Skip to content

ആർഷവിദ്യാസമാജത്തിന് ആഗോളാംഗീകാരം !!!

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ ആർ മനോജ് ജിയ്ക്കും എ വി എസ് ടീമിനും വേൾഡ് ഹിന്ദു കോൺഗ്രസിന്‍റെ ഉജ്വലാംഗീകാരം!

ബാങ്കോക്കിൽ നവംബർ 23 മുതൽ 26 വരെ നടന്ന World Hindu Congress (2023)-ന്‍റെ വിപുലവും വർണഗംഭീരവുമായ സമാപനസമ്മേളനത്തിലാണ് ആർഷവിദ്യാസമാജത്തിന്‍റെ പ്രവർത്തനങ്ങളെ സർവാത്മനാ അംഗീകരിച്ച് ആദരിച്ചത്.

മാതാ അമൃതാനന്ദമയി ദേവി, സ്വാമി ഗോവിന്ദദേവ്ഗിരി മഹാരാജ് എന്നിവരടങ്ങുന്ന പ്രമുഖസന്യാസി ശ്രേഷ്ഠൻമാർ, ആർ എസ് എസ് സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെജി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ, പ്രശസ്തവ്യക്തികൾ, അന്താരാഷ്ട്ര ഹിന്ദു സംഘടനാനേതാക്കൾ എന്നിവർ സംബന്ധിച്ച സമാപനസമ്മേളനത്തിലാണ് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘാടകർ ആചാര്യ ജിയേയും ശ്രുതി ജി, ശാന്തി ജി, വിശാലി ജി എന്നിവരടങ്ങുന്ന എ വി എസ് ടീമിനേയും വേദിയിലേയ്ക്ക് ആനയിച്ച് ഹർഷാരവങ്ങളോടെ ആദരിച്ചത്.

ആർഷവിദ്യാസമാജത്തിന്‍റെ ത്യാഗോജ്വല പ്രവർത്തനങ്ങളെ വേൾഡ് ഹിന്ദു കോൺഗ്രസിന്‍റെ ആസൂത്രകനും സംവിധായകനുമായ സ്വാമി വിഗ്യാനാനന്ദ ജി വിവരിക്കുമ്പോൾ “ആചാര്യ മഹാരാജ് കീ ജയ് ” “ജയ് ശ്രീരാം” വിളികളോടെ സമ്മേളനപ്രതിനിധികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. എല്ലാവർക്കും പ്രതീകാത്മകമായി സ്വാമി മിത്രാനന്ദ ഭഗവദ്ഗീത നൽകി ആദരിച്ചു.

മൂന്നാമത് നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് അക്ഷരാർത്ഥത്തിൽ എ വി എസിന്‍റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കേണ്ട അധ്യായമായി മാറി. അന്താരാഷ്ട്രസമ്മേളനത്തിൽ 24-ന് ആചാര്യന്‍റേയും 25-ന് ശ്രുതി ജിയുടെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.

സ്വാഭിമാനമുയർത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള ഹൈന്ദവജനതയുടെ ആവേശവും പ്രത്യാശയുമായി മാറുവാൻ ആർഷവിദ്യാസമാജത്തിന് കഴിഞ്ഞു.

 

ഏഴായിരത്തി ഇരുനൂറിലേറെ പേരെ രാഷ്ട്രവിരുദ്ധബ്രെയിൻ വാഷിംഗിൽ നിന്ന് രക്ഷിക്കുകയും അതിൽ നിന്ന് ഇരുപതിലേറെ പേരെ സനാതനധർമ്മപ്രചാരകരാക്കുകയും ചെയ്ത “സ്പിരിച്വൽ & ഐഡിയോളജിക്കൽ മാർഗദർശന പദ്ധതി”യാണ് ഏറെ ശ്രദ്ധേയമായത് ! “സുദർശനം” എന്ന ദീർഘകാല ഡീ ബ്രെയിൻ വാഷിംഗ് തർക്കശാസ്ത്ര സംരംഭമാണ് മറ്റൊരു ലോകസംരക്ഷണപദ്ധതി, “സനാതനധർമ്മപ്രചാരകപദ്ധതി”യെന്ന ഹിന്ദു മിഷണറി സ്കീം, പ്രശിക്ഷണപദ്ധതി (4 പ്രമുഖ കോഴ്സുകൾ – വിവിധതലങ്ങൾ), സത്സംഗപദ്ധതി, വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ, വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠനഗവേഷണ പ്രതിഷ്ഠാനം, സാധനാശക്തികേന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥാപന -സംഘടനാപദ്ധതികളിലൂടെ എ വി എസ് സവിശേഷമായ സേവന പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്. കാലഘട്ടത്തിന് അനിവാര്യമായ സംരംക്ഷണപ്രവർത്തനങ്ങൾക്കൊപ്പം എന്നെന്നും ആവശ്യമായ മഹനീയസേവന- ശാക്തീകരണ പ്രവർത്തനങ്ങളും AVS-ന് സ്വന്തം !

ആചാര്യശ്രീ മനോജ് ജിയ്ക്കും എ.വി.സിനും ഇത് അതുല്യവും നിസ്വാർത്ഥവുമായ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരം!!!

ധർമ്മവിരുദ്ധരായി മാറിയ ആയിരങ്ങളെ തന്‍റെ ആദ്ധ്യാത്മികതേജസിനാൽ ശ്രേഷ്ഠസനാതനധർമ്മ പാതയിലേയ്ക്ക് നയിച്ച ജ്ഞാനസൂര്യനാണ് ആചാര്യ ജി ! അവഗണിച്ചവർ, പരിഹസിച്ചവർ, വിമർശിച്ചവർ, അപമാനിച്ചവർ, പരാജയപ്പെടുത്താൻ ശ്രമിച്ചവർ ഏറെ! എന്നാൽ ആർഷവിദ്യാസമാജത്തിന്‍റെ പ്രസക്തിയും ആചാര്യ മനോജ് ജിയുടെ പ്രഭാവവും കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു!!

എല്ലാ പ്രതിസന്ധികളേയും വെല്ലുവിളികളേയും സുധീരമായി ചെറുത്തു തോല്പിച്ചുകൊണ്ട്, സജ്ജനങ്ങളെ സംരക്ഷിച്ചും, പഠിപ്പിച്ചും പ്രചോദനമേകി ശക്തിപകർന്നും മുന്നോട്ടു നയിക്കുന്ന മഹാത്മാവ്! “ആർഷദേശത്തിൻ വീരപുത്രനിതു കാർവർണ്ണനോ കൽക്കിയോ? കാലമോതും മറുപടിക്കായി കാത്തിരിക്കാം”…!!-


You may also like

Page 1 of 3

Leave a Reply

Your email address will not be published. Required fields are marked *