സൊഹ്റാൻ മംദാനി ഒരു മുന്നറിയിപ്പ്!
AVS
January 6, 2026
•
No Comments
സൊഹ്റാൻ മംദാനി ഒരു മുന്നറിയിപ്പ്!
കഴിഞ്ഞ ജനുവരി ഒന്നിന് New York നഗരത്തിന്റെ മേയർ ആയി ഡെമോക്രാറ്റിക് party അംഗം സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. New york നഗരത്തിന്റെ മേയർ സ്ഥാനത്ത് എത്തുന്ന ആദ്യ ഭാരത വംശജനാണ് സൊഹ്റാൻ മംദാനി. ന്യൂയോർക്ക് ഒരു നഗരമല്ല. അത് ലോകത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒരു വേദിയാണ്.
ലോക നയതന്ത്രത്തിന്റെ കേന്ദ്രം എന്ന് വിളിക്കപ്പെടുന്ന ന്യൂയോർക് നഗരത്തിന്റെ മേയർ സ്ഥാനത്ത് ഒരു ഭാരത വംശജൻ എന്നത് രാഷ്ട്രാഭിമാനമുള്ള ഏതൊരു ഭാരതീയനും തെല്ലൊന്ന് അഹങ്കരിക്കാനുള്ള കാര്യമാണ്. എന്നാൽ, സൊഹ്റാൻ മംദാനിയുടെ സത്യപ്രതിജ്ഞയും തുടർന്നുള്ള സംഭവങ്ങളും അമേരിക്കയും ലോക രാജ്യങ്ങളും കരുതിയിരിക്കുക എന്ന സന്ദേശമാണ് നൽകുന്നത്. അതേ സമയം ലോകമെമ്പാടുമുള്ള ഭാരതീയർക്ക് അഭിമാനത്തിന് പകരം മുന്നറിയിപ്പാവുകയാണ്!
ഒരു ഭാരതീയ വംശജനായ മംദാനി തന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദങ്ങൾക്കും ആശങ്കൾക്കും വഴി തെളിച്ചിരിക്കുകയാണ്.
ന്യൂയോർക്കിന്റെ ചീഫ് കൗൺസിൽ ആയി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പ്രൊഫസറായി ജോലി നോക്കുന്ന റംസി ഖാസിം എന്ന അഭിഭാഷകനെ നിയമിച്ചു. തീവ്രവാദ ബന്ധമുള്ള പലർക്കും വേണ്ടി റംസി ഖാസി കേസ് വാദിച്ചിട്ടുള്ളതാണ്. അമേരിക്കയിലെ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടിയാണ് താ നിലകൊള്ളുന്നത് എന്ന് ഇദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളത് ആണ്. ക്രിയേറ്റിൻ ലോ ഇൻഫോഴ്സ്മെന്റ് അക്കൗണ്ട്ബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി എന്ന തന്റെ നിയമ ക്ലിനിക്കിലൂടെ റംസി ഖാസി പ്രധാനമായും ചെയ്യുന്നത് എമിഗ്രന്റ് നിയമങ്ങൾ ഫെഡറൽ സുരക്ഷാ നിയമങ്ങൾ എന്നിവയിൽ പെട്ടുപോയ ‘മുസ്ലീങ്ങളെ’ സഹായിക്കുകയാണ്. 2014 യമൻ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കർ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനും അൽ ഖൈദ സ്ഥാപകൻ ഒസാമ ബിൻലാദനും ആയി അടുത്ത ബന്ധമുണ്ടായിരുന്ന ആളുമായ അഹമ്മദ് ദർബിയുടെ വക്കാലത്ത് എടുത്തത് ഖാസിമായിരുന്നു. 2025 കൊളംബിയ യൂണിവേഴ്സിറ്റി ആക്രമിച്ച മുഹമ്മദ് ഖലീൽ എന്നയാളെ യുഎസ് എമിഗ്രേഷൻ ഏജൻസി തടവിലാക്കിയപ്പോഴും റംസി ഖാസി വക്കാലത്ത് എടുത്തിരുന്നു. ഇതിനെല്ലാം പുറമേ 2025ൽ ഹമാസ് അനുകൂല പരിപാടിയും റംസി ഖാസിം സംഘടിപ്പിച്ചു.
