Member   Donate   Books   0

സനാതനധർമ്മത്തിലെ പരിണാമദർശനരഹസ്യം വെളിപ്പെടുത്തി ആചാര്യശ്രീ കെ.ആർ. മനോജ് ജി

AVS

ഏകകോശജീവി മുതൽ മനുഷ്യൻ വരെയുള്ള പരിണാമശൃംഖല പ്രകൃതിയുടെ പൂർണ്ണമായ നിയന്ത്രണത്തിലും ലക്ഷ്യബോധത്തോടെയും ആണ് നീങ്ങുന്നത്. സച്ചിദാനന്ദതത്വത്തെ സാക്ഷാത്കരിക്കുക എന്നതാണ് ജീവോല്പത്തി, പരിണാമം എന്നിവയുടെ ലക്ഷ്യം. മനുഷ്യോല്പത്തിയോടെ ലക്ഷ്യത്തിനരികെവരെയെത്തിയിട്ടുണ്ട്.

എന്നാൽ സ്വേച്ഛയോടെയുള്ള (freedom of will) പ്രവർത്തി അഥവാ കർമ്മം ചെയ്യാനുള്ള കഴിവിലൂടെ മനുഷ്യൻ കർമ്മസിദ്ധാന്തത്തിൻ്റെ പരിധിയിൽ വന്നു. അത് ഗുണമാകണമെങ്കിൽ ഈശ്വരന്റെ നിയമങ്ങൾ മനസ്സിലാക്കിക്കൊണ്ട് പരിണാമപ്രക്രിയയെ ത്വരിതപ്പെടുത്തിക്കൊണ്ട് മുന്നേറണം. പക്ഷേ പല മാനവവിരുദ്ധാശയങ്ങൾ,സ്വാർത്ഥത, ദുഷ്കർമ്മം എന്നിവയാൽ പലരും പുറകോട്ട് പോകുന്നു.

പരിണാമയാത്രയിൽ നിന്ന് പോകുന്നവർ, കുഴിയിൽ വീണ് പോകുന്നവർ, പുറകോട്ട് നടക്കുന്നവർ ഉണ്ട്. അത് കൊണ്ട് തന്നെ അവർക്ക് മാർഗദർശനം അത്യാവശ്യമാണ്. പരിണാമപ്രകിയയെ ത്വരിതപ്പെടുത്തുന്ന രീതിയിലാണ് സനാതനധർമ്മവും, യോഗവിദ്യയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ടാണ് മനുഷ്യൻ ഭൂമുഖത്ത് ആവിർഭവിച്ച കാലഘട്ടത്താണ് സനാതനധർമ്മം നൽകപ്പെട്ടത് എന്ന് പറയുന്നത്. പരമനന്മയ്ക്കുള്ള മാർഗം മനസിലാക്കാൻ കഴിവുള്ള മനുഷ്യനെ വഴികാട്ടാതിരിക്കാൻ കാരുണ്യവാരിധിയായ പരമേശ്വരന് സാധിക്കുമോ?

സനാതനധർമ്മമെന്ന മാനവധർമ്മശാസ്ത്രം മാനവവർഗത്തിനാണ് ലഭിച്ചതെങ്കിലും ഇതിൻ്റെ പ്രയോജനം പരിണാമശ്രേണിയിൽ താഴെ ഉള്ള ജീവികൾക്കും പ്രകൃതിയ്ക്കും  ലഭിക്കുന്നു.


You may also like

Page 2 of 3

Related Keywords