Member   Donate   Books   0

ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും!

AVS

ആധുനിക കാലഘട്ടത്തിൽ ധർമ്മസംരക്ഷണം എങ്ങനെ നിർവഹിക്കാം എന്നതിനെക്കുറിച്ച് ആഗസ്റ്റ് 10 2025, ഞായറാഴ്ച 11 മണിക്ക് നടന്ന യോഗത്തിൽ ആചാര്യശ്രീ കെ.ആർ. മനോജ് ജി വിശദീകരിക്കുന്നു.

ഇന്ന് നമ്മുടെ സമൂഹം പ്രധാനമായും ആറ് തരം ബ്രെയിൻ വാഷിംഗുകളാണ് നേരിടുന്നത്:

1. ആന്തരിക ദൗർബല്യങ്ങൾ

2. ക്രിസ്ത്യൻ മതപരിവർത്തന തന്ത്രങ്ങൾ

3. ഇസ്ലാമിക മതപരിവർത്തനങ്ങളും ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്മെൻ്റും

4. രാഷ്ട്രവിരുദ്ധ കപടമതേതര രാഷ്ട്രീയ കക്ഷികൾ

5. വൈദേശിക -സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യ ശ്രമങ്ങൾ

6. നിരീശ്വരവാദം/ഭൗതികവാദം/ സുഖവാദം മുതലായ ആശയങ്ങൾ

ഈ വെല്ലുവിളികളെ ചെറുക്കുന്നതിനായി, ആർഷവിദ്യാസമാജം ഹ്രസ്വകാല- ദീർഘകാല കർമ്മപദ്ധതികൾ മുന്നോട്ട് വയ്ക്കുന്നു.

വ്യവസ്ഥാപിതമായ കോഴ്സുകൾ, വിവിധ സേവന-ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ, സമർപ്പിത സന്നദ്ധപ്രവർത്തകരുടെ ശൃംഖല എന്നിവയിലൂടെ സനാതനധർമ്മത്തോടുള്ള പഞ്ചമഹാകർത്തവ്യങ്ങളുടെ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹണമാണ് സംഘടനയുടെ പ്രധാനലക്ഷ്യം.

2030-ഓടെ ആഗോളതലത്തിൽ സനാതനധർമ്മത്തിന്‍റെ സന്ദേശം എല്ലാ രാജ്യങ്ങളിലും വിവിധ ഭാഷകളിൽ എത്തിക്കും എന്നതാണ് ആർഷവിദ്യാസമാജത്തിന്‍റെ പ്രതിജ്ഞ!

2047-ഓടെ നിലവിലുള്ള എല്ലാ വെല്ലുവിളികളിൽ നിന്നും സനാതനധർമ്മം, സംസ്കൃതി, വിജ്ഞാനങ്ങൾ, ജനത തുടങ്ങിയവയെ സംരക്ഷിക്കുന്ന ശാശ്വതപരിഹാരപദ്ധതിയും ആർഷവിദ്യാസമാജം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ധർമ്മസേവനം നടത്തുന്ന പ്രവർത്തകരാണ് ഈ കാലഘട്ടത്തിന്‍റെ അനിവാര്യത.

ഈ മഹദ് ലക്ഷ്യം നിറവേറ്റാനായി സനാതനധർമ്മികളുടെ സംഘടിതപ്രവർത്തനത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ആചാര്യശ്രീ മനോജ് ജി പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചു.


You may also like

Page 2 of 3

Related Keywords