2024-ലെ "സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം" ആർഷവിദ്യാസമാജം പ്രചാരികയായ വിശാലി ജി ഏറ്റുവാങ്ങി !
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റി”യുടെ 2024-ലെ “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം” ആർഷവിദ്യാസമാജം പ്രചാരികയായ വിശാലി ജി ഏറ്റുവാങ്ങി. സനാതനധർമ്മസേവനരംഗത്ത് നൽകിയ ശ്രദ്ധേയമായ സംഭാവനകളും, നിസ്വാർത്ഥമായ ധർമ്മജാഗരണ പ്രവർത്തനങ്ങളുമാണ് “വിശാലി ജിയെ അവാർഡിന് അർഹയാക്കിയത്.
29/04/2024 – മുംബൈ ഗ്രാൻഡ് ബോൾറൂം, താജ് സാന്താക്രൂസ് ഹാളിൽ നടന്ന ചടങ്ങിൽ സ്വാമി ഗോവിന്ദദേവ് ഗിരി ജി മഹാരാജ് (ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ, അയോധ്യ) & (മഹർഷി വേദവ്യാസ് പ്രതിഷ്ഠാൻ സ്ഥാപകൻ, അലണ്ടി, പൂനെ) പുരസ്കാരം നൽകി.
ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ മാർഗനിർദേശം അനുഗ്രഹം എന്നിവയോടെ വിവിധ ഭാഷകളിലേക്കുള്ള വിവർത്തനം (പുസ്തകങ്ങൾ, കോഴ്സ്, പ്രഭാഷണം, ഡിബേറ്റ്, കൗൺസലിംഗ്, PR etc),Publishing Mission.IT Mission, പ്രവാസി &സ്പെഷ്യൽ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ എന്നിവ സ്തുത്യർഹമായ രീതിയിൽ നിർവഹിക്കുന്ന വിശാലി ഷെട്ടി, ബാച്ച്ലർ ഓഫ് എഞ്ചിനീയറിംഗ് (മെഡിക്കൽ ഇലക്ട്രോണിക്സ് – വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി-കർണാടക) റാങ്ക് ജേതാവ് കൂടിയാണ്. കാസർകോട് സ്വദേശികളായ ( “പുനർനവ” നുളളിപ്പാടി) ബാലഗോപാൽ ഷെട്ടി, ജയന്തി ഷെട്ടി എന്നിവരാണ് മാതാപിതാക്കൾ.
എ വി എസ് പ്രഥമ പ്രചാരിക ഒ.ശ്രുതി ജിയുടെ “ഒരു പരാവർത്തനത്തിൻ്റെ കഥ” എന്ന പുസ്തകത്തിൻ്റെ ഹിന്ദി പരിഭാഷയും സ്വാമി ഗോവിന്ദദേവ് ഗിരി ജി മഹാരാജ് പ്രകാശനം ചെയ്തു. ഗ്രന്ഥകർത്രി ഒ. ശ്രുതി ജി മറുപടി പ്രഭാഷണം നടത്തി. പുസ്തകത്തിൻ്റെ പരിഭാഷ നിർവ്വഹിച്ചത് ദീപ്തി ജി, വിശാലി ജി എന്നിവരാണ്.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച പ്രിയ സഹോദരിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു…!!!