Skip to content

സനാതനധർമ്മം – 7

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ ആറാം ഭാഗം.
ആറാം ഭാഗം:
“ഇസ്ലാമിലെ അടിമത്തം “
സോഷ്യൽ മീഡിയയിൽ സനാതനധർമ്മത്തെ അപഹസിക്കുന്ന ജിഹാദി മനസ്ഥിതിക്കാർ നിരവധി. ഹിന്ദുസമൂഹത്തിൽ പണ്ട് ഉണ്ടായിരുന്നതും സനാതനധർമ്മ ഋഷികൾ മുന്നിട്ടിറങ്ങി നീക്കിയതുമായ ജാതിവ്യവസ്ഥയെ ചൊല്ലിയാണ് ഈ വിമർശനങ്ങൾ. ആർഷഗുരുപരമ്പരയുടെ ഉപദേശങ്ങൾക്കും വർണതാല്പര്യത്തിന് തന്നെയും എതിരായിരുന്നു സനാതനധർമ്മവിരുദ്ധമായ ജാതിവ്യവസ്ഥ. സാമൂഹ്യസംവിധാനമെന്ന ( സ്മൃതിനിയമങ്ങൾ ) നിലയിൽ അത് കാലാനുസൃതം പരിഷ്കരിക്കേണ്ടതുമായിരുന്നു. ഇതിനെച്ചൊല്ലിയാണ് നിന്ദ്യമായ പരിഹാസങ്ങൾ!
എന്നാൽ “മാറ്റം വരുത്താനാവാത്തതെന്ന് ” പറയപ്പെടുന്ന ഇസ്ലാമികസിദ്ധാന്തങ്ങളിൽ പറഞ്ഞിട്ടുള്ള മനുഷ്യവിവേചനവും വിദ്വേഷവും ചൂണ്ടിക്കാട്ടിയപ്പോൾ ചിലർക്ക് ഹാലിളകുന്നു.
സെമിറ്റിക് മതവിശ്വാസികൾക്ക് ജാതിവിവേചനത്തെ എതിർക്കാൻ എങ്ങനെ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം ?! സമൂഹത്തിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുജനവിഭാഗത്തെ ജാതിവ്യവസ്ഥയുടെ പേരിൽ അടിച്ചമർത്തി എന്നാണല്ലോ ആരാപണം ? സമ്മതിക്കുന്നു. ഒരിയ്ക്കൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഹിന്ദുക്കൾ തന്നെ അത് മാറ്റിക്കഴിഞ്ഞുവെന്ന് ഇനിയെങ്കിലും തിരിച്ചറിയൂ സഹോദരരേ! ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും ക്രൂരമായ ജാതിവിവേചനത്തിന്റെ വേട്ടക്കാരോ ഇരകളോ ആണോ എന്നും ചിന്തിയ്ക്കുക. ജാതിയുടെ പേരിൽ ദുരിതമനുഭവിച്ചവരുടെ പിൻമുറക്കാർക്ക് – ‘അവർണരെന്ന് ‘ വിളിക്കപ്പെടുന്ന സോദരർക്ക് -സംവരണാനുകൂല്യങ്ങൾ വരെ ഭരണകൂടങ്ങൾ ഇന്ന് നൽകുന്നു. ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ്, തങ്ങളുടെ പൂർവ്വികർ ചെയ്തു പോയ തെറ്റുകളുടെ പിഴയായി, നിശബ്ദമായി വിവേചനം സ്വയംസ്വീകരിക്കുന്ന, ‘സവർണരെന്ന് ‘ വിശേഷിപ്പിക്കപ്പെടുന്ന കൂട്ടരും ഇവിടെയുണ്ട്. ഹിന്ദുപിന്നോക്കവിഭാഗത്തിന് ജാതിയുടെ പേരിൽ ഇപ്പോൾ ലഭിക്കുന്ന നീതിയിൽപ്പോലും പങ്ക് പറ്റുന്നവരാണ് (OBC സംവരണത്തിൽ മുസ്ലീം സമൂഹം) ഈ വിമർശകരുമെന്നുമോർക്കുക !
‘ഭൂതകാലം നോക്കി’ ഹിന്ദുധർമ്മത്തെ കുറ്റപ്പെടുത്തുന്ന ജിഹാദികളോട് ‘വർത്തമാനകാലത്തിലേയ്ക്ക് ‘ വരാൻ ഞങ്ങളാവശ്യപ്പെട്ടു.
ഇസ്ലാമിൽ ഇന്നും തുടരുന്ന മതവിവേചനം, ലിംഗവിവേചനം, വിദ്വേഷം, അതിക്രമം എന്നിവയെക്കുറിച്ചെന്ത് പറയുന്നു എന്ന് മാന്യമായ ഭാഷയിൽ ചോദിച്ചപ്പോൾ ചിലർ പുലഭ്യം പറച്ചിലുമായി രംഗത്തെത്തി !
അവരുടെ പ്രാമാണികഗ്രന്ഥങ്ങളിൽ കാണുന്നവ ചൂണ്ടിക്കാട്ടുമ്പോൾ പോലും ചിലർ ക്ഷോഭിക്കുന്നു. സനാതനധർമ്മത്തെ നിങ്ങൾ അന്യായമായി കുറ്റപ്പെടുത്തുകയും അപഹസിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ വെറുതെയിരിക്കണം അല്ലേ?! കൊള്ളാം.! തിരിച്ച് ചോദിക്കാൻ നട്ടെല്ലുള്ള ഹിന്ദുക്കളുമുണ്ടെന്ന് മറക്കാതിരിക്കുക.
വികാരവിക്ഷോഭങ്ങൾക്ക് പകരം ആത്മപരിശോധന നടത്തുക,
നിങ്ങളുടെ സിദ്ധാന്തങ്ങളിലും ഗ്രന്ഥങ്ങളിലും തെറ്റുണ്ടെങ്കിൽ പരിഷ്കരിക്കുക. മതവികാരം അണപൊട്ടിയൊഴുകുന്നവരോടുള്ള എളിയ അഭ്യർത്ഥനയാണിത്.
ഇസ്ലാമിലെ മാനവവിഭജനവും വിവേചനവും!
ഇസ്ലാമിക സിദ്ധാന്തങ്ങളിലെ മുസ്ലീം – അമുസ്ലീം വിഭജനം, വിവേചനം എന്നിവയെക്കുറിച്ച് കഴിഞ്ഞ പോസ്റ്റുകളിൽ സൂചിപ്പിച്ചു. അതിനും പുറമേ ഇസ്ലാം മനുഷ്യരെ പല രീതിയിൽ വിഭജിയ്ക്കുന്നു.
1. ലിംഗവിവേചനം 2. അടിമത്തം
1.ലിംഗവിവേചനം: സ്ത്രീയും പുരുഷനും തുല്യരല്ലെന്നും പുരുഷന്മാർക്ക് സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരം ഉണ്ടെന്നും സ്ത്രീയെ ആവശ്യമെങ്കിൽ കെട്ടിയിടാം, അടിയ്ക്കാം എന്നും അല്ലാഹു ഉപദേശിക്കുന്നു. (ഖുർആൻ – 4:34) – ലിംഗവിവേചനത്തെക്കുറിച്ച് എഴുതുവാൻ നിരവധിയുണ്ട്. ഇവിടെ ഒഴിവാക്കുന്നു.
2. അടിമത്തം: അടിമത്തം എന്ന സാമൂഹ്യവ്യവസ്ഥിതിയെ അല്ലാഹു നിലനിർത്തുകയും അടിമയും ഉടമയും തുല്യരല്ലെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (ഖുർആൻ -16: 75, 30:28)
ഇസ്ലാമിലെ അടിമത്തം!
ജാതി വ്യവസ്ഥയെക്കാൾ എത്രയോ നീചവും ക്രൂരവുമാണ് അടിമവ്യവസ്ഥ!
അടിമത്തത്തെ ന്യായീകരിക്കുന്നതും ലിംഗവിവേചനം, അസഹിഷ്ണുത,ജിഹാദ് എന്നിവയ്ക്കാഹ്വാനം ചെയ്യുന്നതുമായ നൂറുകണക്കിന് വചനങ്ങളുണ്ട്, ഖുറാനിലും ഹദീസിലും. ചിലരുടെ ജീവിതവീക്ഷണത്തിലും നടപടികളിലും ഇതെല്ലാം ഇപ്പോഴും കാണാം. ഇവ നീക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്തിട്ടു പോരെ നവോത്ഥാനത്തിന് വിധേയമായ ഹിന്ദുജനതയെ വിമർശിക്കാൻ?!
കൊള്ളമുതലിൽ പങ്ക് പറ്റുന്ന ദൈവവും പ്രവാചകനും !
കീഴടക്കിയ പ്രദേശങ്ങളിൽ കൊള്ളയടിച്ച സമ്പത്തിനോടോപ്പം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും അവരെയും കൂടി ഗനീമത്ത് (കൊള്ള മുതൽ) ആയി കണക്കാക്കുകയും ചെയ്യുന്നുണ്ട്, ഇസ്ലാം !
