Skip to content

സനാതനധർമ്മം – 6

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ അഞ്ചാം ഭാഗം.
അഞ്ചാം ഭാഗം:
“മാനവവിവേചനം, നീതിനിഷേധം, ക്രൂരത ആർക്ക്? “
ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ചാണ് സൗഭാഗ്യവും ദൗർഭാഗ്യവും ഉണ്ടാകുന്നതെന്ന് സനാതനധർമ്മം പഠിപ്പിക്കുന്നു (കർമ്മസിദ്ധാന്തം). അതിൽ മാനവവിവേചനമില്ല, നിരീശ്വരവാദിയുടെ കർമ്മങ്ങൾക്കും അതിൻ്റേതായ ഫലം ലഭിക്കും. ഈ ദർശനത്തിൽത്തന്നെ സാമാന്യനീതിയുണ്ടെന്ന് കാണാനാകും.
എന്നാൽ ഇസ്ലാമികസിദ്ധാന്തങ്ങളനുസരിച്ച് അമുസ്ലീങ്ങൾ എന്ത് നന്മ ചെയ്താലും അല്ലാഹു സ്വീകരിക്കില്ല. അവർക്കെല്ലാം നിത്യനരകം തന്നെയെന്ന് ഇസ്ലാം വ്യക്തമാക്കുന്നു. (ഈ സിദ്ധാന്തപ്രകാരം ആരൊക്കെ നരകത്തിലുണ്ടാകുമെന്ന് കൂടി ചിന്തിയ്ക്കുമ്പോഴാണ് ഈ വിശ്വാസത്തിൻ്റെ ഭീകരത വ്യക്തമാകുക!)
കാഫിറുകളും മുശ്രീക്കുകളും (അതായത് അമുസ്ലീങ്ങൾ) ചെയ്യുന്ന നന്മകൾ സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല, അവരെ അല്ലാഹു നിത്യനരകത്തിലിട്ട് ക്രൂരമായി ശിക്ഷിക്കുമെന്ന് തന്നെയാണ് ഇസ്ലാംമതവിശ്വാസികളിൽ ഭൂരിഭാഗവും കരുതുന്നത്. എന്നാൽ മുസ്ലീങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുമത്രെ! ഇത് മനുഷ്യവിവേചനവും അനീതിയും ക്രൂരതയുമല്ലേ? പറയൂ!
ഈ പ്രസ്താവന തെറ്റാണെന്ന് പറയുന്നവരും പോസ്റ്റിന് താഴെ പ്രതിഷേധിക്കുന്നവരും നിരവധിയുണ്ടാകാം. ഒരു പക്ഷേ അവർ യഥാർത്ഥ ഇസ്ലാമിനെക്കുറിച്ച് അജ്ഞരായ നിഷ്കളങ്കരായിരിക്കാം. അല്ലെങ്കിൽ ‘അൽതകിയ’യുടെ പേരിൽ ബോധപൂർവ്വം സത്യം മറച്ചുപിടിക്കുന്ന സൂത്രശാലികളായിരിക്കുമവരെന്നുറപ്പാണ്.
അമുസ്ലീങ്ങളിൽ ആർക്കെങ്കിലും ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വർഗം ലഭിക്കുമെന്ന് ഖുർആനിലും ഹദീസുകളിലുമുള്ള വചനങ്ങളിലൂടെ പ്രസ്താവിക്കുവാൻ വിമർശകർക്ക് കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, നിത്യനരകമാണവർക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ചതെന്ന് തെളിയിക്കുന്ന ഡസൻ കണക്കിന് വചനങ്ങൾ ഞാൻ ചൂണ്ടിക്കാട്ടാം.
ഇഹലോകത്തിലും മരണം, ഖബർ ശിക്ഷ, കിയാമത്ത്, യാത്ര, മഹ്ശറ, വിചാരണ, നിത്യനരകം, നരകശിക്ഷകൾ – എന്നിവയിലെല്ലാം മുസ്ലീം – അമുസ്ലിം വിവേചനം ഉണ്ടാകുമെന്നാണ് ഇസ്ലാം കൃത്യവും വ്യക്തവുമായി പറയുന്നത്. നരകത്തിൽ പതിക്കേണ്ട വിധമുള്ള തെറ്റ് ചെയ്ത മുസ്ലീമിന് പിന്നീട് പാപമോചനം ലഭിക്കും. എന്നാൽ നന്മകൾ ചെയ്ത അമുസ്ലിമിന് നിത്യനരകത്തിലെ കൊടിയ പീഡനം മാത്രം! ഇതിനൊക്കെ എത്രയോ തെളിവുകൾ നിരത്താനാകും.!
അവിശ്വാസിയുടെ മരണം പോലും കഠിനവും ദുരിതപൂർണവുമാക്കുമെന്നാണ് ഇസ്ലാം പറയുന്നത്.
കാഫിറുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പോലും ഇസ്ലാം വിലക്കുന്നു.
തൗബഃ – 9:84
وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ
(നബിയേ) അവരില് നിന്ന്‌ മരണപ്പെട്ടതായ ഒരാളുടെ പേരിലും നീ നമസ്‌കരിക്കുകയും ചെയ്യരുത്‌; അവന്റെ ക്വബ്‌റിങ്കല് നില്ക്കുകയും ചെയ്യരുത്‌. (കാരണം) നിശ്ചയമായും അവര് അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു; അവര് തോന്നിയവാസികളായും കൊണ്ട്‌ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു.
മുസ്ലീമിൻ്റെ എല്ലാ തെറ്റുകൾക്കും അല്ലാഹുവിനോട് പാപമോചനം നൽകാൻ പ്രാർത്ഥിക്കാനാകും. എന്നാൽ അമുസ്ലീമിന് (കാഫിർ, മുശ്രിക്ക് etc) വേണ്ടി പ്രാർത്ഥിക്കാൻ പോലും പാടില്ലത്രെ!
അമുസ്ലീം എന്ന കാരണത്താൽ സ്വന്തം അമ്മയ്ക്ക് വേണ്ടി (ആമിന) പ്രാർത്ഥിക്കാൻ പോലും മുഹമ്മദിനെ അല്ലാഹു അനുവദിച്ചില്ല എന്ന് സൂചിപ്പിക്കുന്ന അംഗീകൃത ഹദീസുകളുണ്ട്. മാതാവിൻ്റെ ശവകുടീരം സന്ദർശിക്കാൻ മാത്രമാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചത്!
Sahih Muslim 976 b
Abu Huraira reported:
The Apostle of Allah (ﷺ) visited the grave of his mother and he wept, and moved others around him to tears, and said: I sought permission from my Lord to beg forgiveness for her but it was not granted to me, and I sought permission to visit her grave and it was granted to me so visit the graves, for that makes you mindful of death.
(സ്വഹിഹ് മുസ്ലിം ഹദീസിൽ 976 പറയുന്നത് ഇങ്ങനെ:
അബൂഹുറൈറ റിപ്പോർട്ട് ചെയ്തത്. അല്ലാഹുവിന്റെ ദൂതർ അബൂഹുറൈറയോട് പറഞ്ഞതായി പറയുന്നു. മുഹമ്മദ് അല്ലാഹുവിനോട് തന്റെ അമ്മയോട് ക്ഷമിക്കുവാൻ വേണ്ടി പ്രാർത്ഥിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അല്ലാഹു അനുവദിച്ചിട്ടില്ല എന്നും പിന്നീട് അമ്മയുടെ ഖബർ സന്ദർശിക്കാൻ അനുവാദം ചോദിച്ചപ്പോൾ അത് അനുവദിച്ചിരുന്നു എന്നു പറയുന്നുണ്ട്.)
വേറെ ചില ഹദീസുകളിൽ കൂടി ഇക്കാര്യം പറയുന്നുണ്ട്.
(Abu dawud 3234, nasai 2034, ibn majah 1572 Mishkat al-Masabih 1763)
സ്വഹീഹ് മുസ്ലിം ഹദീസ് -203 ൽ അനസ് റിപ്പോർട്ട് ചെയ്തതായി പറയുന്നു. അല്ലാഹുവിന്റെ ദൂതരെ എന്റെ അച്ഛൻ എവിടെയാണ് എന്ന് അനസ് ചോദിക്കുമ്പോൾ നരകത്തിലാണ് എന്ന് മുഹമ്മദ് മറുപടി പറഞ്ഞതായും പിന്നീട് മറുപടി കേട്ട അനസ് തിരിച്ചു പോകുമ്പോൾ അനസ്സിനെ വീണ്ടും വിളിച്ചു മുഹമ്മദ് പറയുന്നു. എന്റെ അച്ഛനും നിന്റെ അച്ഛനും നരകത്തിലാണ്.
