മാതാപിതാക്കള്‍ക്ക് 22 പേജുള്ള കത്തെഴുതിയിട്ടാണ് കാസര്‍ഗോഡ് ഉദുമ സ്വദേശിനി ആതിര. എസ് വീട് വിട്ടിറങ്ങിയത്. പര്‍ദ്ദയും ഹിജാബും അണിഞ്ഞ് ആയിഷയെന്ന പേരില്‍ മതംമാറ്റത്തിന് വിധേയയായ ഈ യുവതി ഈശ്വര നിയോഗത്താല്‍ ആര്‍ഷവിദ്യാസമാജത്തിലെത്തി. സനാതന ധര്‍മ്മ മഹത്വം ബോധ്യപ്പെട്ട ഈ പെണ്‍കുട്ടി തന്റെ പിറന്നാള്‍ ദിനമായ 2017 സെപ്റ്റംബര്‍ 21ന് പത്ര സമ്മേളനത്തിലൂടെ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു. തുടര്‍ന്ന് തീവ്രവാദ- ഭീകരവാദ ശക്തികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും 3200 ളം പേരെ സനാതനധര്‍മ്മപാതയിലെത്തിച്ച ആര്‍ഷവിദ്യാസമാജത്തിനെതിരെ ദുഷ്പ്രചരണങ്ങളും കള്ളക്കേസുകളും ഭീഷണികളുമായി മുന്നോട്ട് വന്നു. ആതിരയ്ക്ക് മറുപടിയെന്ന പേരില്‍ നൂറോളം ഇസ്ലാമിക പണ്ഡിതര്‍ രംഗത്തെത്തി. എന്നാല്‍ ഇതെല്ലാം ആതിരയുടെ ദൃഢനിശ്ചയത്തെയും പ്രതിബദ്ധതയേയും വര്‍ദ്ധിപ്പിച്ചതേയുള്ളു. ആര്‍ഷവിദ്യാസമാജത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ തീരുമാനിച്ച ആതിര ആശയപരമായി തന്നെ ആക്രമിച്ചവര്‍ക്കുള്ള മറുപടിയായി ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നു. ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറാകുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കൃതിയായിരിക്കുമിതെന്ന് നിസംശയം പറയാം….