കൊള്ളമുതലിന് ഏറെ മഹത്വം നൽകുന്ന വാക്യങ്ങളും(പലിശ ഹറാം, കൊള്ളമുതൽ ഹലാൽ! ) ‘കൊള്ളമുതലിൽ
അഞ്ചിലൊന്ന് ‘ അല്ലാഹുവിനും പ്രവാചകനും നൽകാൻ നിർദ്ദേശിക്കുന്ന വചനങ്ങളും അംഗീകൃത ഹദീസുകളിൽ കാണാം.
ഉദാഹരണം-Sunan an-Nasa’i 4144
It was narrated that Musa bin Abi ‘Aishah said:
“I asked Yahya bin Al-Jazzar about this Verse: and know that whatever of spoils of war that you may gain, verily, one-fifth of it is assigned to Allah, and to the Messenger”. He said: “I said: ‘How much of the Khumus did he Prophet take?’ He said: ‘One-fifth of the Khumus.”‘
Sahih Muslim 1750 c
It has been narrated on the authority of Abdullah b. ‘Umar that the Messenger of Allah (ﷺ) used to give (from the spoils of war) to small troops seat on expeditions something more than the due share of each fighter in a large force. And Khums (one-fifth of the total spoils) was to be reserved (for Allah and His Apostle) in all cases.
Sahih Muslim 1756
It has been narrated on the authority of Abu Huraira that the Messenger of Allah (ﷺ) said:
If you come to a township (which has surrendered without a formal war) and stay therein, you have a share (that will be in the form of an award) in (the properties obtained from) it. If a township disobeys Allah and His Messenger (and actually fights against the Muslims) one-fifth of the booty seized therefrom is for Allah and His Apostle and the rest is for you.
Sunan an-Nasa’i 4142
It was narrated that ‘Ata’ said concerning the saying of Allah, the Mighty and Sublime:
“And know that whatever of spoils of war that you may gain, verily, (1/5th) of it is assigned to Allah, and to the Messenger, and to the near relatives (of the Messenger (Muhammad)” “The Khumus (one-fifth) of Allah and of His Messenger is the same.
Sunan an-Nasa’i 4147
It was narrated that Mujahid said:
“The Khumus that is for Allah and His Messenger was for the Prophet and His relatives; they did not take anything from the Sadaqah. The Prophet was allocated one-fifth of the Khumus; his relatives were allocated one-fifth of the Khumus; the same was allocated to orphans, the poor and they wayfarers.” (Da ‘if)
Abu Abdur-Rahman (An-Nasi) said: Allah, the Majestic is he and Praised, said: “And know that whatever of spoils of war that you may gain, verily, one-fifth of it is assigned to Allah, and to the Messenger, and to the near relatives ( of the Messenger (Muhammad)), (and also) the orphans, Al-Masakin (the Poor) and the wayfarer.”
കീഴടക്കുന്ന ഗോത്രത്തിലുള്ളവരെ അടിമകളാക്കാനും പിടിച്ചെടുത്ത സ്ത്രീകളെ ഭർത്താവുണ്ടെങ്കിലും അവരെ ലൈംഗികമായി ഉപയോഗിക്കുവാനും നിർദ്ദേശിക്കുന്ന വചനങ്ങൾ വരെ ഖുർആനിലുണ്ട്.
അടിമസ്ത്രീകളുമായി ബന്ധം പുലർത്താം
ഖുർആൻ (4 : 3 )
23 : 6 എന്നാൽ, തങ്ങളുടെ ഭാര്യമാർ, അല്ലെങ്കിൽ തങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ ഇരിക്കുന്നവർ അവരുമായി ബന്ധം സ്ഥാപിക്കുന്നതിൽ അവർക്ക് കുറ്റമൊന്നുമില്ല.
33 : 50 – അല്ലയോ നബി! നീ മഹർ കൊടുത്ത നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ച് തന്നിരിക്കുന്നു. (അപ്രകാരം തന്നെ) ശത്രുപക്ഷത്തു നിന്ന് അല്ലാഹു നിനക്ക് കൈവരുത്തി തന്ന വഴിക്ക് നിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്ന സ്ത്രീകളേയും”
അടിമസ്ത്രീകളെ ഭർത്താവുണ്ടെങ്കിലും ഉപയോഗിക്കാമെന്ന് അല്ലാഹു !
