷികൾ
5. വൈദേശിക -സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യ ശ്രമങ്ങൾ
6. നിരീശ്വരവാദം/ഭൗതികവാദം/ സുഖവാദം മുതലായ ആശയങ്ങൾ
ഈ വെല്ലുവിളികളെ ചെറുക്കുന്നതിനായി, ആർഷവിദ്യാസമാജം ഹ്രസ്വകാല- ദീർഘകാല കർമ്മപദ്ധതികൾ മുന്നോട്ട് വയ്ക്കുന്നു.
വ്യവസ്ഥാപിതമായ കോഴ്സുകൾ, വിവിധ സേവന-ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ, സമർപ്പിത സന്നദ്ധപ്രവർത്തകരുടെ ശൃംഖല എന്നിവയിലൂടെ സനാതനധർമ്മത്തോടുള്ള പഞ്ചമഹാകർത്തവ്യങ്ങളുടെ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹണമാണ് സംഘടനയുടെ പ്രധാനലക്ഷ്യം.
2030-ഓടെ ആഗോളതലത്തിൽ സനാതനധർമ്മത്തിന്റെ സന്ദേശം എല്ലാ രാജ്യങ്ങളിലും വിവിധ ഭാഷകളിൽ എത്തിക്കും എന്നതാണ് ആർഷവിദ്യാസമാജത്തിന്റെ പ്രതിജ്ഞ!
2047-ഓടെ നിലവിലുള്ള എല്ലാ വെല്ലുവിളികളിൽ നിന്നും സനാതനധർമ്മം, സംസ്കൃതി, വിജ്ഞാനങ്ങൾ, ജനത തുടങ്ങിയവയെ സംരക്ഷിക്കുന്ന ശാശ്വതപരിഹാരപദ്ധതിയും ആർഷവിദ്യാസമാജം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ധർമ്മസേവനം നടത്തുന്ന പ്രവർത്തകരാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത.
ഈ മഹദ് ലക്ഷ്യം നിറവേറ്റാനായി സനാതനധർമ്മികളുടെ സംഘടിതപ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ആചാര്യശ്രീ മനോജ് ജി പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചു.