Skip to content

മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി

300.00

രചയിതാക്കൾ: സന്തോഷ് ബോബൻ & വി. ആർ മധുസൂദനൻ

‘മതപരിവർത്തനത്തിന്റെ രാഷ്ട്രീയം’ എന്ന കൃതി രചിച്ച ശ്രീ സന്തോഷ് ബോബൻ ജിയാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം
(“ദി കേരളസ്റ്റോറിയ്ക്ക് സാക്ഷ്യംവഹിക്കുന്ന ആർഷവിദ്യാസമാജം”) രചിച്ചത്. രണ്ടാം ഭാഗം (“തിളങ്ങുന്ന സാക്ഷ്യപത്രങ്ങൾ”) ആർഷവിദ്യാസമാജത്തിന്റെ മുഖ്യസംയോജകനും അധ്യാപകനുമായ ശ്രീ വി. ആർ മധുസൂദനൻ ജിയാണ് സമാഹരിച്ചത്.

ആർഷവിദ്യാസമാജത്തിന്റെ ഡീ-റാഡിക്കലൈസേഷൻ കൗൺസിലിംഗിന് വിധേയരായി തിരികെ എത്തിയ ആയിരങ്ങളുണ്ട്. അവരിൽ കുറച്ചു പേരുടെ അനുഭവങ്ങളിൽ ചിലത് മാത്രമാണ് ഇവിടെ കുറിച്ചിട്ടുള്ളത്. മക്കൾക്ക് രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാം, മാനസികപ്രശ്നങ്ങളുണ്ടായാൽ ചികിത്സിക്കാൻ മാനസികാരോഗ്യ കേന്ദ്രങ്ങളുമുണ്ട്. ലഹരിയ്ക്ക് അടിമയായാൽ കൊണ്ടുപോകാൻ ഡീ-അഡിക്ഷൻ സെന്ററുകളും നിരവധി. എന്നാൽ തെറ്റായ ഈശ്വരസങ്കല്പവും അപകടകരമായ ജീവിത വീക്ഷണങ്ങളുമായി മതഭ്രാന്ത് ബാധിച്ച്, ഈശ്വരനും ഗുരുപരമ്പരകൾക്കും ധർമ്മത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനുമെതിരെ കലിതുള്ളുന്ന മക്കളെ കണ്ട് കണ്ണീരൊഴുക്കുന്ന, അവരെ എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാതെ കുഴങ്ങുന്ന ആയിരക്കണക്കിന് മാതാപിതാക്കൾ കേരളത്തിൽ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുണ്ട്. ഇവരുടെ സംഖ്യ ദിനംപ്രതി വർദ്ധിക്കുകയുമാണ്. അവർക്ക് ഒരു രക്ഷാകേന്ദ്രമുണ്ടെന്ന അറിവ് പ്രദാനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധനത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതോടൊപ്പം ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്നുള്ള തിരിച്ചറിവ് കൂടി സമൂഹത്തിന് നൽകാൻ കഴിഞ്ഞെങ്കിൽ പ്രസാധകരുടെ ഉദ്ദേശം സഫലമായി. ആർഷവിദ്യാസമാജത്തിന്റെ ലക്ഷ്യം, മാർഗം, പ്രവർത്തനപദ്ധതി എന്നിവയെല്ലാം അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി”

Your email address will not be published. Required fields are marked *