4 : 24 – മറ്റുള്ളവരുടെ വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകൾ നിഷിദ്ധമാണ്. എന്നാൽ, യുദ്ധത്തിൽ (ബന്ധനസ്ഥരായി, യുദ്ധത്തടവുകാരായി) നിങ്ങളുടെ നിയന്ത്രണത്തിൽ വന്ന സ്ത്രീകൾ അതിൽ നിന്ന് ഒഴിവാണ്. അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച നിയമമാണിത്.
ഈ ഖുർആൻ വചനം ഇറങ്ങാനുള്ള സന്ദർഭം ഹദീസ് വിവരിക്കുന്നത് നോക്കിയാൽ മാത്രമേ ഇതിൻ്റെ ഭീകരത വ്യക്തമാകൂ.
സ്വഹീഹുൽ മുസ്ലീം – വാല്യം 2 (പേജ് 1311) – INSAF PUBLISHING GROUP
യുദ്ധതടവുകാരായ സ്ത്രീകളുടെ ഇദ്ദഃക്ക് ശേഷം അവരുമായി ബന്ധപ്പെടാം. അവർക്ക് ഭർത്താക്കന്മാരുണ്ടങ്കിൽ ബന്ധനത്തിലാകുന്നതോടെ അത് ഇല്ലാതാവും.
33 (1456). അബൂസഈദുൽ ഖുദ്രി – നിവേദനം: ഹുനൈൻ യുദ്ധ ദിവസം റസൂൽ ഒരു സൈന്യത്തെ ഔത്വാസിലേക്ക് അയച്ചു. അങ്ങനെ അവർ ശത്രുക്കളുമായി കണ്ടുമുട്ടുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. അവർ അവരെ ജയിച്ചടക്കുകയും കുറെ ആളുകളെ ബന്ധനസ്ഥരാക്കുകയും ചെയ്തു. ബന്ധനത്തിലായ സ്ത്രീകൾ മുശ്രിക്കുകളായ ഭർത്താക്കന്മാരുള്ള തിനാൽ അവരുമായി (ആ സ്ത്രീകളുമായി) ബന്ധപ്പെടുന്നത് കുറ്റകരമാകുന്ന പോലെ പ്രവർത്തിച്ചു. ആ വിഷയത്തിൽ അല്ലാഹു (സൂറ. നിസാഇലെ 24 -ാം) ആയത്ത് ഇറക്കി. – “(മറ്റുള്ളവരുടെ) വിവാഹ ബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ഒഴികെ.” അതായത് ആ സ്ത്രീകൾ അവരുടെ ഇദ്ദഃ കഴിഞ്ഞശേഷം അവർക്ക് അനുവദനീയമാകുന്നു.
അതായത് അവ്താസ് (ഹുനൈനിനടുത്തുള്ള ഒരു സ്ഥലം) യുദ്ധത്തിൽ ചില സ്ത്രീകൾ മുസ്ലീം സൈന്യത്തിൻ്റെ പിടിയിലായി. ഭർത്താക്കന്മാരേയും അടിമകളാക്കി പിടിച്ചിരുന്നു. ഭർത്താക്കമാരുള്ളതിനാൽ അവരുടെ ഭാര്യമാരെ ലൈംഗികബന്ധത്തിന് ഉപയോഗിക്കുവാൻ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ചിലർക്ക് വിഷമം തോന്നി. അവർ മുഹമ്മദ് നബിയെ സമീപിച്ചു. അപ്പോഴാണ് ഈ ഖുർആൻ സന്ദേശം 4:24 ലഭിച്ചത്. “യുദ്ധത്തടവുകാരായി നിങ്ങളുടെ ഉടമസ്ഥതയിൽ വന്നുചേർന്ന ഭർതൃമതികളായ സ്ത്രീകളെയും നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു”.
സ്ത്രീ അടിമകളെ അവർ യുദ്ധത്തിൽ പിടിച്ചെടുത്തതോ വിലയ്ക്ക് വാങ്ങിയതോ ആവാം. അവരെ നിലവിൽ ഭർത്താക്കന്മാർ ഉണ്ടെങ്കിൽ പോലും ലൈംഗിക ബന്ധം നടത്താൻ മുസ്ലീങ്ങളെ അനുവദിക്കുന്ന ദൈവവചനം !
അറബിക്കവിയായ ഫറസ് ദഖ് ഇങ്ങനെ പാടി
“വദാത്തു ഹലീലിൻ അൻകഹത്ത് ഹാരിം മാഹുനാ
ഹലാഘുൻ ലിമൻ യബ് നി ബിഹാലം തു ത്വല്ലഖി”
യുദ്ധത്തിലെ നമ്മുടെ ചാട്ടുളികൾ നമുക്ക് വിവാഹം ചെയ്ത ഭർതൃമതികളായ സ്ത്രീകളെ ഉടമപ്പെടുത്താൻ അള്ളാഹു നമ്മെ അനുവദിച്ചിരിക്കുന്നു.
