നിസ്തുല ധർമ്മസേവനത്തിനുള്ള 2023-ശ്രീ അരബിന്ദോ സമ്മാൻ ആചാര്യശ്രീ കെ.ആർ മനോജ് ജി ഏറ്റുവാങ്ങി
നിസ്തുലവും നിസ്വാർത്ഥവുമായ ധർമ്മ സേവനത്തിനുള്ള ശാശ്വത് സനാതന പ്രതിഷ്ഠാനിൻ്റെ (Eternal Hindu Foundation) 2023-ലെ “ശ്രീ അരബിന്ദോ സമ്മാൻ” ദേശീയ പുരസ്കാരം ശ്രീമതി ബബിത ഫോഗട്ട് (മെമ്പർ ഓഫ് പാർലമെൻറ്, ഇൻറർനാഷണൽ റെസ്ലർ & ഒളിമ്പിക് ഗോൾഡ് മെഡൽ വിന്നർ), ശ്രീ കിഷോർ മോഹ്ത (ബിസിനസ് മാൻ, ഫൗണ്ടർ ഓഫ് സൻസ്കാർ & ആസ്ത ടിവി ചാനൽ), ഡോ. ശ്രീ ബോലാ റാം ഗുർജർ Bhola Ram gurjar (NITTTR ഡയറക്ടർ, ചണ്ഡിഗർ), യോഗാചാര്യ സ്വാമി ശ്രീ അമിത്ദേവ് ജി (ചീഫ് യോഗചാര്യ, ശ്രീ യോഗ് അഭ്യാസ് ആശ്രം ട്രസ്റ്റ്, ന്യൂഡൽഹി) എന്നിവരിൽ നിന്നും ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജി ഏറ്റുവാങ്ങി.
28/10/2023 ന്യൂ ഡെൽഹി യോഗേശ്വർ ദേവി ദയാൽ മഹാ മന്ദിരിൽ നടന്ന അവാർഡ് ദാന സമ്മേളനത്തിൽ ശ്രീ കെ എൻ ഗോവിന്ദാചാര്യ ജി, ശ്രീ രാജ്കുമാർ ഭാട്ടിയ ജി, ശ്രീ ലക്ഷ്മി നാരായൺ ഭലാ ജി, മഹന്ത് സാധ്വി ആരാധ്യ ജി, സുശ്രീ രാജശ്രീ ജി, ശ്രീ കിഷോർ മൊഹ്താ ജി, ശ്രീ അജിത് സെക്‌സേന ജി, ശ്രീ ഭോലാ റാം ഗുർജർ ജി, ശ്രീമതി ബബിത ഫോഗട്ട് ജി, യോഗാചാര്യ സ്വാമി അമിത് ദേവ് ജി, ശ്രീ ജത്തേദാർ ബാബ ജി, ശ്രീ ഹർജിത് സിംഗ് ജി സ്വാമി ശ്രീ ജാസ്മർ മഹാരാജ് ജി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
പുരസ്കാരം ലഭിച്ചതിൽ നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ആർഷവിദ്യാസമാജത്തിന്റെ പ്രസക്തി, ലക്ഷ്യം, അതുല്യത, പുതിയ പദ്ധതികൾ എന്നിവയെ കുറിച്ചും ആചാര്യശ്രീ കെ.ആർ മനോജ് ജി വ്യക്തമാക്കി.