Skip to content

ആചാര്യശ്രീ മനോജ് ജിയെ ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ആദരിച്ചു! – പ്രസക്തഭാഗങ്ങൾ

ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സംഘടിപ്പിച്ച ഉത്രാടം തിരുനാൾ അനുസ്മരണ പരിപാടിയിൽ നിസ്തുലവും നിസ്വാർത്ഥവുമായ സനാതനധർമ്മസേവനങ്ങൾക്ക് ആചാര്യ ശ്രീ കെ ആർ മനോജ്‌ ജിയെ ആദരിച്ചു.

ശനിയാഴ്ച (16/12/2023) വൈകീട്ട് നാല് മുതൽ ആറ് വരെ കിഴക്കേകോട്ട ലെവി ഹാളിൽ നടന്ന പത്താമത് ഉത്രാടം തിരുനാൾ അനുസ്മരണ യോഗത്തിന്‍റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നിർവ്വഹിച്ചു. ശ്രീ. ആർ രാമചന്ദ്രൻ നായർ, ശ്രീ. ശ്രീമാൻ നാരായണൻ, ഡോ. എൻ രാധാകൃഷ്ണൻ, ഡോ. ഷാജി പ്രഭാകരൻ, ശ്രീ കെ.വി രാജശേഖരൻ, ശ്രീ ബാബു നാരായണൻ, ശ്രീ തളിയിൽ രാജശേഖരൻ പിള്ള, ശ്രീ പി. സുകുമാരൻ തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീമതി ഇന്ദിര ഭായി സുകുമാരൻ നായരുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഡോ. ടി.പി ശങ്കരൻ കുട്ടി നായർ സ്വാഗതവും പ്രൊഫ. കെ.ആർ ഉഷാകുമാരി നന്ദിയും പ്രകാശിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *