Member   Donate   Books   0

നിയോഗി കമ്മീഷൻ റിപ്പോർട്ട് – ചില ചരിത്രവസ്തുതകൾ!

AVS

നിയോഗി കമ്മീഷൻ റിപ്പോർട്ട് – ചില ചരിത്രവസ്തുതകൾ!

പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും, തങ്ങളുടെ സ്വധർമ്മത്തിൽ അടിയുറച്ച് നിൽക്കാനുമുള്ള അവകാശത്തിനായി സഹസ്രാബ്ദങ്ങൾ പോരാടിയ ഒരു ജനതയുണ്ടോ എന്ന് സംശയമാണ്. ഒന്നും പത്തുമല്ല! രണ്ടായിരത്തിയഞ്ഞൂറിലേറെ വർഷങ്ങൾ! ചതി, വഞ്ചന, നിഷ്ഠൂരാക്രമണങ്ങൾ, നിർബന്ധിത മതപരിവർത്തനങ്ങൾ, ക്ഷേത്രധ്വംസനങ്ങൾ, വിഗ്രഹനശീകരണങ്ങൾ, വംശഹത്യകൾ, കൂട്ടബലാത്സംഗങ്ങൾ സാമ്രാജ്യത്വചൂഷണങ്ങൾ, ത്യാഗങ്ങൾ, വീരബലിദാനങ്ങൾ, അതിജീവനപ്പോരാട്ടങ്ങൾ എന്നിവയ്ക്കെല്ലാം സാക്ഷിയായ രണ്ടായിരത്തിയഞ്ഞൂറ് വർഷങ്ങൾ!

സനാതനധർമ്മികളുടെ സ്വതസിദ്ധമായ ‘സഹിഷ്ണുത’ എന്ന ഗുണത്തിൻ്റെ എല്ലാ ആനുകൂല്യവും പറ്റിയാണ് സെമിറ്റിക് മതവിഭാഗങ്ങൾ ഇവിടെ തഴച്ച് വളർന്നതെന്ന യാഥാർത്ഥ്യം ആർക്കാണ് അറിയാത്തത്?! അതിനായി ലക്ഷകണക്കിന് ഹൈന്ദവരുടെ ജീവിതമാണ് ബലിയായത് എന്ന വസ്തുതയും ആരും വിസ്മരിച്ചിരിക്കില്ല!

കഴിഞ്ഞതെല്ലാം മറന്ന്, എല്ലാ ഭാരതീയരേയും തങ്ങളുടെ സഹോദരങ്ങളായി കണ്ട്, പൂർവികർ ചെയ്ത തെറ്റുകൾക്ക് ഇന്നും പ്രായശ്ചിത്തം നൽകിക്കൊണ്ടിരിക്കുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ നിശബ്ദയായി ഇരിക്കുവാൻ കഴിയുന്നില്ല. അതിനാൽ ചില ചരിത്രവസ്തുതകൾ ഇവിടെ പറയുന്നു. ക്രിസ്ത്യൻ സഹോദരങ്ങൾക്ക് എതിരെയല്ല, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മുഖംമൂടിയണിഞ്ഞ്, വർഗീയ വിഷം ചീറ്റുന്ന മതമൗലികവാദികൾക്കുള്ള മറുപടിയാണിത്. ആഗോളക്രൈസ്തവ വത്കരണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിൻ്റെ ഭാഗമായി, വൈദേശികശക്തികളുടെ സഹായത്തോടെ ഭാരതത്തിൽ നടത്തിയ കുതന്ത്രങ്ങൾ ഭാരതീയജനത മറന്നു പോയെങ്കിൽ ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

വർഷം 1954 – ജവഹർലാൽ നെഹ്റു ഭരണത്തിലിരിക്കുന്ന കാലം! മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഭാരതത്തിലെ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ ഒരു സമിതിയെ നിയോഗിക്കുന്നു. ജസ്റ്റിസ് ഡോ. ബി. എൻ. നിയോഗിയുടെ അദ്ധ്യക്ഷതയിൽ പല പ്രമുഖരും അടങ്ങുന്ന ഒരു കമ്മിറ്റിയായിരുന്നു അത്. വാർധ കോളേജ് പ്രൊഫസർ ആയിരുന്നു എസ്. കെ ജോർജ് എന്ന ക്രിസ്ത്യാനിയും ഉൾപ്പെടുന്നതായിരുന്നു ഈ കമ്മിറ്റി.

18 ജില്ലകളിലാണ് കമ്മിറ്റി പര്യടനം നടത്തിയത്. 77 കേന്ദ്രങ്ങൾ സന്ദർശിച്ചു. ഗ്രാമങ്ങളിൽ നിന്ന് പതിനാറായിരത്തി ഇരുന്നൂറ്റി അറുപത് അഭിമുഖങ്ങൾ നടത്തുകയും, 375 ൽ പരം രേഖകൾ സമാഹരിക്കുകയും ചെയ്തതിനു ശേഷം 1956-ലാണ് നിയോഗി കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചത്. അതിലെ ചില പ്രസക്തഭാഗങ്ങൾ ചുവടെ കൊടുക്കുന്നു.

(നിയോഗി കമ്മീഷൻ റിപ്പോർട്ട് – ഒന്നാം അധ്യായം – രണ്ടാം ഭാഗം – ഇരുപത്തിയേഴാം ഖണ്ഡിക)

1) “സ്വാതന്ത്ര്യാനന്തരം സാമ്രാജ്യത്വരാജ്യങ്ങളിൽ പുരോഗമിക്കുന്ന ദേശീയ ഐക്യത്തെ ചെറുക്കുകയാണ് മതപരിവർത്തന നടപടികളുടെ ലക്ഷ്യം.

