സുകൃതം ഭാഗവത പുരസ്കാരം -2025 ആചാര്യശ്രീ കെ.ആർ. മനോജ് ജിക്ക്
AVS
December 19, 2025• No Comments
എല്ലാവർക്കും നമസ്കാരം
സുകൃതം ഭാഗവതയജ്ഞസമിതി എറണാകുളം ഏർപ്പെടുത്തിയ “സുകൃതം ഭാഗവത പുരസ്കാരം -2025” ആചാര്യശ്രീ കെ.ആർ. മനോജ് ജിക്ക്!!
“നിസ്തുലമായ സനാതനധർമ്മ സേവനത്തിനാണ് ആചാര്യശ്രീ കെ.ആർ മനോജ് ജിക്ക് ഈ ബഹുമതി നൽകുന്നത്” – ജസ്റ്റിസ് ആർ. ഭാസ്കരൻ ജി, ജസ്റ്റിസ് എം. രാമചന്ദ്രൻ ജി, ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ ജി, ശ്രീ പി. വി. അതികായൻ ജി എന്നിവരടങ്ങിയ പുരസ്കാരനിർണയ സമിതി വിലയിരുത്തി.
പൂജനീയ ശ്രീമദ് സ്വാമി പൂർണാമൃതാനന്ദ പുരിജി പുരസ്കാര സമർപ്പണം നിർവ്വഹിക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ജി മുഖ്യാതിഥിയായി എത്തുന്നു.
ഡിസംബർ 17-ന് വൈകിട്ട്
5 മണിക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ട് യജ്ഞശാലയിലാണ് പുരസ്കാരദാനസമ്മേളനം സംഘടിപ്പിക്കുന്നത്.