യോഗയും പ്രയോജനങ്ങളും- ആചാര്യ ശ്രീ മനോജ് ജിയുടെ വാക്കുകളിലൂടെ
ആദിനാഥൻ എന്ന പ്രത്യക്ഷ മാനവ രൂപത്തിലൂടെ ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയുടെ സർവ്വമംഗളങ്ങൾക്കുമായി നൽകിയ, ഷോഡശ തത്വങ്ങളോടു കൂടിയ ഉജ്ജ്വല ശാസ്ത്രമാണ് യോഗവിദ്യ. യോഗയുടെ ശക്തിയും സിദ്ധിയും അമൂല്യമാണെന്നിരിക്കെ, നമ്മുടെ സമൂഹത്തിൽ യഥാർത്ഥ യോഗയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്! ഇന്ന് പലയിടത്തും കാണുന്നത് വികലമാക്കപ്പെട്ട, മൂല്യശോഷണം വന്ന, അടിസ്ഥാനം വെളിപ്പെടുത്താൻ മടിക്കുന്ന യോഗയാണ്.
എന്താണ് യഥാർത്ഥ യോഗ എന്നതിനെക്കുറിച്ചും ശരിയായ യോഗാനുഷ്ഠാനത്തിലൂടെ നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും NIMS Medicity hospital, Neyyatinkara സംഘടിപ്പിച്ച അന്താരഷ്ട്ര യോഗദിനാചരണത്തിൽ ആർഷവിദ്യാ സമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി സംസാരിക്കുന്നു !!!