ഇതിനെയും ന്യായീകരിച്ചു വെളുപ്പിക്കാൻ നോക്കുന്നവരുണ്ട്.
വിശുദ്ധ ഖുർആൻ വ്യാഖ്യാനം (വോളിയം ഒന്ന്) കെ വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് (സുന്നി പബ്ലിക്കേഷൻസ് സെന്റർ), (പേജ് 476)
“യുദ്ധത്തിൽ ബന്ധനസ്ഥരാക്കപ്പെടുന്നവരെ മുസ്ലിങ്ങൾ അടിമകളാക്കി വെക്കുമെന്നും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സ്വത്താക്കി തരംതാഴ്ത്തുമെന്നും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുമെന്നും ശത്രുക്കൾ അറിഞ്ഞാൽ അവർ അന്യായമായും അക്രമമായും യുദ്ധത്തിന് തയ്യാറാവുകയില്ല. അത്തരം യുദ്ധങ്ങൾക്ക് മുസ്ലിങ്ങളും മുതിരുകയില്ലല്ലോ. അതിനാൽ ഈ നിയമം ലോകത്ത് ശാശ്വത സമാധാനം കൈവരുവാൻ ഏറ്റവും ഉപയുക്തമാണ്. “
ഇങ്ങോട്ടുള്ള ആക്രമണങ്ങൾ തടയാനാണ് ഈ നിയമം എന്നാണ് മുഹമ്മദ് മുസ്ല്യാർ വാദിയ്ക്കുന്നത്. എന്നാൽ പ്രവാചകന്റെ കാലം മുതൽ നടന്ന യുദ്ധങ്ങളെല്ലാം പ്രതിരോധമായിരുന്നില്ല കടന്നാക്രമണങ്ങളായിരുന്നുവെന്നതാണ് മറ്റൊരു തമാശ!
“ശാശ്വതസമാധാനത്തിനുള്ള ഈ മാർഗം” മുസ്ലീങ്ങളോട് മറ്റുള്ളവർ തിരിച്ചു പ്രയോഗിച്ചാലെന്തു ചെയ്യും?! ഇത്തരക്കാർക്ക് അങ്ങനെയുള്ള അതിക്രമങ്ങളെ എങ്ങനെ ധാർമ്മികമായി എതിർക്കാൻ കഴിയും.?!
ആക്രമിച്ച് കീഴടക്കുന്നവരെ അടിമകളാക്കാതെ നിവർത്തിയില്ല എന്നാണ് ഇപ്പോൾ ചിലരുടെ ന്യായീകരണം. ആക്രമണം തന്നെ എന്തിന് എന്നതാണ് മറു ചോദ്യം?
അടിമസ്ത്രീകളുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റാനാണ് ലൈംഗികമായി ഉപയോഗിക്കുന്നത് എന്നതാണ് വ്യാഖ്യാനഫാക്ടറികളിൽ നിന്നുയരുന്ന ന്യായീകരണങ്ങൾ. ആക്രമണകാരികൾക്ക് കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞൊഴുകുന്നത് കാണുക ! അല്ല, ഇവിടെ ലളിതമായ ചോദ്യം,അപ്പോൾ പുരുഷന്മാരായ അടിമകൾക്ക് ഇത്തരം ആവശ്യങ്ങളൊന്നും തന്നെയില്ലേ?! അവരോടും ഇതേ ദയയും പരിഗണനയും കാട്ടുമോ ?
