Member   Donate   Books   0

ആചാര്യനും സഹപ്രവർത്തകർക്കുമൊപ്പം Kerala Story 2: Goes Beyond സിനിമ കണ്ടു.

AVS

ആചാര്യനും സഹപ്രവർത്തകർക്കുമൊപ്പം “Kerala Story 2: Goes Beyond സിനിമ കണ്ടു. മുംബൈയിലെ PVR തീയേറ്ററിൽ ഫെബ്രുവരി 28 ന് രാവിലെ 10:30 നുള്ള ആദ്യ ഷോ.

സിനിമ വിഷയത്തോട് നീതിപുലർത്തിയിട്ടുണ്ട് എന്ന് 100% ഉറപ്പിച്ചു പറയാം. കാരണം, പ്രണയം, പ്രണയനാട്യം, വിവാഹവാഗ്ദാനം, ബ്ലാക്‌മെയ്ലിംഗ്, തെറ്റിദ്ധാരണകൾ കുത്തിവയ്‌ക്കൽ എന്നിവയിലൂടെ പെൺകുട്ടികളെ മതം മാറ്റുന്ന, തീവ്രവാദ- ഭീകരവാദ പ്രവർത്തിനായി റിക്രൂട്ട് ചെയ്യപ്പെടുന്ന “ലവ് ട്രാപ്പ് ജിഹാദ്” ഇന്നും നിർബാധം നടക്കുന്നു. അത് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ഇത്‌ സംഭവിക്കുന്നു.
പ്രണയക്കെണിയിൽ കുടുങ്ങിയവരുടെ സ്ഥിരം വാദങ്ങളും ഇതിലുണ്ട്.
ഉദാഹരണങ്ങൾ നോക്കൂ…
 
“18 വയസ് പൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. എൻ്റെ കാര്യം തീരുമാനിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്”
 
“പ്രണയത്തിനിടയിൽ മതം കൊണ്ടുവരുന്നതെന്തിന്?”
 
“നമ്മുടേത് സെക്കുലർ രാജ്യമല്ലേ?”
 
“കുറച്ചു പേർ അങ്ങനെ ചെയ്തുവെന്ന് കരുതി എല്ലാവരും അങ്ങനെയാണോ?”
 
“മേരാ സലിം ഐസാ നഹി ഹൈ (എൻ്റെ സലിം അങ്ങനെയല്ല)“
 
“ഇതെല്ലാം ഇസ്ലാമോഫോബിയ“
 
“വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ പ്രൊപ്പഗാണ്ട“
 
“മതംമാറിയാൽ എന്താണ് പ്രശ്നം?“
തുടങ്ങിയവ
The Kerala Story - 2

പൊതു സമൂഹത്തിൻ്റെ ഇക്കാര്യത്തിലുള്ള ഉദാസീന മനോഭാവം, തല തിരിഞ്ഞ ചിന്താഗതിയും പലരുടെ സംഭാഷണങ്ങളിലൂടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

“നമ്മൾ ഹിന്ദുക്കൾ ഭൂരിപക്ഷമില്ലേ? പേടിക്കാനെന്ത്?”
 
“ഇത് വെറും സ്ത്രീ പുരുഷ ബന്ധത്തിലെ പ്രശ്നങ്ങൾ മാത്രമാണ് “
 
“മക്കളെ നല്ലവണ്ണം വളർത്താത്തതുകൊണ്ടാണ് ഇങ്ങനെയായത് “
 
“എൻ്റെ മകൾ അങ്ങനെയാവില്ല“
 
ഇതൊക്കെ ഉദാഹരണങ്ങൾ

“ആയിരം വർഷത്തെ അടിമത്തം കൊണ്ടും പഠിച്ചില്ലെങ്കിൽ ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ“ എന്ന് നിരാശയോടെ ഒരു പിതാവ് പറയുന്നുമുണ്ട്.

ഓർമ്മിക്കുക, സ്വന്തം കുടുംബത്തിൽ ഇത് സംഭവിക്കില്ല എന്ന് വിചാരിച്ചവരാണ് ദുരിതമനുഭവിച്ചവരേറെയും.

എത്രയോ സഖാക്കളുടെ (എൻ്റെയടക്കം) വീടുകളിൽ ഉണ്ടായ സംഭവങ്ങൾ പോലും ചിലരെ ഉണർത്തുന്നില്ല!!

“ലവ് ജിഹാദ് സംഘി പ്രൊപ്പഗാൻഡ“ ആണെന്ന് പ്രസംഗിച്ച് വീട്ടിലെത്തിയ കാസർകോട്ടെ ഒരു നേതാവ് കണ്ടത് അതിൽ കുടുങ്ങിയ മകളുടെ പ്രശ്നമാണ്. മാതാപിതാക്കൾക്കെതിരെ മക്കളെ ഇറക്കി കളിക്കുന്ന കോക്കസ് ആണിത് എന്ന് സമൂഹം എന്നാണ് മനസിലാക്കുക?!!

