Skip to content

ഭാരതപ്രഭാവം ആരോപണങ്ങൾക്ക് മറുപടി-ആചാര്യശ്രീ കെ.ആർ മനോജ് ജി @Clubhouse on 06/02/2023

കുറച്ചുനാളുകളായി യേശുക്രിസ്തുവിനെ ‘പിശാച്’, ‘മഹാപിശാച്’, ‘കുട്ടിപിശാചുകളുടെ നേതാവ്’ ‘ലൂസിഫർ’ എന്നൊക്കെ ആക്ഷേപിക്കുന്ന ഒരു വിഭാഗം വ്യക്തികൾ clubhouse ചർച്ചകളിൽ സനാതനധർമ്മത്തിന് മഹത്തായ സംഭാവനകൾ നൽകിയ മഹാപുരുഷന്മാരെക്കുറിച്ച് തരംതാണരീതിയിൽ വിമർശനങ്ങൾ നിരന്തരം നടത്തികൊണ്ടിരിക്കുന്നു.

ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, അരവിന്ദമഹർഷി, യുക്തേശ്വർഗിരി മഹാരാജ്, പരമഹംസ യോഗനന്ദജി, ശ്രീ നാരായണ ഗുരുദേവൻ, സ്വാമി രാമ, സത്യസായി ബാബ, മാതാ അമൃതാനന്ദമയി, ശ്രീ രവിശങ്കർ തുടങ്ങിയ ആദ്ധ്യാത്മിക ആചാര്യന്മാരെയും പ്രമുഖ ഹിന്ദു സംഘടനകളെപ്പോലും ക്രിസ്ത്യൻസഭകളുടെ ദാസന്മാരായും അവരിൽ നിന്നും പണം തട്ടി ഹിന്ദുക്കളെ വഞ്ചിച്ചു ക്രിസ്തുമതത്തിലേക്ക് വഴിതെളിക്കുന്നവരായും ചിത്രീകരിച്ചു ആക്ഷേപിക്കുന്നു.

ആചാര്യ ശ്രീ കെ.ആർ മനോജ്‌ ജി രചിച്ച ‘ഭാരതപ്രഭാവം‘ എന്ന പുസ്തക ചർച്ച എന്ന പേരിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും പലവട്ടം ചിലർ തയ്യാറായി.

ഈ സാഹചര്യത്തിൽ ആർഷവിദ്യാസമാജത്തെ പിന്തുണക്കുന്ന സജ്ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ആചാര്യ ശ്രീ കെ ആർ മനോജ്‌ ജി തന്നെ ഇതിനു മറുപടി നൽകാൻ നേരിട്ടെത്തി. 06/02/2023 തിങ്കളാഴ്ച രാത്രി 8 മണിക്ക് ആർഷവിദ്യാസമാജം clubhouse റൂമിലെത്തിയാണ് ഈ പ്രഭാഷണവും സംശയ നിവാരണവും നടത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *