ഇന്ന് (19-05-2026) സദ്ഗുരു ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ ജന്മദിനം.
AVS
ശ്രീ ശങ്കരഗുരുദേവ് ജി എന്ന അവധൂതമഹാസിദ്ധന്റെ അനുഗ്രഹവും ദീക്ഷയും ആദ്ധ്യാത്മികമാർഗനിർദ്ദേശങ്ങളും ചെറുപ്പകാലം മുതൽ ലഭിയ്ക്കാനുള്ള അപൂർവ്വഭാഗ്യം അദ്ദേഹത്തിനുണ്ടായി. കൂടാതെ ശ്രീ നിഖിലേശ്വരാനന്ദപരമഹംസ ജി, മഹാവതാരബാബാജിയുടെ ക്രിയായോഗപരമ്പര (പരമഹംസയോഗാനന്ദ ജി) എന്നിവയുടെ ഭാഗമായി സനാതനധർമ്മത്തിന്റെ നിഗൂഢവിദ്യകളും ക്രിയായോഗയും അഭ്യസിക്കുവാനുള്ള അവസരവും ലഭിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗവിദ്യാകോഴ്സുകളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.
ആധുനികകാലത്തിൻ്റെ വെല്ലുവിളികളും സാധ്യതകളും തിരിച്ചറിഞ്ഞ് പഞ്ചമഹാകർത്തവ്യങ്ങൾ ശാസ്ത്രീയവും വ്യവസ്ഥാപിതമായും നിർവ്വഹിച്ച്, ശ്രീപരമേശ്വരനും ആർഷഗുരുപരമ്പരകളും നൽകിയ “കൃണ്വന്തോ വിശ്വമാര്യം” (മാനവനേയും ലോകത്തേയും ശ്രേഷ്ഠമാക്കുക) എന്ന മഹാദൗത്യം നിറവേറ്റുവാനായി 1999 ജൂലൈ 8 ന് ആചാര്യശ്രീ മനോജ് ജി സ്ഥാപിച്ച ആദ്ധ്യാത്മിക-ദാർശനിക- വിദ്യാഭ്യാസ-സാംസ്കാരിക-നവോത്ഥാനപ്രസ്ഥാനമാണ് ആർഷവിദ്യാസമാജം (AVS).
ഭാവാത്മകം, സംരക്ഷണാത്മകം എന്നിങ്ങനെ രണ്ട് തരത്തിലാണ് AVS ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്.
ലളിതമായി പറഞ്ഞാൽ ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ മൂന്നു തലങ്ങളിലാണ്.
ലഭിച്ച പുരസ്ക്കാരങ്ങൾ
ഹിന്ദുപാർലമെന്റിന്റെ ആത്മീയസഭ ഏർപ്പെടുത്തിയ 2019 ലെ ‘കർമ്മരത്ന’ പുരസ്കാരം, Eternal Hindu Foundation-ന്റെ 2023 ലെ ‘Maharshi Aurobindo Samman’ എന്ന ദേശീയപുരസ്കാരം, ചിന്മയമിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സംസ്കാര‘ ആത്മീയ സമ്മേളനത്തിൽ 2024-ലെ ‘സമൂഹശ്രീ പുരസ്കാരം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 2024-ലെ ‘മാധവ്ജി പുരസ്കാരം’, 2024-ലെ ‘സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം’. പത്താമത്, ‘ശ്രീ ചട്ടമ്പിസ്വാമി – ശ്രീനാരായണഗുരു പ്രഥമസംഗമസ്മൃതി പുരസ്കാരം’, മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അക്ഷയ ഹിന്ദു പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റിയുടെ 2024-ലെ ‘അക്ഷയ ഹിന്ദു പുരസ്കാരം’, 2024 ലെ ‘ഗുരുശ്രേഷ്ഠ പുരസ്കാരം’, 2025 ലെ ‘ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം’, ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘ശ്രീദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ 2025’ (“Shri Dattopant Thengadi Seva Samman”) എന്ന ദേശീയപുരസ്കാരം, ‘HRDS INDIA’ ഏർപ്പെടുത്തിയ ‘വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025’ എന്ന അന്താരാഷ്ട്രപുരസ്കാരം, സുകൃതം ഭാഗവതയജ്ഞസമിതി ഏർപ്പെടുത്തിയ സുകൃതം ഭാഗവതപുരസ്കാരം – 2025, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ‘തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി’ ഏർപ്പെടുത്തിയ 8-ാമത് “തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം- 2026” എന്നിവ ലഭിച്ചിട്ടുണ്ട്.
ആചാര്യന്റെ സ്തുത്യർഹമായ ധർമ്മസേവനപ്രവർത്തനങ്ങളെ 2023 നവംബറിൽ ബാങ്കോക്കിൽ നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ്സും, ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ 2023-ൽ സംഘടിപ്പിച്ച പത്താമത് ഉത്രാടം തിരുനാൾ അനുസ്മരണ സമ്മേളനത്തിലും പ്രത്യേകം ആദരിച്ചു.
ആചാര്യ ജി ‘ഭാരതപ്രഭാവം’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അപകടത്തെക്കുറിച്ചറിയാതെ മയങ്ങുന്ന ഹിന്ദുസമൂഹത്തിന്റെ ആത്മഹത്യാപരമായ നിസ്സംഗതയിൽ മനം മടുക്കാതെ, മാനാപമാനങ്ങളോ നിന്ദാസ്തുതികളോ ഗൗനിക്കാതെ, പ്രശംസയോ സഹതാപമോ അംഗീകാരമോ ആഗ്രഹിക്കാതെ, സ്വജീവന് നേരെ ഉയരുന്ന കടുത്ത വെല്ലുവിളികളെ കാര്യമാക്കാതെ, സനാതനധർമ്മവിരുദ്ധരോട് സുധീരം പോരാടുന്ന കർമ്മയോഗിക്ക് ആയിരമായിരം ജന്മദിനാശംസകൾ!
അങ്ങയുടെ ദൗത്യം നിറവേറ്റുവാൻ ഞങ്ങളുടെ ജീവൻ്റെ അവസാനശ്വാസം വരെ സമർപ്പിതരായി ഈ ശിഷ്യഗണങ്ങൾ ഉണ്ടാകുമെന്ന് ഈ സുദിനത്തിൽ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ഗുരുദക്ഷിണയായി ഇതിനെ സ്വീകരിച്ചാലും!
ഓം ശ്രീ ഗുരുഭ്യോ നമഃ
സ്നേഹനിധിയായ ഗുരുനാഥന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു..!
ആർഷവിദ്യാസമാജം