അമുസ്ലീം എന്നതൊഴികെ മറ്റെല്ലാറ്റിനും പാപമോചനമുണ്ടെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും ഇസ്ലാം പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇസ്ലാമിൻ്റെ അന്ത്യപ്രവാചകനും റസൂലുമായ മുഹമ്മദ് നബിയുടെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ മറ്റെന്തായിരിക്കും കാരണം?
അതുപോലെ അൽനവാവി റിപ്പോർട്ട് ചെയ്തതായി കാണിച്ചിട്ടുണ്ട്. കാഫിറായി മരിക്കുന്ന ഒരാൾ തീർച്ചയായും നരകത്തിൽ ആയിരിക്കും. അത് പ്രവാചകന്മാരുമായി ഏതുതരത്തിലുള്ള ബന്ധം ഉണ്ടായിട്ടും കാര്യമില്ല എന്ന് കൂടുതൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. കാഫിർ ആയതുകൊണ്ട് അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടില്ല എന്നാണ് അതിൽ നിന്ന് തന്നെ തെളിയുന്നത്.
ജൂതവംശഹത്യ
അവസാനത്തെ ജൂതനെവരെയും നശിപ്പിക്കുമെന്നാണ് മുഹമ്മദ് നബി പറയുന്നത്. ജീവരക്ഷയ്ക്കായി മരത്തിൻ്റെയോ കല്ലിൻ്റെയോ പിന്നിൽ ഒളിച്ചാലും അയാളെ മരം/കല്ല് ചൂണ്ടിക്കാണിച്ചു കൊടുക്കുമത്രെ!”ഇതാ എൻ്റെ പിന്നിൽ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു. വരൂ അവനെ കൊല്ലൂ എന്ന്!
Sahih Muslim 2922
Abu Huraira reported Allah’s Messenger (ﷺ) as saying:
The last hour would not come unless the Muslims will fight against the Jews and the Muslims would kill them until the Jews would hide themselves behind a stone or a tree and a stone or a tree would say: Muslim, or the servant of Allah, there is a Jew behind me; come and kill him; but the tree Gharqad would not say, for it is the tree of the Jews.
മുഹമ്മദിനും കൂട്ടർക്കും മദീനയിൽ ആതിഥ്യമരുളിയവരാണ് ജൂതരും ക്രിസ്ത്യാനികളുമെന്നു കൂടി അറിയുക!
ഇസ്ലാമിൽ കല്ലും മരവും സംസാരിക്കും!
ഹിന്ദുവിൻ്റെ വിഗ്രഹങ്ങളെ നോക്കി “സംസാരിക്കാത്ത കല്ലുകളെ പൂജിക്കുന്നവരെന്ന് ” ചില മൗലവിമാർ കുറ്റപ്പെടുത്താറുണ്ട്. ഇവിടെ നോക്കൂ, തൻ്റെ പിന്നിൽ അഭയം തേടിയ ജൂതനെ ചൂണ്ടിക്കാട്ടി “അവനെ വധിയ്ക്കുക” എന്ന് ആവശ്യപ്പെടുന്നത് പാറകളും വൃക്ഷങ്ങളുമാണ്. മൂസാനബിക്കെതിരായ ആരോപണങ്ങൾ തീർക്കാൻ ഉടുവസ്ത്രങ്ങളുമായി പറന്ന കല്ലിനും, “ചില സന്ദർഭങ്ങളിൽ” മുഹമ്മദിന് മറയായിരുന്ന കല്ലുകൾക്കും മരങ്ങൾക്കും പക്ഷേ, ബോധമുണ്ടായിരുന്നു.
പ്രവാചകനെ കാണുമ്പോൾ സലാം നൽകിയ പാറകൾക്കും വൃക്ഷങ്ങൾക്കും ബോധം മാത്രമല്ല സംസാരശേഷിയുമുണ്ടായിരുന്നു. “നിങ്ങളിൽ ഓഹോ, ഞങ്ങളിൽ ആഹാ”!
