Member   Donate   Books   0

മാറാട് വംശീയ കലാപ സ്‌മൃതിദിനത്തിന് 23 വർഷം!

AVS

കോഴിക്കോട് ജില്ലയിലെ മാറാട് കടപ്പുറത്ത് 2003 മെയ് 2-ന് നടന്ന ഭീകരമായ മാപ്പിളലഹളയാണ് ‘രണ്ടാം മാറാട് കലാപം’ അഥവാ ‘മാറാട് കൂട്ടക്കൊല’ എന്ന് അറിയപ്പെടുന്നത്.കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഏറെ ഉലച്ച അത്യന്തം ദുഃഖകരമായ, ഹിന്ദുവംശഹത്യയായിരുന്നു ഇത്.

1.പശ്ചാത്തലം
​2002 ജനുവരിയിലെ പുതുവത്സര ദിനത്തിലുണ്ടായ നിസ്സാരമായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മാറാടിൽ ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. ആദ്യത്തെ ലഹളയിൽ മൂന്ന് ഹിന്ദുക്കളും രണ്ട് മുസ്ലീങ്ങളും കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ തുടർച്ചയായാണ് 2003-ലെ ദാരുണസംഭവം ഉണ്ടായത്.
ശരിക്കും പകപോക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദികൾ രണ്ടാമത്തെ ഏകപക്ഷീയമായ ആക്രമണം ആസൂത്രണം ചെയ്തത്.
​2.ആസൂത്രിത കലാപം:
2003 മെയ് 2 ന്
​നടന്നത്! മാറാട് കടപ്പുറത്ത് വൈകുന്നേരം വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരെ ഒരുകൂട്ടം മതഭ്രാന്തന്മാർ മാരകായുധങ്ങളുമായി അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു!!
​മരണസംഖ്യ: ആക്രമണത്തിൽ 8 ഹിന്ദു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു!!അക്രമി സംഘത്തിൽപ്പെട്ട ഒരാളും കൊല്ലപ്പെട്ടിരുന്നു!
 
​3.അന്വേഷണവും വിധിയും:
​സംഭവത്തിന് ശേഷം മാറാട് ജുമാമസ്ജിദിൽ നിന്ന് പോലീസ് വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു!!ഈ കേസിൽ പ്രത്യേക കോടതി (Special Court) വിധി പ്രസ്താവിക്കുകയുണ്ടായി:
​2008-ൽ പ്രത്യേക കോടതി 62 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
​പിന്നീട് ഹൈക്കോടതി ഇതിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുകയും ശിക്ഷ ശരിവെക്കുകയും ചെയ്തു.
 
4.ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ
​സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷനെ നിയോഗിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. സംഭവത്തിൽ സി.ബി.ഐ (CBI) അന്വേഷണം വേണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
Marad-Remembrance-Day

​കേരളത്തിലെ തീരദേശ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനും വർഗീയ ധ്രുവീകരണമുണ്ടാക്കാനും ശ്രമിച്ച കറുത്ത അധ്യായമായാണ് മാറാട് കൂട്ടക്കൊല ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ഏകപക്ഷീയമായ വംശഹത്യയിൽ ബലിദാനികളായവർക്ക് ശ്രദ്ധാഞ്ജലികൾ!

പ്രണാമപൂർവം,
ആർഷവിദ്യാസമാജം