Member   Donate   Books   0

മാർച്ച് 17: ശ്രീ ഗൗതമ മഹർഷി അനുസ്മരണദിനം

AVS

സപ്തർഷികളിൽ പ്രമുഖനാണ് ശ്രീ ഗൗതമ മഹർഷി. വേദകാലഘട്ടത്തിലെ മഹത്തായ അംഗിരസ് പരമ്പരയിൽ പ്രധാനസ്ഥാനമുള്ള യോഗിവര്യനായി അദ്ദേഹത്തെ കണക്കാക്കുന്നു. ധർമ്മശാസ്ത്രം, വേദാധ്യയനം, തർക്കശാസ്ത്രം എന്നിവയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി.
Gautama Maharishi

ഷഡ് ദർശനങ്ങളിലെ ന്യായസൂത്രത്തിൻ്റെ ഉപജ്ഞാതാവും വക്താവും പ്രയോക്താവും എന്ന നിലയിലും പ്രശസ്തനാണ് ശ്രീ ഗൗതമ മഹർഷി. ആർഷഭാരതത്തിൻ്റെ നിരീശ്വരവാദപരമല്ലാത്ത യുക്തിവാദമാണ് പ്രസ്തുത ദർശനത്തിൽ കാണാവുന്നത്. ശരിയായ അറിവ് എങ്ങനെ ആർജിക്കണമെന്ന് ബോധ്യപ്പെടുത്തുന്ന ഭാരതീയ തർക്കശാസ്ത്രം (Indian Logic) ആണ് ന്യായദർശനം. സത്യജ്ഞാനം എങ്ങനെ ലഭിക്കും, ശരിയും തെറ്റും എങ്ങനെ തിരിച്ചറിയാം എന്നിവ ചർച്ച ചെയ്യുന്ന ജ്ഞാനശാസ്ത്രം (Epistemology) കൂടിയായ പ്രമാണ ദർശനമാണ് ഗൗതമ മഹർഷി രചിച്ച ന്യായസൂത്രം.

പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം എന്നീ നാല് പ്രമാണങ്ങളെയാണ് ന്യായസൂത്രം പഠിപ്പിക്കുന്നത്.

ജ്ഞാനചക്ഷു തുറക്കാൻ ശാസ്ത്രം പ്രദാനം ചെയ്ത ശ്രീ ഗൗതമ മഹർഷിയുടെ പാദപത്മങ്ങളിൽ പ്രണാമങ്ങൾ!