“ദൈവനീതിയുടെ ദൃഷ്ടാന്തം”
മുസ്ലീം ചെയ്ത തെറ്റിന് പകരം ജൂതനേയോ ക്രിസ്ത്യാനിയേയോ നരകത്തിലിടുമെന്നും പ്രവാചകനിലൂടെ അല്ലാഹു വിശ്വാസികളെ “ആശ്വസിപ്പിക്കുന്നു”.
“ദൈവനീതിയുടെ ദൃഷ്ടാന്തം “- കാണുക.
Sahih Muslim 2767 d
Abu Burda reported Allah’s Messenger (ﷺ) as saying:
There would come people amongst the Muslims on the Day of Resurrection with as heavy sins as a mountain, and Allah would forgive them and He would place in their stead the Jews and the Christians. (As far as I think), Abu Raub said: I do not know as to who is in doubt. Abu Burda said: I narrated it to ‘Umar b. ‘Abd al-‘Aziz, whereupon he said: Was it your father who narrated it to you from Allah’s Apostle (ﷺ)? I said: Yes.
(സ്വഹീഹ് മുസ്ലിം – 2767
അല്ലാഹുവിൻ്റെ പ്രവാചകൻ (സ്വ) പറഞ്ഞതായി അബു ബുർദ റിപ്പോർട്ട് ചെയ്തത് –
ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മുസ്ലീങ്ങൾക്കിടയിൽ നിന്ന് ഒരു പർവതം പോലെ കനത്ത പാപങ്ങൾ ചെയ്ത ആളുകൾ വരും, അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും അവർക്ക് പകരം യഹൂദന്മാരെയും ക്രിസ്ത്യാനികളെയും സ്ഥാപിക്കുകയും ചെയ്യും. (ഞാൻ കരുതുന്നിടത്തോളം) അബു റൗബ് പറഞ്ഞു: ആർക്കാണ് സംശയമുള്ളതെന്ന് എനിക്കറിയില്ല. അബൂബുർദ പറഞ്ഞു: ഞാൻ അത് ഉമർ (റ)നോട് പറഞ്ഞു. അബ്ദുൽ അസീസ്, അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതനിൽ (ﷺ) നിന്ന് ഇത് നിങ്ങൾക്ക് വിവരിച്ചുതന്നത് നിങ്ങളുടെ പിതാവാണോ? ഞാൻ പറഞ്ഞു: അതെ.
ഈ പറഞ്ഞതെല്ലാം മനുഷ്യവിഭജനവും വിവേചനവും അനീതിയും ക്രൂരതയും അല്ലെങ്കിൽ പിന്നെന്താണ്? ഇവയൊക്കെ അന്ധമായി വിശ്വസിക്കുന്നവർക്ക് പണ്ട് നടന്ന ജാതിവിവേചനങ്ങളെ ധാർമ്മികമായി എങ്ങനെ എതിർക്കാനാവും? എന്ത് മാനദണ്ഡം മുൻനിർത്തിയായിരിക്കും എതിർപ്പുകളെന്നു കൂടി വ്യക്തമാക്കണം.
ഈ മാനവവിരുദ്ധാശയങ്ങളെ തള്ളിപ്പറയാൻ ഏതെങ്കിലും മതവിശ്വാസിക്ക് കഴിയുമെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു.
മരണത്തിന് ശേഷമോ?!
ഒരാളുടെ മരണശേഷം അല്ലാഹുവിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന നീതിനിഷേധം, മതവിവേചനം, കൊടിയ ശിക്ഷകൾ എന്നിവയെക്കുറിച്ച് ഞങ്ങളെക്കൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
മരണശേഷമുള്ള ഖബർ ശിക്ഷയെക്കുറിച്ച് വിവരിക്കുന്നത് ശ്രദ്ധിക്കുക.
ഖബറിൽ “മയ്യത്തിനെ ആദ്യം ഉയർത്തെഴുന്നേല്പിക്കുന്നതും അയാളെ എഴുന്നേൽപ്പിച്ചിരുത്തുന്നതും റൗമാൻ എന്ന മലക്ക് ആണത്രെ!
