സെപ്തംബർ 25 – മലബാർ ഹിന്ദുവംശഹത്യാസ്മൃതിദിനം
105 വർഷങ്ങൾക്ക് മുമ്പ്, മതവെറിയാൽ ഹാലിളകിയ ഒരു വിഭാഗം അക്രമികളുടെ നരനായാട്ടിന് മുന്നിൽ നിസ്സഹായരായി പിടഞ്ഞു വീണ ആയിരങ്ങൾ!
സ്വധർമ്മത്തിൽ ഉറച്ച് നിൽക്കാൻ വേണ്ടി മാത്രം ജീവൻ ബലിയർപ്പിച്ച് മൺമറഞ്ഞ് പോയ പൂർവികരുടെ ഓർമ്മയ്ക്കായി ഈ വീഡിയോ സമർപ്പിക്കുന്നു!!
1921-ലെ മലബാർ കലാപകാലത്ത് നടന്ന നിർബന്ധിത മതപരിവർത്തനങ്ങൾ, കൂട്ടക്കൊലകൾ, ക്ഷേത്രധ്വംസനങ്ങൾ, വിഗ്രഹനശീകരണങ്ങൾ തുടങ്ങിയവയുടെ ഇരുണ്ട അധ്യായങ്ങളെയാണ് ഈ വീഡിയോ ഓർമ്മപ്പെടുത്തുന്നത്.
കലാപത്തെയും കലാപകാരികളേയും വെള്ളപൂശുന്ന ചില നിക്ഷിപ്ത താല്പര്യക്കാർ പടച്ചുവിടുന്നത് പോലെ ഇതൊരു സ്വാതന്ത്ര്യസമരമോ കർഷകസമരമോ ആയിരുന്നില്ല! കൊടിയ വംശഹത്യ ആയിരുന്നു എന്ന വസ്തുതയും വീഡിയോ ചൂണ്ടി കാണിക്കുന്നു!
ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ദുരന്തം പിന്നെയും എന്തിന് കുത്തിപ്പൊക്കുന്നു എന്ന് ചോദിക്കുന്നവരോട് !
എല്ലാം പൊറുത്തും ക്ഷമിച്ചും കഴിയുന്ന ജനതയുടെ സഹിഷ്ണുതയുടെ മേൽ ചവിട്ട് നിന്ന് കൊണ്ട് പല്ലിളിച്ച് കാണിക്കുമ്പോൾ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ!
- ചരിത്രത്തിലെ ഈ സംഭവങ്ങളെ ഓർക്കുന്നത് പകയ്ക്കോ പ്രതികാരത്തിനോ മതവിദ്വേഷത്തിനോ വേണ്ടിയല്ല!
- നമ്മുടെ പൂർവികർ അനുഭവിച്ച ധീരോജ്വലമായ ത്യാഗങ്ങളെ കുറിച്ച് വരും തലമുറ സത്യസന്ധമായി പഠിക്കുവാൻ വേണ്ടി!
- ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവരുടെ വാദങ്ങൾ തകർക്കുവാനും യഥാർത്ഥ ചരിത്രം ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുകയും ചെയ്യുന്നതിന് !
- ഭാവിയിൽ ഒരു സമൂഹത്തിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും വിവേകവും വളർത്തുന്നതിന്!
ഈ ചരിത്ര വിഷയത്തിൽ ജനതയെ ബോധവത്കരിക്കാൻ ആർഷവിദ്യാസമാജം എന്ത് ചെയ്യുന്നു എന്നതും വീഡിയോ വിശദീകരിക്കുന്നു!!
ചരിത്രം വിസ്മരിച്ച ജനതയ്ക്ക് ഭാവിയുമില്ല! ചരിത്രത്തിൽ സംഭവിച്ച തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമുക്ക് മുന്നോട്ട് പോകാം.
സനാതനധർമ്മത്തിന് വേണ്ടി ദുരിതങ്ങളും മരണവും ഏറ്റുവാങ്ങിയ പൂർവ്വികരുടെ ദീപ്തസ്മരണയ്ക്ക് കോടി കോടി പ്രണാമം.
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ.