“സുകൃതം ഭാഗവത പുരസ്കാരം -2025” ഏറ്റുവാങ്ങി
AVS
സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ചെയർമാൻ ബഹു: റിട്ട. ജഡ്ജ്, ജസ്റ്റിസ് എം. രാമചന്ദ്രൻ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജായ ബഹു: ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ജി മുഖ്യാതിഥിയായിരുന്നു. സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ഭരണസമിതിയംഗം ശ്രീ. എസ്. അജിത്ത്കുമാർ ജി സ്വാഗതവും സുകൃതം ഭാഗവതയജ്ഞസമിതിയുടെ ജനറൽ സെക്രട്ടറി ശ്രീ. പി. വി അതികായൻ ജി കൃതജ്ഞതയും പറഞ്ഞു.
HRDS INDIA-യുടെ വൈസ് പ്രസിഡണ്ടായ ശ്രീ. കെ. ജി വേണുഗോപാൽ ജി, ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പരിചയപത്രം വായിച്ചു. ഭാഗവതയജ്ഞാചാര്യൻ സംപൂജ്യ സ്വാമി ഉദിത് ചൈതന്യ ജി അനുഗ്രഹപ്രഭാഷണം നടത്തി.
17-12-2025 വൈകിട്ട് 5.00 PM ന് എറണാകുളത്തപ്പൻ ഗ്രൗണ്ട് യജ്ഞശാലയിൽ നടന്ന പുരസ്ക്കാരസമർപ്പണച്ചടങ്ങിൽ സുകൃതം ഭാഗവതയജ്ഞ സമിതിയുടെ രക്ഷാധികാരി ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ ജി, ഋഷികേശിൽ നിന്നുള്ള ശ്രീമദ് പ്രഭാകരാനന്ദ പുരി സ്വാമികൾ തുടങ്ങിയവരും പങ്കെടുത്തു.