Skip to content

ശ്രീനാരായണഗുരുദേവസമാധിദിനം

  • by

ഇന്ന് 1199 കന്നി 5 (22-9-2023). ശ്രീനാരായണഗുരുദേവസമാധിദിനം!

“ശങ്കരൻ്റെ മതം തന്നെയാണ് തൻ്റെ മതം” എന്ന് പ്രഖ്യാപിച്ച ശ്രീ നാരായണ ഗുരുദേവൻ സനാതനധർമ്മസന്യാസിയല്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇതിൻ്റെ വാസ്തവം എന്താണ്?”
പലരും എഴുതി ചോദിക്കുന്നു. ഇപ്പോൾ AVS ൻ്റെ നേതൃശിബിരം നടക്കുന്നതിനാൽ വിശദമായി ഒന്നും പറയാനാഗ്രഹിക്കുന്നില്ല.എന്നാൽ വ്യക്തമായ തെളിവുകൾ നൽകുന്ന ചില പുസ്തകങ്ങളിലെ പേജുകളുടെ ഫോട്ടോകൾ പരിശോധനയ്ക്ക് നൽകാം.
പുസ്തകം – 1
(യോഗേശ്വരനായ ശ്രീ നാരായണഗുരു – എ ആർ. ശ്രീനിവാസൻ അവതാരിക – പറവൂർ ശ്രീധരൻ തന്ത്രി പബ്ലിഷേഴ്സ് കുരുക്ഷേത്ര പ്രകാശൻ 1997-2nd Edition )
ഇതിൽ കൊടുത്തിട്ടുള്ള ചില തെളിവുകൾ –
1. SNDP യോഗത്തിൻ്റെ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (MOU) അടങ്ങുന്ന പുസ്തകം – “അരുവിപ്പുറം SNDP യോഗം വക നിബന്ധനകളും മറ്റ് വിവരങ്ങളും ” (1903)
പേജ് 7
2. ഈ ഗ്രന്ഥത്തിന് യോഗത്തിൻ്റെ ആദ്യ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാൻ എഴുതിയ മുഖവുര – പേജ് 9
3. ദിവാൻ പി രാജഗോപാലാചാരി സ്ഥാനമൊഴിയുന്നതിന് മുമ്പായി ശിവഗിരിയിൽ വച്ച് നൽകിയ മംഗള പത്രത്തിലെ ഖണ്ഡിക 5 പേജ്-33 (1089 മേടം – ഇടവം വിവേകോദയത്തിൽ പ്രസിദ്ധപ്പെടുത്തിയത്) പേജ് – 10
3.രാജഗോപാലാചാരിയുടെ മറുപടി – പേജ് 11
4.1083 തുലാം (1907) വിവേകോദയത്തിൽ ചെങ്ങന്നുരിലെ ക്രിസ്ത്യൻ മതപരിവർത്തന ശ്രമങ്ങൾക്കെതിരെ കുമാരനാശാൻ എഴുതിയ മുഖപ്രസംഗം പേജ് – 11-12
5. മതപരിവർത്തനങ്ങൾക്കെതിരെ 1087 മിഥുനം (1912) ന് വിവേകോദയത്തിൽ കുമാരനാശാൻ എഴുതിയ മുഖപ്രസംഗം പേജ് 13
6. ടി വിഷയത്തിൽ 1084 മകരം ലക്കം -മുഖപ്രസംഗം പേജ് 13 – 14
7. മതം മാറിയ ഹിന്ദുക്കളെ ശ്രീ നാരായണ ഗുരു തന്നെ നേരിട്ട് ഹിന്ദു ധർമ്മത്തിലേക്ക് പരാവർത്തനം നടത്തിയത് പേജ് – 16
8. വിവേകോദയം ഒന്നാം പുസ്തകം ലക്കം-2 പേജ് 21 ,പേജ് – 16
9. ഗുരുദേവൻ നടത്തിയ വിവാഹപരിഷ്കാരങ്ങൾ P17
പുസ്തകം 2 ശ്രീ നാരായണ ഗുരു സ്വന്തം വചനങ്ങളിലൂടെ – സി ആർ കേശവൻ വൈദ്യർ – കറൻറ് ബുക്സ് 1993
തൻ്റെത് സനാതന ധർമ്മമാണെന്നും മതം മാറണമെന്നാഗ്രഹിക്കുന്നവർ സനാതന ധർമ്മത്തിലേക്ക് മാറുകയാണ് വേണ്ടതെന്നും പ്രഖ്യാപിക്കുന്ന ഗുരുദേവ വചനങ്ങൾ (SNDP പള്ളാത്തുരുത്തി സമ്മേളനത്തിന് അയച്ച സന്ദേശം)
“ഒൻ്റേ കുലം ഒരു വാത ദൈവം” (മനുഷ്യരാശി ഒരേ കുലം ഒരേയൊരു ഈശ്വരൻ )എന്നത് സനാതന ധർമ്മത്തിൻ്റെ ഏക ലോകവീക്ഷണവും ഏകേശ്വര ദർശനവുമാണ്. വസുധൈവ കുടുംബകം, ലോകാ സമസ്താ സുഖിനോ ഭവന്തു, കൃണ്വന്തോ വിശ്വമാര്യം, മനുര്ഭവജനയാ ദൈവ്യം ജനമ് തുടങ്ങിയ ആർഷവചനങ്ങളുടെ പ്രതിദ്ധ്വനി തന്നെയാണ് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “എന്ന് ശ്രീനാരായണ ഗുരുവിൻ്റെ പ്രഖ്യാപനവും. ” ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മൊഴി ഒരു ഗോത്രം മനുഷ്യന് “എന്ന് അയ്യാവൈകുണ്ഠസ്വാമികളും പ്രസ്താവിച്ചിരുന്നു.
ഗുരുദേവദർശനം, കൃതികൾ , ജീവിതം, പ്രവർത്തനങ്ങൾ, അദ്ദേഹം നടത്തിയ ക്ഷേത്രപ്രതിഷ്ഠകൾ, ഏർപ്പെടുത്തിയ വ്യവസ്ഥകൾ,സ്ഥാപിച്ച സംഘടനകൾ (SNDP യോഗം, ധർമ്മസംഘം), സന്യാസി പരമ്പരകൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും അദ്ദേഹം സനാതനധർമ്മത്തിലെ ആർഷഗുരുപരമ്പരയിൽപ്പെട്ട സിദ്ധനാണെന്ന് ബോധ്യപ്പെടും.
സത്യമേവ ജയതേ !