എന്നിട്ട് ‘ചൂണ്ടുവിരൽപേന’യും ‘ഉമിനീർമഷി’യുമാക്കി കഫൻപുട എന്ന ‘കടലാസിൽ’ നമ്മുടെ ജീവിതവിവരണം എഴുതിപ്പിക്കുമത്രെ!
അതിന് ശേഷമാണ് ഖബർ ശിക്ഷകൾ! മരിച്ചവരെ ഖബറിൽ ശിക്ഷിയ്ക്കാനെത്തുന്ന “മുൻകർ, നക്കീർ” എന്നീ രണ്ട് മലക്കുകളെക്കുറിച്ചുള്ള ഭീകരവിവരണങ്ങളുണ്ട്, ഇസ്ലാമിക സാഹിത്യങ്ങളിലും ഉസ്താദുമാരുടെ പ്രഭാഷണങ്ങളിലും. (ലക്ഷക്കണക്കിന് ഖബറുകളിൽ ഇവർ തന്നെയാണോ പോകുന്നതെന്ന് വ്യക്തമല്ല!)
ഈ മലക്കുകളുടെ കൈകളിലുള്ള ദണ്ഡുകൾ ഒരു ‘ഒന്നൊന്നര’ ശിക്ഷായുധങ്ങളാണ്. ആർ എസ് എസ് ഗണവേഷത്തിലെ ദണ്ഡ പോലെയാണതെന്ന് തെറ്റിദ്ധരിക്കരുത്!
ഇവരുടെ കൈകളിലുള്ള ഇരുമ്പ്ദണ്ഡുകൾ കൊണ്ട് പർവ്വതങ്ങളെ അടിച്ചാൽ അവ തകരുമത്രെ! (ദുർബലമായ മൃതശരീരത്തെ അടിക്കാനാണ് ഈ ദണ്ഡുകൾ!)
“ഒരു ഈച്ച വന്നിരുന്നാൽ ആന ചവിട്ടിയതു പോലെ അനുഭവപ്പെടുന്ന” അതീവസംവേദനശേഷി ശരീരത്തിനുണ്ടാകുകയും ചെയ്യും.!
നോക്കൂ! ക്രൂരമായ ഖബർശിക്ഷയ്ക്ക് എന്തെല്ലാം സജ്ജീകരണങ്ങളാണ് കാരുണ്യവാനൊരുക്കുന്നത്!
ശിക്ഷകൾക്ക് മുമ്പ് മൃതശരീരത്തോട് ചില ചോദ്യങ്ങൾ കൂടിയുണ്ട്.
ഏതൊക്കെയാണ് ചോദ്യങ്ങൾ എന്നതിൽ ഇസ്ലാമിലെ വിവിധ പ്രസ്ഥാനക്കാർ വ്യത്യസ്താഭിപ്രായമുള്ളവരാണ്. മലക്ക് ചോദിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ശവസംസ്കാരച്ചടങ്ങുകളിൽ വ്യക്തമായി “മയ്യത്തിനെ” ഉപദേശിക്കുമെന്നും കേട്ടിട്ടുണ്ട്.
ചോദ്യങ്ങൾ അറബിയിലായിരിക്കും. (പരലോകഭാഷ അതാണത്രെ!) ഉത്തരങ്ങളും അറബിയിൽത്തന്നെ വേണം. ഇതര ഭാഷകൾ സ്വീകാര്യമല്ല. മറ്റു ഭാഷയിൽ പറയുക, ഉത്തരം പറയാതിരിക്കുക, അറിയില്ലെന്ന് പറയുക, ഉദ്ദേശിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുക – എന്നിവയിലെല്ലാം “അടിയുടെ പൂരം” ആയിരിക്കും. ഇംഗ്ലീഷ് മീഡിയം ക്ലാസിൽ മലയാളം പറഞ്ഞാൽ ടീച്ചർമാർ നൽകുന്ന ലഘുശിക്ഷയല്ല, ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയെന്ന് പ്രത്യേകം ഓർമ്മിക്കുക! ഇവിടെ ഇതരമത വിവേചനം മാത്രമല്ല അന്യഭാഷാവിവേചനവും ശ്രദ്ധിക്കുക. മാതൃഭാഷയിൽ സംസാരിച്ചതിൻ്റെ പേരിൽ അറേബ്യൻനാടുകളിൽപ്പോലും ശിക്ഷ ലഭിക്കില്ല, എന്നാൽ ഖബറിലങ്ങനെയല്ല!