എന്നാൽ, ഈ വസ്തുതകളും ഇതിനെ ചൊല്ലിയുള്ള വിവാദങ്ങളും കാറ്റിൽ പറത്തി കൊണ്ടാണ് ലോകത്തിന്റെ തലസ്ഥാനം എന്നു പറയാവുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ നിലപാടുകൾ, തീരുമാനങ്ങൾ.
സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റ പിന്നാലെ ഭാരതത്തിൽ തീഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി എഴുതിയ കത്ത് ഏവരും ഉറ്റുനോക്കുകയാണ്. 50 ലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിലെ മുഖ്യപ്രതിയാണ് ജെഎൻയു മുൻ ഗവേഷക വിദ്യാർത്ഥി കൂടിയായ ഉമർ ഖാലിദ്. കനയ്യകുമാർ JNU ൽ വിളിച്ച മുദ്രാവാക്യങ്ങൾ (“കശ്മീർ കി ആസാദി തക്, ഭാരത് കി ബർബാദി തക്, ജംഗ് റഹേഗി ജാരി’ ‘ഭാരത് തേര തുകഡ..’ ഉമർ ഖാലിദ് പറഞ്ഞു കൊടുത്തതായിരുന്നു. ബുർഹാൻ വാണി എന്ന ഭീകരവാദിയെ കാശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥർ എൻക്കൗണ്ടറിൽ വധിച്ചപ്പോൾ ഡൽഹിയിൽ മതമൗലികവാദ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് ഉമർ ഖാലിദ് ആയിരുന്നു.
അഭിമാനിക്കാവുന്ന വീര കൃത്യത്തിനല്ല, ഒരു രാജ്യത്തിന്റെ സർക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കലാപത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഉമർ ഖാലിദ് തടവിലാക്കപ്പെട്ടത്. കേസിൽ സുപ്രീംകോടതി വാദം കേട്ട് വരുന്ന സാഹചര്യമാണ്, അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഇടപെടുക എന്ന കോടതിയലക്ഷ്യം മാത്രമല്ല ഇവിടെ മംദാനിയും യുഎസ് കോൺഗ്രസ് അംഗങ്ങളും ചെയ്തിരിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയപരമായ സമാധാനാന്തരീക്ഷത്തിന് നേരെ വിരൽ ചൂണ്ടുക കൂടി ചെയ്തിരിക്കുന്നു.
ഇവിടെ ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ മറ്റൊരു രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനം ചെയ്യുന്ന ഒരു ശത്രുവിനും അയാൾക്ക് വേണ്ടി വാദിക്കുന്ന ഒരുപറ്റം ആൾക്കാർക്കുള്ള പരോക്ഷ പ്രോത്സാഹനം കൂടിയാണ് zohran ഉം സംഖ്യവും നൽകുന്നത്.
ശ്രദ്ധിക്കുക, ഖുറാനിൽ തൊട്ടാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. ഖുർആൻ – ഇസ്ലാം മതഗ്രന്ഥം. രാജ്യം, രാഷ്ട്രീയം, ഭരണം എന്നു മാത്രം ചിന്തിക്കുന്ന സാധാരണക്കാർക്ക് ഒരു ഭരണാധികാരിയുടെ വ്യക്തിപരമായ വിശ്വാസം മാത്രമായിരിക്കും ഖുറാനിൽ തൊട്ടുള്ള സത്യപ്രതിജ്ഞ. എന്നാൽ, രാഷ്ട്രീയത്തിലേക്ക് മതം കടത്തുന്നതിന്റെ വ്യക്തമായ സൂചനയായി ഇത് കാണേണ്ടതാണ്. ഇസ്ലാമിക വിശ്വാസപ്രകാരം:
ഖുർആൻ അന്തിമവും ശാശ്വതവുമായ ദൈവിക വചനമാണ്. മനുഷ്യനിർമ്മിത നിയമങ്ങളേക്കാൾ മുകളിലാണ്. അതിനെ വിമർശിക്കാനോ, പരിഷ്കരിക്കാനോ, മറികടക്കാനോ പാടില്ല. അങ്ങനെയുള്ള ഒരു ഗ്രന്ഥത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ,
ഒരു ഇസ്ലാമിക വിശ്വാസിയുടെ മനസ്സിൽ ഉണ്ടാകുന്ന ബോധം “എന്റെ ആത്യന്തിക കൂറ് ദൈവവചനത്തിനാണ്” എന്നതാണ്.
കടുത്ത ഫലസ്തീൻ അനുകൂലിയും ഇസ്രായേൽ വിരുദ്ധനുമായ രാഷ്ട്രീയപരമായി ഭാരതത്തിന് ഒപ്പം അല്ലാത്ത മാംദാനിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷവും മുമ്പും ഉള്ള നീക്കങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ ഇസ്ലാമോ – ലെഫ്റ്റ് രാഷ്ട്രീയം എടുത്തു കാണിക്കുന്നു. മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന ‘കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ’ എന്ന സംഘടനയാണെന്ന് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ഫലസ്തീൻ- അമേരിക്കൻ ആക്ടിവിസ്റ്റ് ലിൻഡ സർസൂർ വെളിപ്പെടുത്തിയത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ന്യൂയോർക്ക് നഗരത്തിൽ വർദ്ധിച്ചുവരുന്ന റിലീജിയസ് ഐഡിയോളജിക്കൽ റാഡിക്കടൈസേഷൻ ഇനി എത്രത്തോളം ശക്തമാകും എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.
മംദാനി ഒരു പരിച്ഛേദമാണ്. സ്വത്വവും പൈതൃകവും സംസ്കാരവും വിസ്മരിക്കുന്ന ഒരു ജനതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം. മംദാനിയുടെ മാതാവ് ഹിന്ദുകൂടിയാണ്. മീരാ നയ്യാർ. ഭാരത വംശജരായ മാതാപിതാക്കളുടെ അടുത്ത തലമുറ ദേശവിരോധികളാകുന്നത് ആർഷവിദ്യാസമാജത്തിന് ഒരു പുത്തൻ അറിവല്ല. അത്രയേറെ ശക്തമാണ് ജിഹാദി റാഡിക്കലൈസേഷൻ. 2022 മുതൽ AVS സുദർശനം Deradicalisation program ലൂടെ സ്വധർമ്മത്തിലേക്ക് തിരിച്ചു വന്നവരിൽ അമേരിക്ക, UK, മെക്സിക്കോ, ഓസ്ട്രേലിയ, ബെഹറിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില ഭാരത വംശജരും ഉണ്ട്. എങ്ങനെ ഭാരതത്തെ നശിപ്പിക്കാം എന്നു ചിന്തിച്ചവർ! താലിബാൻ എന്തുകൊണ്ട് അഫ്ഗാനിലെയും ബംഗ്ലാദേശിലെയും ബാക്കി ഹിന്ദുക്കളെ വധിക്കുന്നില്ല എന്ന് ആശങ്കപ്പെട്ടവർ! ഭാരതത്തിലെ ക്ഷേത്രങ്ങൾ എങ്ങനെ തകർക്കാം ചർച്ച ചെയ്തിരുന്നവർ! സനാതന ധർമ്മത്തെ കുറിച്ചോ, ജന്മനാടിന്റെ ചരിത്രത്തെ കുറിച്ചോ വർത്തമാന കാല ലോക സാഹചര്യങ്ങളെ കുറിച്ചോ ഉള്ള കൃത്യമായ അവബോധമില്ലാത്ത ജനതയിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ!
മയൂറോപ്യൻ രാജ്യങ്ങളെയെന്ന പോലെ അമേരിക്കയിലും ജിഹാദിസം ശക്തമാകുകയാണ്. ഈ സ്ഥിതിവിശേഷം അത്യന്തം ആപത്കരമാണ്. “ലോക സൂപ്പർപവറിൽ ’’ തീവ്രവാദികൾ സ്വാധീനം ചെലുത്തുന്നത് മാനവരാശിയ്ക്ക് വിനാശകരമാണ്.
എങ്കിലും നിരാശപ്പെടേണ്ടതില്ല. AVS ൻ്റെ സുദർശനം ഗ്ളോബൽ സർവീസ് മിഷൻ ലോകത്തിന് ശുഭപ്രതീക്ഷ നൽകുന്നു. മൂന്നു ഉപാധികളുള്ള (1. സാമാന്യബുദ്ധി, 2. സംവാദത്തിന് തയ്യാറാകുക, 3. സത്യം, നന്മ എന്നിവയുടെ പക്ഷത്ത് നിൽക്കാനുള്ള സന്നദ്ധത) ഏതൊരാളെയും ശരിയായ പാതയിലെത്തിക്കാം എന്ന ഉറപ്പ്, അത് തെളിയിച്ചതിൻ്റെ ആയിരക്കണക്കിന് അനുഭവ സാക്ഷ്യങ്ങളുമായി AVS എന്നും സമാജനന്മയ്ക്കൊപ്പം!