ശാന്തികൃഷ്ണ ജി ക്ക് സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ – 2025
AVS
എല്ലാവർക്കും നമസ്കാരം
“ശാശ്വത് ഹിന്ദു ജാഗൃതി” ഏർപ്പെടുത്തിയ “സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം” ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണ ജി ക്ക്! പുരസ്കാരദാനപരിപാടി നാളെ (10/12/2025) നടക്കും!!
സനാതനധർമ്മസേവനരംഗത്ത് നൽകിയ ശ്രദ്ധേയമായ സംഭാവനകളും, നിസ്വാർത്ഥമായ ധർമ്മജാഗരണപ്രവർത്തനങ്ങളുമാണ് പുരസ്കാരം നൽകാൻ കാരണമെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
ശ്രീ ദിലീപ് ഭായ് സംഗാണി ജി (ചെയർമാൻ, ഇഫ്കോ) അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂജനീയ സൂര്യസാഗർ ജി മഹാരാജ് ജി മുഖ്യാതിഥിയായി എത്തുന്നു.
ഗുജറാത്തിലെ ഡബോയ് റോഡിലുള്ള (Near കെയ്‌ലൻപൂർ) ദാദാ ഭഗവാൻ മന്ദിറിൽ രാവിലെ 9 am-ന് ആണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ആർഷവിദ്യാസമാജത്തിൻ്റെ സനാതനധർമ്മസേവനപ്രവർത്തനങ്ങൾക്ക് ലഭിച്ച നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൊന്നാണിത്. ആചാര്യ ശ്രീ കെ ആർ മനോജ് ജി ക്ക് ലഭിച്ച “HRDS INDIA” ഏർപ്പെടുത്തിയ “വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025”, ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025”, 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,”. ആർഷവിദ്യാസമാജം ആദ്യ വനിതാധർമ്മപ്രചാരിക ഒ. ശ്രുതി ജി ക്ക് ലഭിച്ച “എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ” ഏർപ്പെടുത്തിയ 2025-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” ആർഷവിദ്യാസമാജം ധർമ്മപ്രചാരിക വിശാലി ജി ക്ക് ലഭിച്ച “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റി”യുടെ 2024-ലെ “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം” ഇവയാണ് മറ്റുള്ളവ.
ആർഷവിദ്യാസമാജം പൂർണസമയപ്രവർത്തകനായ രതീഷ് ജി ആണ് ശാന്തികൃഷ്ണ ജിയുടെ ഭർത്താവ്. മകൻ നിരഞ്ജൻ ശങ്കർ. തൊടുപുഴ സ്വദേശികളായ രാധാകൃഷ്ണൻ നായർ, നിർമല കുമാരി എന്നിവരാണ് മാതാപിതാക്കൾ.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ധീരവനിതയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!!