Member   Donate   Books   0

ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശ്രീമതി കെ. പി. ശശികല ടീച്ചറുടെ പോസ്റ്റ്

AVS

ഹിന്ദു ഐക്യത്തിനും, ഹൈന്ദവ ജനതയുടെ സംരക്ഷണത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശ്രീമതി കെ. പി. ശശികല ടീച്ചറുടെ പോസ്റ്റ് 

കേരളത്തിൽ നിന്നുള്ളവർക്ക് അവർക്ക് പറ്റിയ ചതി തുറന്നു പറയാനുള്ള സാഹചര്യമുണ്ടോ?

ഇസ്ലാമിക സംഘടനകളുടെ വായ്പ്പാട്ടിന് ഓർക്കസ്ട്ര മീട്ടുന്ന ഭരണ പ്രതിപക്ഷങ്ങളുള്ളിടത്ത് ഇരകളുടെ പാവം മാതാപിതാക്കൾ തലയിൽ മുണ്ടിട്ടാണ് പലപ്പോഴും ഹൈന്ദവ നേതൃത്വങ്ങളെ സമീപിക്കുന്നത്.

ഇത്തരത്തിൽ സമീപിക്കുന്നവരിൽ കൊടി കെട്ടിയ മതേതരക്കാരും കാണാറുണ്ട്.

#LoveJihad മായി ഞങ്ങളെ സമീപിക്കുന്നവർ നൂറു കണക്കാണ്.
അത്തരം കേസുകളിൽ  രക്ഷപ്പെടുത്താൻ കഴിഞ്ഞവയും അതിൽ കൂടുതൽ കഴിയാത്തവയുമുണ്ട്.
#ആർഷവിദ്യാസമാജമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്നത്.
 
പക്ഷേ ഇരകളോ രക്ഷിതാക്കളോ അത് തുറന്നു പറയാൻ തയ്യാറാകില്ല
കേരളത്തിലെ സാഹചര്യം ആ തരത്തിൽ ട്യൂൺ ചെയ്ത് വെക്കപ്പെട്ടിരിക്കുന്നു.
ഒരു അഖിലയുടേയോ നിമിഷപ്രിയയുടേയോ കുടുംബം മുന്നോട്ടുവന്നിട്ടുണ്ടാകാം
പക്ഷേ അവരോടൊപ്പം നില്ക്കാൻ ആരാണുണ്ടായത് ?
അവർ പ്രതികരിച്ചിട്ട് എള്ളോളം ഫലമുണ്ടായോ?
 
പോത്തിറച്ചി തിന്നാൻ കിട്ടാത്തവൻ്റെ വിഷമമറിയുന്ന കേരളത്തിന് പെറ്റ വയറിൻ്റെ പതപ്പറിഞ്ഞില്ല എന്നതാണ് രസകരം! ആ സാഹചര്യത്തിൽ
ആരാണ് പ്രതികരിക്കുക? ആരാണ് സങ്കടം പുറത്തറിയിക്കുക?

പ്രണയക്കെണിയുടെ …..സഹപാഠികളുടെ മതച്ചതിയുടെ ….. യഥാർത്ഥ കേരള സ്റ്റോറി ചർച്ചയാകാതിരിക്കാൻ വെറും പോത്തിറച്ചി വെച്ച് വെട്ടിയ നിർമ്മിത’ ബുദ്ധി (Al അല്ല) യെ മറികടക്കാൻ കേരളത്തിലെ ഇരകൾക്കാകില്ല എന്നത് സത്യമാണ്.

അതി ദരിദ്രരില്ലാത്ത കേരളം പ്രഖ്യാപിച്ചതു പോലെ
ലൗജിഹാദില്ലാത്ത കേരളം !! എന്നു കൂടി തിരഞ്ഞെടുപ്പിനു മുമ്പ് ഒരു ഔദ്യോഗിക പ്രഖ്യാപനമാകാം. കിരീടത്തിൽ പൊൻതൂവലുകളുടെ എണ്ണം കൂടട്ടെ!
മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളെ ആർക്കുവേണം?
നിങ്ങൾക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒപ്പിട്ട ബഹുവർണ്ണ മതേതര
സർട്ടിഫിക്കറ്റ് അടിച്ചു തരാം.
ഉമ്മറക്കോലായിൽ ചില്ലിട്ട് തൂക്കണം.
 
എന്നും കേരളം ഇങ്ങനിരിക്കില്ല ഇവിടെ ഇരകൾ പത്രസമ്മേളനമല്ല, തങ്ങളെ പൂട്ടിയ മതം മാറ്റ കോട്ടകൾ പൊളിച്ചടുക്കുന്ന നാളുകൾ വരും.
 
പ്രതീക്ഷയോടെ കാത്തിരിക്കാം