ഇസ്ലാമിക രാജ്യങ്ങളെ ആക്രമിക്കുന്നവർക്കും ഇതേ ആനുകൂല്യങ്ങൾ കൊടുക്കുവാൻ തയ്യാറാണോയെന്നു കൂടി അറിയേണ്ടതുണ്ട്. ഉദാഹരണത്തിന് ഇസ്ലാമിസ്റ്റുകളുടെ ഭാഷയിൽ പറഞ്ഞാൽ
” സയണിസ്റ്റ്ഇസ്രയേൽ ഭീകരരോ, ക്രിസ്ത്യൻ മതമൗലികവാദികളോ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൂലിപ്പടയാളികളോ ഹിന്ദുത്വ സവർണഫാസിസ്റ്റ്ഭീകരവാദികളോ ” ഇസ്ലാമിക രാജ്യങ്ങളിൽ ഇതുപോലെയുള്ള ആക്രമണങ്ങൾ നടത്തിയെന്ന് വയ്ക്കുക. പാവപ്പെട്ട മുസ്ലീങ്ങളെ അടിമകളാക്കുകയും മുസ്ലീം സ്ത്രീകളെ ഭർത്താവുണ്ടെങ്കിൽത്തന്നെ ബലാത്സംഗം ചെയ്തുവെന്നും കരുതുക. എത്രത്തോളം ദുരിതങ്ങളും വേദനകളുമാണ് ആക്രമണത്തിന് വിധേയർക്കുണ്ടാകുന്നതെന്ന് ‘മനുഷ്യത്യം നശിച്ചിട്ടില്ലെങ്കിൽ ‘ ഒരു നിമിഷം ചിന്തിക്കുക ! ഇതേ ഭീകരവാദികൾ “ലോകസമാധാനത്തിനുള്ള ശാശ്വതമാർഗം ” എന്നൊക്കെ തങ്ങളുടെ ആക്രമണങ്ങളെ നിർലജ്ജം ന്യായീകരിച്ചുവെന്നും കരുതുക. (ആക്രമണത്തേക്കാൾ ക്രൂരമായ ന്യായീകരണം !) നിങ്ങളുടെ നിലപാടെന്തായിരിക്കും?തലയ്‌ക്ക് വെളിവുള്ള ആരെങ്കിലും ഇത്തരം വാദങ്ങൾ അംഗീകരിക്കുമോ ?
ഇസ്ലാമികദർശനത്തിൽ മാത്രമല്ല ഇസ്ലാമികചരിത്രത്തിലും അടിമത്തത്തിൻ്റെ ഭീകരത ദർശിക്കാം. മുഹമ്മദ് നബി തന്നെ നൂറോളം യുദ്ധങ്ങൾക്കും കൊള്ളകൾക്കും നേരിട്ട് നേതൃത്വം കൊടുത്തിട്ടുണ്ട്.
യുദ്ധത്തിലെ നിഷ്ഠൂരമായ പെരുമാറ്റങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച ബഡോയിന് ഇസ്ലാമിക ഗോത്രവർഗ്ഗ ഭീകരർ ഇസ്ലാമിന്റെ പ്രിയപ്പെട്ട മുന്നണി പടയാളികളായി മാറി.ഇറാഖിലും സിറിയയിലും ഈജിപ്റ്റിലും സൈപ്രസിലും വടക്കൻ ആഫ്രിക്കയിലും ഇറാനിലും ഭാരതത്തിലും മതത്തിന്റെ പേരിൽ ഇസ്ലാമിക ഭീകരർ ചോരപ്പുഴകളൊഴുക്കി. ഈ രാജ്യങ്ങളാക്രമിച്ച് ലക്ഷക്കണക്കിന് സ്ത്രീകളെ അടിമച്ചന്തയിൽ ലേലം ചെയ്തു. മതപ്രചരണത്തിന് പുറമേ സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാരുമടക്കമുള്ള അടിമകൾ, രാജ്യം, സമ്പത്ത് എന്നിവയെല്ലാം ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. സ്ത്രീകൾക്ക് ഉയർന്ന പദവിയും ബഹുമാനവും ലഭിച്ചിരുന്ന ഈ രാഷ്ട്രങ്ങളിലെ സ്ത്രീകൾ പ്രാകൃത ഗോത്രവർഗ്ഗക്കാരുടെ അടിമകളായി മാറി. ഇതരമതദേവാലയങ്ങൾ നശിപ്പിച്ചും വിഗ്രഹങ്ങളെ തകർത്തും വിദ്യാലയങ്ങളേയും സാംസ്കാരികകേന്ദ്രങ്ങളെയും തച്ചുടച്ചും പതിനായിരങ്ങളെ മതം മാറ്റിക്കൊണ്ടുമുള്ള ഈ പടയോട്ടങ്ങളിൽ ലക്ഷക്കണക്കിന് പുരുഷന്മാർ അതിക്രൂരമായി വധിക്കപ്പെടുകയും അവരുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരും കുഞ്ഞുങ്ങളും അടിമച്ചന്തകളിൽ വിൽക്കപ്പെടുകയും ചെയ്തു. കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു മറ്റൊരു വിനോദം.
