ശ്രീകൃഷ്ണൻ: ധർമ്മത്തിൻ്റെ പ്രതീകം
ശ്രീകൃഷ്ണജയന്തി ആശംസകൾ
ശ്രീകൃഷ്ണൻ ആരായിരുന്നു?
പുരാണകഥകളിലൂടെ കേട്ടറിഞ്ഞ, ആചാരങ്ങളിലൂടെയും ഉത്സവങ്ങളിലൂടെയും ആഘോഷിക്കപ്പെടേണ്ട ഒരു അമാനുഷിക വ്യക്തിത്വം മാത്രമായിരുന്നോ അദ്ദേഹം? അല്ല! യഥാർത്ഥ ധർമ്മസംരക്ഷണം എന്താണെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്ന മഹാത്മാവും, തത്ത്വചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ഗുരുവും, കർമ്മയോഗിയുമായിരുന്നു അദ്ദേഹം
ജനനം മുതൽ ജീവിതാവസാനം വരെ വേട്ടയാടിയ ശത്രുക്കൾ, നേരിട്ട പ്രതിസന്ധികൾ, കേട്ട അപവാദങ്ങൾ – ഇവയെ എല്ലാം തൃണവത്കരിച്ച് ധാർമ്മിക പാതയിൽ അടിയുറച്ച് നിന്ന സ്ഥിതപ്രജ്ഞൻ!
അധികാരത്തിനോ സമ്പത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ല, സനാതനധർമ്മ സംരക്ഷണത്തിന് വേണ്ടി മാത്രം യുദ്ധങ്ങൾ നടത്തിയ പോരാളി!
കംസനെ ഹനിച്ചു – എന്നാൽ മഥുരയുടെ സിംഹാസനം ഏറ്റെടുത്തില്ല.
ജരാസന്ധനെ വധിച്ചു – എന്നാൽ മഗധ പിടിച്ചടക്കിയില്ല.
ശിശുപാലനെ നിഗ്രഹിച്ചു – എന്നാൽ ചേതി രാജ്യം സ്വന്തമാക്കിയില്ല.
നിഷ്ഠൂരരായ ഭരണാധികാരികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയും, രാജ്യങ്ങൾ അവയുടെ യഥാർത്ഥ അവകാശികൾക്ക് തിരികെ നൽകുകയും ചെയ്ത് പുതിയ യുദ്ധമാതൃകകൾ തന്നെ ലോകത്തിന് സംഭാവന ചെയ്ത ധീരയോദ്ധാവ്!
മഹത്തായ നഗരങ്ങൾ പടുത്തുയർത്തി – എന്നാൽ അവയുടെ രാജാവായില്ല.
ധർമ്മം സംരക്ഷിക്കാൻ അദ്ദേഹം യോദ്ധാവായി; സമാധാനം സ്ഥാപിക്കാൻ നയതന്ത്രജ്ഞനായി; ജ്ഞാനാർത്ഥികൾക്ക് ഉപദേശകനായി; സേവനം ആവശ്യമായപ്പോൾ സാരഥിയായി; പാണ്ഡവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഗുരുവായി. വിനയാന്വിതരിൽ വിനയാന്വിതനായി!
ഇതാണ് ശ്രീകൃഷ്ണന്റെ അസാധാരണമായ മാതൃക!
ഈ വീഡിയോയിൽ അവതാരപുരുഷന്മാരായ ശ്രീരാമാമനും, ശ്രീകൃഷ്ണനും നയിച്ച ധർമ്മയുദ്ധവും
സമ്പത്ത്, അധികാരം, ആധിപത്യം, സ്ത്രീകൾ, വ്യക്തിപരമായ നേട്ടങ്ങൾ എനിവയ്ക്കു നടത്തിയ ജിഹാദും തമ്മിലുള്ള അന്തരം കൃത്യമായി ചൂണ്ടികാണിക്കുന്നു.
ഈ വീഡിയോ മറ്റൊരു ആഴമേറിയ ചോദ്യവും ഉന്നയിക്കുന്നു:
കലിയുഗത്തിലെ സനാതനധർമ്മ സംരക്ഷണം എങ്ങനെ?
ഇന്ന് സജ്ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഏതാനും ഭരണാധികാരികൾക്കെതിരായ പോരാട്ടങ്ങൾ മാത്രമല്ല. മനുഷ്യ മസ്തിഷ്കത്തെ കാർന്നു തിന്നുന്ന ആറ് തരത്തിലുള്ള ആസുരികശക്തികളാണ് ഇന്നത്തെ പ്രധാന ശത്രുക്കൾ !
അതുകൊണ്ടുതന്നെ, ആധുനിക കാലഘട്ടത്തിലെ ധർമ്മയുദ്ധങ്ങൾ കേവലം സായുധപ്പോരാട്ടങ്ങൾ മാത്രമല്ല! ആശയപ്പോരാട്ടവും അനിവാര്യമാണ്!! അജ്ഞതയും തെറ്റിദ്ധാരണകളും ആശയമലിനീകരണങ്ങളും വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ആയുധങ്ങളല്ല – അറിവും ആശയങ്ങളും സംവാദവും സ്നേഹവും ധർമ്മനിഷ്ഠയുമാണ് നമ്മുടെ ആയുധങ്ങൾ.
ശ്രീകൃഷ്ണനെ പൂജിക്കേണ്ടത് പുഷ്പങ്ങളും വഴിപാടുകളും ആഘോഷങ്ങളും കൊണ്ട് മാത്രമല്ല; അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും പഠിക്കുകയും, സ്വാംശീകരിക്കുകയും, കാലാനുസൃതമായി അത് ജീവിതത്തിലേക്ക് പകർത്തുകയും ചെയ്തുകൊണ്ടാണ്. സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യങ്ങളായ അദ്ധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം (അഥവാ സ്വാധ്യായം) ജീവിതത്തിൽ കൃത്യമായി നിർവഹിക്കുമ്പോഴാണ് യഥാർത്ഥ ശ്രീകൃഷ്ണ സേവനം ആകുന്നത്.
നമ്മൾ നേരിടുന്ന വെല്ലുവിളികളിലുടെ അടിസ്ഥാന കാരണമായ സ്വാധ്യായരാഹിത്യത്തെ തുടച്ചു നീക്കി സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യങ്ങൾ വ്യവസ്ഥാപിതവും കാലോചിതവുമായി നിർവഹിക്കുന്ന ആർഷവിദ്യാ സമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടാണ് വീഡിയോ സമാപിക്കുന്നത്.
എല്ലാവരും പൂർണ്ണമായി വീഡിയോ കാണുക. ഇത് ശരിയായി പഠിക്കുക, അനുഷ്ഠിക്കുക പ്രചരിപ്പിക്കുക!
ഈ ചോദ്യം സ്വയം ചോദിക്കുക!
ശ്രീകൃഷ്ണൻ എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ, അദ്ദേഹത്തോടുള്ള യഥാർത്ഥ ആരാധനയായി എന്നിൽ നിന്ന് എന്താണ് ആവശ്യപ്പെടുക? ഒരു ശ്രീകൃഷ്ണ ഭക്തൻ എന്ന നിലയ്ക്ക് അത് നിർവഹിക്കേണ്ടത് എന്റെ പരമമായ ധർമ്മമല്ലേ!?
ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