Skip to content

“ആദ്ധ്യാത്മികാചാര്യന്മാർ ക്രിസ്തുമത വക്താക്കളോ?!” അന്വേഷണപരമ്പരയുടെ ആദ്യഭാഗം

 

സനാതനധർമ്മാചാര്യന്മാരായ ശ്രീരാമകൃഷ്ണദേവൻ, ശ്രീവിവേകാനന്ദ സ്വാമികൾ, ശ്രീ അഭേദാനന്ദ, ശ്രീ യുക്തേശ്വർ ഗിരിമഹാരാജ്, ശ്രീപരമഹംസ യോഗാനന്ദജി, ശ്രീനാരായണ ഗുരുദേവൻ, ശ്രീസത്യസായിബാബ, ശ്രീമാതാ അമൃതാനന്ദമയി, ശ്രീ ചിദാനന്ദപുരി സ്വാമികൾ, ശ്രീ രവിശങ്കർ, ശ്രീ ജഗ്ഗി വാസുദേവ് എന്നീ ആദ്ധ്യാത്മികാചാര്യന്മാരേയും, സമൂഹത്തെ വളരേയേറെ സ്വാധീനിച്ച മഹാത്മാഗാന്ധി തുടങ്ങിയ മഹാത്മാക്കളേയും അവഹേളിക്കുന്ന വിധമുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ അതിശക്തമാകുന്നു.

രണ്ടു കൂട്ടരാണ് ഇത്തരം പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്.
(1). ഈ മഹാന്മാരിൽ ചിലരുടെ അഭിപ്രായങ്ങൾ വളച്ചൊടിച്ച് ഇവരെ ക്രിസ്തുമതാനുകൂലികളാക്കാൻ ശ്രമിക്കുന്ന ചില മതപരിവർത്തന ശക്തികൾ .
(2). ഹിന്ദുധർമ്മത്തിനും സമൂഹത്തിനുമായി ചെയ്ത സംഭാവനകൾ വിസ്മരിച്ച് ഇവരെ “ക്രിസ്തുമതവക്താക്കളും” “പണം പറ്റി ക്രിസ്തുമതത്തിലേയ്ക്ക് ഹിന്ദുക്കളെ ചേർക്കുന്ന ഏജന്‍റു”മാരാണെന്നും ചിത്രീകരിക്കുന്ന ചിലർ. ഈ ദുഷ്പ്രചരണങ്ങളുടെ ഫലമായി സമൂഹത്തിൽ പലർക്കും തെറ്റിദ്ധാരണകളും സംശയങ്ങളും ഉണ്ടാവുന്നുണ്ട്.

ഈ വാദങ്ങളുടെ യാഥാർത്ഥ്യം സത്യസന്ധമായി പരിശോധിച്ച് സമൂഹത്തെ നേരായ വഴിയിലേയ്ക്ക് നയിക്കുവാൻ 15/02/2023 രാത്രി എട്ട് മണിക്ക് ആചാര്യശ്രീ മനോജ് ജി നടത്തിയ ക്ലബ് ഹൗസ് സംവാദം. ഏവരും കാണുക പ്രചരിപ്പിക്കുക


You may also like

Page 2 of 3

Leave a Reply

Your email address will not be published. Required fields are marked *