നബി തന്നെ നേതൃത്വം നൽകിയ നൂറോളം ആക്രമണങ്ങളും കൊള്ളയടികളും ആയിരക്കണക്കിന് സ്ത്രീകളേയും പുരുഷന്മാരേയും കുഞ്ഞുങ്ങളേയും അടിമകളാക്കി മാറ്റി. പ്രവാചകന്റെ ഭാര്യമാരിൽ ഇങ്ങനെ നിരവധി അടിമകൾ ഉണ്ടായിരുന്നു. റൈഹാന, ജുവൈരിയ, സ്വഫിയ്യ. കീഴടക്കിയതിന് ശേഷം ബന്ധം പുലർത്തിയ സ്ത്രീകളുടെ പേരുവിവരങ്ങൾ ഇസ്ലാമികസാഹിത്യങ്ങളിൽ നൽകിയത് ഇവിടെ സൂചിപ്പിക്കുന്നില്ല.
ഇസ്ലാമിൽ സമാഹരിക്കാവുന്ന അടിമകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമില്ല. അടിമകൾക്ക് ഭർത്താവ് ഉണ്ടെങ്കിൽ തന്നെ ഉടമകൾക്ക് അവരെ ലൈംഗികമായി ഉപയോഗിക്കാൻ ഖുർആൻ അനുവാദം നൽകിയത് നാം കണ്ടു. ഉടമകൾ അടിമ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് പുറമേ മറ്റുള്ളവർക്ക് കൈമാറുന്ന പതിവുണ്ടായിരുന്നു. ഇത്തരം അടിമകളെ വിറ്റോ മറ്റുള്ളവർക്ക് കൈമാറിയോ പണം സമ്പാദിക്കന്നതിനെ ഇസ്ലാം തടയുന്നുമില്ല.
പ്രവാചകന്റെ അടുത്ത സഹപ്രവർത്തകനായിരുന്ന ഹസ്രത്ത് സുബൈർ ഇബ്ൻ ഉൾ അർവത്തിന് തന്നെ 1000 പുരുഷ അടിമകളും 1000 സ്ത്രീ അടിമകളും ഉണ്ടായിരുന്നു.
നബിക്ക് ശേഷം അൽ വലീദ് രണ്ടാമൻ ഖലീഫയുടെ കാലത്ത് സ്ത്രീ ലൈംഗിക അടിമകളുടെ ആവാസകേന്ദ്രമായിരുന്നു , ‘ഹാരം’. ഇതോടെ സ്ത്രീകളുടെ തകർച്ച പൂർണ്ണമായി. മറ്റൊരു ഖലീഫ ഹാരൂൺ അൽ റഷീദിന്ന് 2000 ലൈംഗിക അടിമകളായ സ്ത്രീകൾ ഉണ്ടായിരുന്നു.മുട്ടുവാക്കൽ എന്ന ഖലീഫയ്ക്ക് 4000 ലൈംഗിക അടിമകളുണ്ടായിരുന്നു.
അക്ഷരാർത്ഥത്തിൽ ലൈംഗികകളിപ്പാട്ടവും കുട്ടികളെ പെറ്റ് കൂട്ടുന്ന ഉത്പാദനയന്ത്രവും മാത്രമായി സ്ത്രീകൾ മാറി.
ഇസ്ലാമിക രാജ്യങ്ങളിലെ എല്ലാ മുല്ലകൾക്കും ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും കീഴടക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്ന സ്ത്രീകളും കുട്ടികളുമായ ലൈംഗിക അടിമകളുണ്ടായിരുന്നു.
എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും അടിമകളെ വിൽക്കുന്ന അടിമച്ചന്തകൾ ഉണ്ടായിരുന്നു.
ആക്രമണം നടത്തി കീഴടക്കിയ മനുഷ്യരെ അടിമകളാക്കി വിറ്റ സംഭവങ്ങൾ ലോകത്തുടനീളം മുസ്ലീം സുൽത്താൻമാർ ചെയ്തിട്ടുണ്ട്. ഭാരതത്തിൽ മാത്രം ലക്ഷക്കണക്കിന് സ്ത്രീകളെ അടിമകളാക്കുകയും വാക്കുകൾക്ക് വിവരിക്കാനാവാത്ത കൊടുംയാതനകളേല്പിക്കുകയും ചെയ്തു. ഇതൊക്കെ ഈ ചർച്ചയിൽ ആവശ്യമില്ലാത്തതിനാൽ വിട്ടു കളയുന്നു.
