സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് ഇത് സാധ്യമാക്കുക.
ഇതിനായി ദശതലപ്രവർത്തനപദ്ധതി, ധർമ്മപ്രചാരകപദ്ധതി എന്നിവയോടൊപ്പം വ്യവസ്ഥാപിതമായ നിരവധി കർമ്മപദ്ധതികൾ AVS തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ സംഘടിപ്പിച്ച A3 (Awake, Arise, Assert) Conclave-ൽ “Challenges faced by Hindu Society” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു, ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി.
ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ , അവയെ എങ്ങനെ പ്രതിരോധിക്കാം, ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.