ആദ്യ ചോദ്യം ഇതാണ്,
മൻ റബ്ബൂക്കാ (നിൻ്റെ ദൈവമേത്?)
അള്ളാഹു റബ്ബീ (റബ്ബീയാ അല്ലാഹ്) എന്ന് തന്നെ പറയണം. അല്ലാഹുവാണ് എൻ്റെ ദൈവം എന്നർത്ഥം.
മൻ നബിയുക്ക (നിൻ്റെ നബിയുടെ പേര് എന്ത്)
മുഹമ്മദ് നബിയ്യീ (മുഹമ്മദ് ആണ് ഞങ്ങളുടെ പ്രവാചകൻ)
മൻ ദീനുക്ക (നിങ്ങളുടെ മതം ഏതാണ്?)
ഇസ്ലാമ ദീനി (ദീനി അൽ ഇസ്ലാം) എൻ്റെ മതം ഇസ്ലാമാണ്.
ഇതാണ് എല്ലാ വിഭാഗക്കാരും അംഗീകരിക്കുന്ന മൂന്ന് പ്രധാന ചോദ്യങ്ങൾ. ഇവയിൽ ഇതേ ഉത്തരങ്ങൾ പറയാത്തവരെ അതിക്രൂരമായി ശിക്ഷിക്കുന്നു. അവയവങ്ങൾ തകർന്നാലും, മരിച്ചാലും അടുത്ത ശിക്ഷകൾക്കായി കൂട്ടിയോജിപ്പിച്ച് വീണ്ടും ജീവൻ നൽകുമത്രെ!
മലക്കുകൾക്ക് വേറെയും ചോദ്യങ്ങളുണ്ട്. അതിലും അവർ ഉദേശിക്കുന്ന ഉത്തരങ്ങൾ തന്നെ അറബിയിൽ നൽകണം.
മൻ ഇമാമുക്ക (നിൻ്റെ ഇമാം ആരാണ്?)
ഖുർ ആനാണ് എൻ്റെ ഇമാം എന്ന് തന്നെ പറയണം.
മൻ ഖിബുല്ക്ക ( നിൻ്റെ ഖിബ് ല ഏതാണ്)
കഅബ ആണ് എൻ്റെ ഖിബ് ല
നിൻ്റെ സഹോദരങ്ങൾ ഏത്?
മുസ്ലീങ്ങളാണ് എൻ്റെ സഹോദരങ്ങൾ എന്ന് തന്നെ പറയണം.
സ്കൂളിൽ പഠിച്ച ഓർമ്മ വച്ച് “എല്ലാ ഭാരതീയരും എൻ്റെ സഹോദരീ സഹോദരന്മാരാണ് ” എന്ന് പറഞ്ഞാൽ അടി വീഴും. ലോകത്തിലെ എല്ലാ മനുഷ്യരും എൻ്റെ സോദരരാണ് എന്ന യഥാർത്ഥമാനവസാഹോദര്യമുദ്രാവാക്യം പറഞ്ഞാലും മലക്കുകൾ തല്ലിത്തകർക്കും. ഇസ്ലാം മാനവസാഹോദര്യത്തിൻ്റെ മതമാണെന്ന് പുകഴ്ത്തിപ്പാടുന്നവർ ശ്രദ്ധിക്കുന്നുണ്ടല്ലോ?
തുടർന്ന് കിയാമത്ത്നാൾ (ലോകാവസാനദിനം) വരെ അതിക്രൂര പീഡനങ്ങളാണ്. ആരെല്ലാമാണ് ഖബർശിക്ഷയ്ക്ക് വിധേയരാകുന്നതെന്നറിയാമല്ലോ? അമുസ്ലീങ്ങളെല്ലാവരും! ജൂതന്മാർ, ക്രിസ്ത്യാനികൾ, നിരീശ്വരവാദികൾ, ഇസ്ലാം കൃത്യമായി പിന്തുടരാത്ത മുനാഫിക്കുകൾ (കപടവിശ്വാസികൾ)!
മൃതദേഹം ദഹിപ്പിച്ച് ഖബർശിക്ഷയിൽ നിന്ന് രക്ഷപെടാമെന്ന് ഹിന്ദുക്കൾ കരുതേണ്ടെന്ന് ചില ഇസ്ലാമിക പണ്ഡിതർ മുന്നറിയിപ്പ് നൽകുന്നു. അവരെയും ഖബർ ശിക്ഷ ബാധിക്കുമത്രെ!
ഇരട്ടത്താപ്പുകൾ തീരുന്നില്ല!
ഭൂമിയിലെ ഇഹലോകജീവിതം, ഖബർ, കിയാമത്ത്നാൾ, യാത്ര, മഹ്ശറ, വിചാരണ, നരകത്തിലെ അതിക്രൂരശിക്ഷാവിധികൾ എന്നിവയിലെല്ലാം നഗ്നമായ നീതിനിഷേധവും ക്രൂരമായ മതവിവേചനവും, ഭീകരപീഡനങ്ങളും നടത്തുമെന്ന് പ്രഖ്യാപിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന മതസിദ്ധാന്തവാദികളാണ് ഉത്തർപ്രദേശിലെ അധ്യാപികയുടെ വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ നടപടിയിൽ വ്യാപകമായി പ്രതിഷേധിച്ചത്!
വേദം കേൾക്കുന്ന ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ മനുസ്മൃതിയിൽ പറയുന്നുണ്ടെന്നായിരുന്നു മറ്റൊരു പ്രചാരണം. അങ്ങനെയൊരു വാചകം അവിടെയില്ലെന്ന് ബോധ്യമായപ്പോൾ “ആരെങ്കിലുമങ്ങനെ ചെയ്തിട്ടുണ്ടാകാ”മെന്ന് കിടന്നുരുളുന്നവർ! ഹിന്ദുധർമ്മത്തിൽ പിന്നോക്കക്കാരന് രക്ഷയില്ല എന്ന് വാദിക്കുന്ന സെമിറ്റിക് മതവിശ്വാസികളോട് ചില ചോദ്യങ്ങൾ!
1. നിങ്ങളുടെ ദൈവം ഒരുക്കിയ സ്വർഗത്തിൽ ഈ പാവങ്ങൾക്ക് സ്ഥാനമുണ്ടോ?
ഉണ്ട് / ഇല്ല എന്ന് മാത്രം ഉത്തരം പറയുക.
ഉണ്ട് എന്ന് ഒരു വിശ്വാസിയ്ക്കും പറയാനാവില്ല എന്നതാണ് സത്യം. ഇല്ല എന്ന് മനസിലെങ്കിലും സമ്മതിക്കേണ്ടി വരും.
2. അടുത്ത ചോദ്യം സ്വർഗത്തിൽ അവരെ പ്രവേശിപ്പിക്കുന്നില്ലെങ്കിൽ എവിടെയാണ് അവരുടെ സ്ഥാനം?
നരകം തന്നെ – അവിടെയുള്ള അല്ലാഹു / യഹോവ ഒരുക്കുന്ന പീഡനമുറകളെക്കുറിച്ചു കൂടി ഒന്ന് വിവരിയ്ക്കാമോ?
നിത്യനരകത്തിലെ കൊടുംക്രൂരശിക്ഷാവിധികൾ:
അല്ലാഹുവിൻ്റെ ഭവനമായ നരകത്തിൽ കാത്ത് വച്ചിരിക്കുന്ന ശിക്ഷകളുടെ നിറംപിടിപ്പിച്ച വർണനകൾ ഖുറാനിലും ഹദീസുകളിലും ഉസ്താദുമാരുടെ പ്രഭാഷണങ്ങളിലും നിരവധിയുണ്ട്. ആദ്യം തന്നെ നടയടിയാണ്. അമുസ്ലീങ്ങളായവരെയെല്ലാം അഗ്നിപർവ്വതലാവയും, ഭൂമിയിലെ എല്ലാവിധ മാലിന്യങ്ങളും നിറച്ച പാനീയവും കുടിപ്പിക്കുമത്രെ! (ഇതൊക്കെ ആര്, എങ്ങനെ ശേഖരിക്കുന്നു എന്നറിയില്ല!) അന്നനാളവും ആമാശയവും കുടലും കത്തിപ്പോയാലും വിഷമിക്കേണ്ട “കരുണാമയനായ അല്ലാഹു” വീണ്ടും നിർമ്മിച്ചു കൊടുക്കും. കാരണം അടുത്ത ഗ്ലാസ് റെഡിയാണ്. കൊടും പീഡനങ്ങളുടെ ഫലമായി അവയവങ്ങൾ ഛിന്നഭിന്നമായാലും വീണ്ടും കൂട്ടിച്ചേർക്കും. അടുത്ത ശിക്ഷയേറ്റു വാങ്ങാനായി!
