ഒരു പരാവര്‍ത്തനത്തിന്റെ കഥ (Oru Paraavarthanathinte Katha)
കാസര്‍ഗോഡ് ഹവ്യക്ക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രുതി ഇസ്ലംമത സ്വാധീനത്താല്‍ റഹ്മത്തായ വാര്‍ത്ത ഏറെ വിവാദമായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട പതിനായിരങ്ങളിലൊരാളായിരുന്നു ഈ സ്കൂള്‍ അധ്യാപികയും. ഈശ്വരാനുഗ്രഹത്താല്‍ ആര്‍ഷ വിദ്യാസമാജത്തില്‍ എത്തിച്ചേരാനും സനാതന ധര്‍മ്മം പഠിക്കുവാനുമുള്ള സൗഭാഗ്യം ഈ പെണ്‍കുട്ടിക്കുണ്ടായി. തെറ്റ് മനസിലാക്കി ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയ ശ്രുതി ആര്‍ഷവിദ്യാസമാജത്തിന്റെ മുഴുവന്സമയപ്രവര്ത്തകയാകാന് തീരുമാനിക്കുകയായിരുന്നു. ആയിരങ്ങളെ നേര്‍വഴി കാണിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. യുട്യൂബിലൂടെയുള്ള ശ്രുതിയുടെ അനുഭവസാക്ഷ്യം ഇതിനകം 40 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. മതംമാറ്റങ്ങള്‍ക്ക് പിന്നിലെ യഥാര്ത്ഥകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും ഈ ഗ്രന്ഥത്തിലൂടെ ശ്രുതി ചര്‍ച്ചചെയ്യുന്നു. തന്റെ മാതാപിതാക്കള്‍ അനുഭവിച്ച കടുത്ത ദു:ഖവും അപമാനവും മറ്റൊരാള്ക്കുണ്ടാകരുതെന്നും ഇനിയാരും തന്നെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട് മതംമാറരുതെന്നും ശ്രുതി ആഗ്രഹിക്കുന്നു