ദുരന്തകഥനം മാത്രമല്ല ശുഭപ്രതീക്ഷ നൽകിയാണ് സിനിമ അവസാനിക്കുന്നത് എന്നതാണ് സിനിമയുടെ മറ്റൊരു സവിശേഷത

ദുഃഖദുരിതങ്ങൾ അനുഭവിച്ച മാതാപിതാക്കളുടെയും സാധാരണ ജനങ്ങളുടെയും മനംമടുപ്പിൽ നിന്നുരുത്തിരിയുന്ന ശക്തമായ പ്രതിരോധത്തിന്റെ കൊടുങ്കാറ്റ് തന്നെ സിനിമയുടെ അവസാന ഭാഗത്ത് കാണാം. പ്രേക്ഷകരെ ആവേശത്തിലേക്ക് കൊണ്ടുപോകുന്ന 20 minutes!. തീയ്യേറ്ററിലാകെ കയ്യടികൾ, ഭാരത് മാതാ കീ ജയ്,
ഹര ഹര മഹാദേവ് വിളികൾ!

റാഡിക്കലൈസേഷൻ തന്ത്രങ്ങൾ, ലക്ഷ്യങ്ങൾ:

റാഡിക്കലെസേഷൻ ലോബിയുടെ ലക്ഷ്യങ്ങളും സ്ട്രാറ്റജിയും രണ്ടു സിനിമകളിലും ഏറെക്കുറെ ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത!

റാഡിക്കലൈസേഷൻ സ്ട്രാറ്റജികൾ, ലക്ഷ്യങ്ങൾ!

1. ചാരിറ്റി (സാമ്പത്തികസഹായം, ജോലി, ഭൂമി etc), മികച്ച പെരുമാറ്റം, സൗഹൃദം, പ്രണയനാട്യം, വിവാഹവാഗ്ദാനം, വിവാഹം, വിവാഹാലോചന എന്നിവയിലൂടെ നല്ല ബന്ധം സ്ഥാപിക്കുക
2. അറിയാനെന്ന മട്ടിലുള്ള ചോദ്യങ്ങൾ
3. വിമർശനം, പരിഹാസം
4. മതതാരതമ്യം – അവരുടെ തെറ്റുകൾ മറച്ച് മനോഹരമായി തങ്ങളുടെ മതം അവതരിപ്പിക്കൽ
5. ബ്രെയിൻ വാഷിങ്
6. കൺവേർഷൻ
7. ഉറപ്പിച്ചു നിർത്താൻ ഉള്ള അടവുകൾ, പദ്ധതികൾ etc
8. മതം മാറിയവരുടെ അടുത്ത തലമുറയെ പിടികൂടാനുള്ള മദ്രസ, മിഷണറി സംവിധാനങ്ങൾ
9. തീവ്രവാദ-ഭീകരവാദ പ്രവർത്തനത്തിനായി ജിഹാദികളെ സൃഷ്ടിക്കൽ etc

ലക്ഷ്യങ്ങൾ:

ഇസ്ലാമികഭൂരിപക്ഷ സമുഹത്തെ സൃഷ്ടിക്കുക- ജനാധിപത്യ രാജ്യങ്ങളിൽ വോട്ട് ബാങ്ക് ശക്തി വർധിപ്പിക്കുക, അവരെ ഉപയോഗിച്ച് മതം പ്രചരിപ്പിക്കുക (ഉദാ: വിളക്കുമാടം ഗ്രൂപ്, ഹിദായത്ത് സിസ്റ്റേഴ്സ് വാട്സ്ആപ് ഗ്രൂപ്പ്‌, സാക്ഷ്യങ്ങൾ etc), ചിലരെ നാർക്കോട്ടിക് – സെക്സ് റാക്കറ്റ്, തീവ്രവാദ- ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുക, ഇസ്ലാമിക രാജ്യം സൃഷ്ടിക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.

ഇങ്ങനെ മതം മാറ്റുന്നവരിൽ ചിലരെയാണ് മതമൗലികവാദത്തിലേക്കും ഭീകരവാദത്തിലേയ്ക്കും പോകുന്നത്. Love ട്രാപ്പ് ജിഹാദിലൂടെ ഭീകരവാദത്തിലേയ്ക്ക് പോയ പത്തിലേറെ സംഭവങ്ങൾ ഭാരതത്തിൽ തന്നെയുണ്ട്.

ഈ ഭീകരവാദ അജണ്ടയെ ചെറുക്കേണ്ടത് രാജ്യത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുടെ കടമയാണ്. അതിനുള്ള സദ്ബുദ്ധിയും ധീരതയും ഉണ്ടാകണമെന്ന് മാത്രം!