Skip to content

സനാതനധർമ്മ പ്രചാരകരെ തേടുന്നു – ആർഷവിദ്യാസമാജം

മനുഷ്യനുണ്ടായ കാലം മുതൽക്കുള്ള അമൂല്യ വിദ്യയാണ് സനാതന ധർമ്മം. ഇന്ന് എന്ത് കൊണ്ടാണ് ലോകത്തെ ആദ്യത്തെ മാനവവാദത്തിന് അപകീർത്തികൾ ഉണ്ടാകുന്നത് ?

സനാതന ധർമ്മത്തിന്റെ ശരിയായ അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം അതുപോലെ സംരക്ഷണമെന്ന അഞ്ചു മഹാ കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റാൻ നാം വീഴ്ച വരുത്തി എന്നതാണ് പ്രധാന കാരണം. പാവപ്പെട്ടവന്റെ കുടിലിലും സമ്പന്നന്റെ കൊട്ടാരത്തിലും ഒരുപോലെ സനാതന ധർമ്മം എത്തിയ്ക്കണ”മെന്നായിരുന്നു സ്വാമി വിവേകാനന്ദൻ വർഷങ്ങള്ക്ക് മുമ്പ് ആഹ്വാനം ചെയ്തത്.

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിൽ രാഷ്ട്ര – ധർമ്മ വിരുദ്ധവും മനുഷ്യ ബുദ്ധിയെ, യുക്തിയെ കളിയാക്കുന്നതുമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആൾക്കാരുണ്ട്.

എന്നാൽ എക്കാലത്തേക്കും പ്രസക്തമായ മനുഷ്യ ജീവിതത്തിൽ എല്ലാ വിജയവും നേടിത്തരുന്ന ഈ മഹാശാസ്ത്രത്തെ ഓരോ ജനഹൃദയങ്ങളിലേക്കും എത്തിക്കാൻ പറ്റിയ ഫുള് ടൈം പ്രവർത്തകർ ഹിന്ദു മിഷണറിമാർ നമുക്ക് വേണം.

ആർഷവിദ്യാസമാജം സനാതനധർമ്മപ്രചാരകരെ തേടുന്നു!
ഹിന്ദു സമൂഹത്തിന്റെ ഇന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ദീർഘകാല പദ്ധതിയാണ് ഇത്. കാലം ആവശ്യപ്പെടുന്ന ഈ അനിവാര്യദൗത്യത്തിൽ മിഷണറി സ്പിരിറ്റോടെ പൂർണസമയം പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു. വിദഗ്ദ്ധ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. സജ്ജനങ്ങളുടെ സഹായസഹകരണങ്ങളോടെ ധർമ്മപ്രചാരകർക്കുള്ള സേവനവേതനവ്യവസ്ഥകൾ (ദക്ഷിണ) സജ്ജീകരിക്കും.

യോഗ്യത: പ്രവർത്തിക്കുവാൻ കഴിയുന്ന വിധത്തിൽ സാമാന്യമായ ആരോഗ്യം ഉണ്ടായിരിക്കണം. സനാതനധർമത്തോടുള്ള കൂറും പ്രതിബദ്ധതയും സംഘടനാ സംവിധാനത്തിൽ ആത്മാർത്ഥമായി അച്ചടക്കത്തോടെ ചിട്ടയിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും മാത്രമാണ് ആവശ്യമായിട്ടുള്ള ഘടകങ്ങൾ. മതം, പ്രായം, ലിംഗം, വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രശ്നമല്ല. പാർട്ട് ടൈം ആയി പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

ആർഷവിദ്യാസമാജത്തിന്റെ സനാതനധർമ്മപ്രചാരകപദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ 8921461499 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഈ യുഗപരിവർത്തന യുഗനിർമ്മാണ പദ്ധതിയിലേക്ക് ഏവർക്കും സ്വാഗതം.


You may also like

Page 2 of 3

Leave a Reply

Your email address will not be published. Required fields are marked *