2) “യുദ്ധാനന്തര ആഗോളക്രൈസ്തവ നയത്തിന്റെ അവിഭാജ്യ ഭാഗമാണ് ഭാരതത്തിൽ ക്രൈസ്തവമിഷനുകൾ നടത്തുന്ന ഊർജിത പ്രവർത്തനങ്ങൾ.

3) “മതപ്രചാരണത്തിന് ഭാരത ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മുതലെടുക്കുകയും പ്രത്യേക രാജ്യത്തിനായി അവകാശം ഉന്നയിക്കുകയോ, ചുരുങ്ങിയപക്ഷം ഒരു തീവ്രവാദ ന്യൂനപക്ഷം’ രൂപീകരിക്കുകയോ ആണ് മതപരിവർത്തനത്തിന്റെ മറ്റൊരു ലക്ഷ്യം.

(നിയോഗി കമ്മീഷൻ റിപ്പോർട്ട് ഒന്നാം അധ്യായം – നാലാം ഭാഗം)

1) “പരിവർത്തനങ്ങൾ കൂടുതലും അന്യായമായ സമ്മർദ്ദവും പ്രലോഭനവും വഴിയാണ് നടത്തുന്നത്. ഇവിടെ വിശ്വാസത്തിന് സ്ഥാനമില്ല. പരിവർത്തനങ്ങൾ അതിനു വിധേയമാക്കപ്പെട്ടയാളുടെ സമൂഹവുമായുള്ള ബന്ധം തകരാറിലാക്കുന്നു. സ്വന്തം രാജ്യത്തോട് ഇയാൾക്കുള്ള കൂറ് നശിക്കുന്നു.

2) “മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഒഴുകിയെത്തുന്ന കോടികൾ “മതപരിവർത്തനം” ലക്ഷ്യമാക്കിയാണ്. മിഷനറിമാർ നടത്തുന്ന സ്കൂളുകളും, ആശുപ്രതികളും, അനാഥാലയങ്ങളും പരിവർത്തനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

3) “ഭൂരിപക്ഷം പ്രതിനിധാനം ചെയ്യുന്ന മതത്തിനെതിരെ നികൃഷ്ടമായ പ്രചാരണമാണ് നടക്കുന്നത്. പാശ്ചാത്യ ആധിപത്യത്തിനുവേണ്ടി ക്രൈസ്തവലോകം കെട്ടിപ്പടുക്കുക എന്ന ആഗോള നയത്തിന്റെ ഭാഗമാണ് ഭാരതത്തിൽ നടക്കുന്ന സുവിശേഷപ്രവർത്തനങ്ങൾ. ഇതിനു പിന്നിൽ ആത്മീയ പ്രചോദനങ്ങൾ ഒന്നുമില്ല.

4) “ക്രൈസ്തവേതരസമൂഹത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ ന്യൂനപക്ഷപോക്കറ്റുകൾ സൃഷ്ടിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തോടെ വനവാസികളെ കൂട്ടമതപരിവർത്തനത്തിനു വിധേയമാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ കനത്ത ഭീഷണിയാണ്.

തങ്ങളുടെ കളളി വെളിച്ചത്താകുമെന്ന് ഭയന്ന് കമ്മിറ്റിയുടെ അന്വേഷണം അവസാനിപ്പിക്കാൻ മിഷനറിമാർ തന്നെ രംഗത്തെത്തി, റിട്ട് ഹർജി നൽകി. എന്നാൽ ഹൈക്കോടതി അത് തള്ളുകയും തുടരന്വേഷണത്തിന് അനുവദിക്കുകയുമാണ് ചെയ്തത്.

തുടർന്ന് മധ്യപ്രദേശ് സർക്കാർ റിപ്പോർട്ട് അംഗീകരിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ നിർബന്ധിത മതപരിവർത്തനം നിരോധിക്കാനുള്ള നിയമം പാസാക്കുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമായി നിൽക്കുന്ന ഈ നിയമത്തെയും മിഷനറിമാർ ചോദ്യം ചെയ്തു. എന്നാൽ സുപ്രീംകോടതി നിയമം ശരിവെക്കുകയാണുണ്ടായത്. മതം പ്രചരിപ്പിക്കാനുള്ള അവകാശമാണ് ഭരണഘടന അനുവദിക്കുന്നത് അല്ലാതെ മതപരിവർത്തനത്തിനുള്ള അവകാശമില്ല എന്നതായിരുന്നു കോടതിവിധി!

നിയോഗി കമ്മീഷൻ റിപ്പോർട്ട് ഇന്നും എത്രത്തോളം പ്രസക്തമാണെന്ന് തിരിച്ചറിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. 1956 നു ശേഷം നടന്ന ഓരോ സംഭവങ്ങളും ഇതിന് കൂടുതൽ ബലം നൽകുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം! തങ്ങൾക്ക് വേറൊരു രാജ്യം വേണമെന്ന ആവശ്യം ഉന്നയിക്കുവാനും, ഭാരതത്തെയും ഭാരതീയരെയും ശത്രുപക്ഷത്ത് കാണുവാനും, സനാതനധർമ്മത്തെ പരസ്യമായി അവഹേളിക്കുവാനും ഇവർക്ക് യാതൊരു മടിയുമില്ല എന്ന യാഥാർത്ഥ്യത്തിന് നേരെ നാം കണ്ണടച്ചു കൂടാ!

ഇനിയും നിസ്സംഗമായി ഇരുന്നാൽ ഈ സ്ഥിതി ഭാരതത്തിലൂടനീളം സംഭവിക്കുന്ന കാലം വിദൂരമല്ല!