നിത്യമായ നരകകാലഘട്ടത്തിൽ നടക്കുന്ന അതിഭീകരശിക്ഷാവിധികളിൽ കൊല്ലപ്പെട്ടാലും പേടിക്കേണ്ടതില്ല, “പരമകാരുണികനായ” അല്ലാഹു വീണ്ടും അവരെ ജീവിപ്പിക്കുമത്രെ! (അങ്ങനെയങ്ങ് രക്ഷപെട്ടാലോ?!)
ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, മാവോ, പോൾപോർട്ട്, ചെഷസ്ക്യൂ, ചെങ്കിസ്ഖാൻ, ഗസ്നി, ഗോറി, തിമൂർ തുടങ്ങി ലോകത്തെ നടുക്കിയ അതിക്രൂരരായ ആക്രമണകാരികൾ നിരവധി പേർ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഇവർക്ക് പോലും ഒരിക്കൽ മാത്രമേ തങ്ങളുടെ ശത്രുവിനെ കൊല്ലാൻ കഴിഞ്ഞിരുന്നുള്ളൂ. ഇവിടെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുക. ജീവിപ്പിക്കുക. വീണ്ടും കൊല്ലുക – ഇത് അനന്തമായി നീളുന്നു.
കാരുണ്യം കൊണ്ട് “തനിക്കിഷ്ടപ്പെട്ട രീതിയിൽ എല്ലാം നിശ്ചയിച്ച” സ്രഷ്ടാവിന് എത്ര പ്രാവശ്യമാണ് കൊല്ലാനും “കൊല്ലാതെ കൊല്ലാനും” കഴിയുന്നത്! “ദൈവത്തിൻ മഹിമകണ്ടതിശയിയ്ക്കേവരും”!
ദളിതരടക്കമുള്ള ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും, കമ്യൂണിസ്റ്റുകാരുൾപ്പെടുന്ന അവിശ്വാസികളുടെയും വായിൽ അഗ്നിപർവ്വതലാവ ഒഴിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നവരാണ് ‘വേദം കേട്ടാൽ ഈയം ഉരുക്കി ഒഴിയ്ക്കുന്നതിനെ’ക്കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നത്! ഇങ്ങോട്ട് പോരൂ എന്നാണ് ആഹ്വാനം! കോഴിയുടെ ദുരവസ്ഥയിൽ വിഷമിക്കുന്ന പഴംകഥയിലെ കുറുക്കൻ്റെ തന്ത്രം!
അല്ലാഹുവിൻ്റെ സ്നേഹവും കാരുണ്യവും നീതിബോധവും മാത്രമല്ല മാനവരെയെല്ലാം തുല്യരായി കാണുന്ന ഇസ്ലാമിൻ്റെ “സമത്വസാഹോദര്യബോധവും” തെളിയിക്കുന്ന തിളങ്ങുന്ന ഉദാഹരണങ്ങളിൽ ചിലത് മാത്രമാണിത്.
ജാതി സംബന്ധമായ ചർച്ചയിൽ ഇതൊന്നും ഇവിടെ എഴുതണമെന്ന് സത്യത്തിൽ വിചാരിച്ചതല്ല. “വായിൽകുത്തി പറയിക്കുക” എന്നൊരു ചൊല്ലുണ്ടല്ലോ? സനാതനധർമ്മ ഉന്മൂലവാദികളായ “ജാതിവൈരവാദി”കൾക്കൊപ്പം ചേർന്ന് വല്ലാത്ത ആവേശത്തോടെ ഹിന്ദുധർമ്മത്തെ നിശിതമായി വിമർശിക്കുന്ന ഇസ്ലാമികപണ്ഡിതന്മാർക്ക് മറുപടി കൊടുത്തിട്ടാവാം അടുത്ത ലേഖനങ്ങളെന്ന് തീരുമാനിക്കേണ്ടി വന്നു പോയി. (തുടരും)