ഏതായാലും അടുത്തകാലംവരെ ചില ഇസ്ലാമികരാജ്യങ്ങളിൽ അടിമത്തവും അടിമച്ചന്തകളും നിലനിന്നിരുന്നു.സ്ത്രീകളെ വിൽക്കുന്ന അടിമച്ചന്തകൾ മെക്കയിലെ കാഅബയ്ക്ക് സമീപം ഹജ്ജ് സമയത്ത് പോലും ഉണ്ടായിരുന്നതായി ഭാരതത്തിൽ നിന്ന് പണ്ട് ഹജ്ജിന് പോയവർ രേഖപ്പെടുത്തിയിട്ടുണ്ട്.( ഉദാഹരണം അമീർ അഹമ്മദ് അലവി എഴുതിയ ‘ഹജ്ജ് യാത്രയുടെ പുണ്യപാതയിൽ’ (ഡിസി ബുക്സ് ) കാണുക. പേജ് 70- ഈ പോസ്റ്റിൽ ഇവയുടെ ഫോട്ടോകൾ കൊടുക്കുന്നു. ) 1929 ൽ മക്കയിൽ ഹജ്ജിന് പോയ ഇദ്ദേഹം കഅബക്ക് അടുത്ത് തന്നെ അടിമച്ചന്തകൾ ഉണ്ടായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്.1865 ൽ സിസംബർ 18 ന് അടിമത്തം അമേരിക്കയിൽ നിരോധിച്ചു. അടിമത്ത നിരോധനത്തിന് ശ്രമിക്കുമ്പോൾ “ഞങ്ങളുടെ മതം ഞങ്ങൾക്കനുവദിച്ചതിനെതിരാണിത് ” എന്ന് വാദിച്ച് ഇസ്ലാമിക മതമൗലികവാദികൾ ലോകമെങ്ങും രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമികസാമ്രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയത് ‘അടിമവ്യാപാരവ്യവസായ ‘മായിരുന്നുവെന്ന് മുസ്ലിം ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.( അറബികളുടെ ചരിത്രം -പ്രൊഫ. ജമാൽ മുഹമ്മദ്-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പേജ് 175). ഇസ്ലാമിക് ഹിസ്റ്ററി പാഠപുസ്തകമായി ഉപയോഗിച്ച കൃതിയാണിത്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ മാത്രമാണ് ലോകസമ്മർദ്ദങ്ങളെത്തുടർന്ന് അടിമത്തം അവസാനിപ്പിക്കുവാൻ പല ഇസ്ലാമിക രാജ്യങ്ങളും തയ്യാറായത്.
അല്ലാഹു അനുവദിച്ചതെന്ന പേരിലാണ് അടിമവ്യവസ്ഥ മുഹമ്മദിൻ്റെ കാലം (CE 570-632) മുതൽ ഇന്ന് വരെ അത് നിർബാധം നടക്കുന്നത്. ഇന്ന് താലിബാൻ – ഐ.എസ് ഭീകരരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്ന് മാത്രം.
അമേരിക്കയിലും അടിമത്തം അതിഭീകരമായ രീതിയിൽ നടപ്പിലായിരുന്നു.
എബ്രഹാം ലിങ്കൺ എന്ന സാധാരണ മനുഷ്യൻ ആണ് അടിമത്ത നിരോധന നിയമത്തിൽ ഒപ്പുവച്ചത്. “ദൈവത്തിൻ്റെ അന്ത്യ പ്രവാചകൻ, റസൂൽ, മാനവരിൽ മഹോന്നതൻ, മനുഷ്യസമുദായത്തിന്റെ മാതൃക ” എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ്‌ ആകട്ടെ, അടിമത്തത്തെ ന്യായീകരിക്കുകയും നിലനിർത്തുകയും ആഗോളവത്കരിക്കുകയും ചെയ്തു.
ഇതിനൊന്നും ഞാൻ ഇന്നത്തെ മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നില്ല. പ്രാചീനകാലത്ത് ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടായിട്ടുണ്ട് എന്ന ചരിത്രയാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഗോത്രവർഗചിന്താഗതികളിൽ നിന്ന് മാനവസമൂഹം ഏറെ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. കടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ വരെ മാറ്റങ്ങളുടെ കുളിർ കാറ്റ് വീശുന്നു. അതാണ് വേണ്ടത്. ഈ നവീകരണങ്ങളെയും നവോത്ഥാന ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. അതുപോലെ തന്നെ ഹിന്ദുസമൂഹത്തിലുണ്ടായ നവോത്ഥാനവും പരിഷ്കരണവും തിരിച്ചറിയുവാനും അംഗീകരിക്കുവാനുള്ള സന്മനസ് കൂടി വിമർശകർക്ക് വേണം. ഈ സാമാന്യബോധം ഇല്ലാത്ത മതമൗലികവാദികൾക്കുള്ള മറുപടിയാണിത്
(തുടരും)