ആർഷവിദ്യാസമാജം ആദ്യവനിതാപ്രചാരിക ഒ. ശ്രുതി ജി എഴുതിയ “ഒരു പരാവർത്തനത്തിൻ്റെ കഥ” എന്ന ഗ്രന്ഥത്തിൻ്റെ ഹിന്ദി പരിഭാഷ “ഏക് പ്രത്യാവർത്തൻ കീ കഹാനി” യുടെ പ്രകാശനം ഇന്ന് (29/09/2024) മുംബൈ താജ് സാന്താക്രൂസ് ഹാളിൽ നടന്നു.
സ്വാമി ഗോവിന്ദദേവ് ഗിരി ജി മഹാരാജ് (ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് , അയോധ്യ) & (മഹർഷി വേദവ്യാസ് പ്രതിഷ്ഠാൻ സ്ഥാപകൻ, അലണ്ടി, പൂനെ) പുസ്തകപ്രകാശനം നിർവ്വഹിച്ചു.
ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ആർഷവിദ്യാസമാജത്തിൻ്റെ ആനുകാലിക പ്രസക്തി, പ്രാധാന്യം, പ്രവർത്തന പദ്ധതി എന്നിവയെക്കുറിച്ച് സംസാരിച്ചു.
ശ്രീ അശ്വിനി ഉപാധ്യായ് (അഭിഭാഷകൻ, സുപ്രീം കോടതി) ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രഭാഷണം നടത്തി. ശ്രീ മനോജ് ശംഭു സിംഹ് (ഹിന്ദു ജാഗരൺ മഞ്ച്, കൊങ്കൺ പ്രാന്ത് സഹസംയോജക്), രഞ്ജിത്ത് ജാധവ് (ബജറങ്ദൽ, കൊങ്കൺ പ്രാന്ത് സംയോജക് ), മോഹൻ കൃഷ്ണ ജി സാലേക്കാർ (വി. എച്ച്. പി, കൊങ്കൻ പ്രാന്ത് മന്ത്രി) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഒ. ശ്രുതി ജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൻ്റെ ആങ്കറിംഗ് ഭക്തി ജി നിർവഹിച്ചു. സമ്മേളനത്തിൽ ആർഷവിദ്യാസമാജത്തെ പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.

2024-ലെ “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം” ആർഷവിദ്യാസമാജം പ്രചാരികയായ വിശാലി ജി സ്വാമിജിയിൽ നിന്നും ഏറ്റുവാങ്ങി !!! ഗ്രന്ഥകർത്രി ഒ. ശ്രുതി ജി മറുപടി പ്രഭാഷണം നടത്തി. പുസ്തകത്തിൻ്റെ പരിഭാഷ നിർവ്വഹിച്ചത് ദീപ്തി ജി, വിശാലി ജി എന്നിവരാണ്.
പുസ്തകപ്രകാശന സമ്മേളനം വൻവിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
ഈ ഗ്രന്ഥത്തിൻ്റെ ചില പ്രത്യേകതകൾ !
1. മതപരിവർത്തനത്തിന് കാരണമായ പശ്ചാത്തലങ്ങൾ ഈ കൃതി ചർച്ച ചെയ്യുന്നു. – നാം തന്നെ പരിഹരിക്കേണ്ട ആഭ്യന്തരദൗർബ്ബല്യങ്ങൾ – അജ്ഞത,പ്രമാദം (സനാതനധർമ്മം, ഇതര മതങ്ങൾ പഠനമില്ലായ്മ -, ദർശനം, ചരിത്രം, വർത്തമാന പ്രശ്നങ്ങൾ ശരിയായി പഠിക്കാത്തതിൻ്റെ പോരായ്മകൾ ) സ്വാധ്യായ -മിഷണറി സംവിധാനങ്ങളില്ലാത്തതിൻ്റെ പ്രശ്നങ്ങൾ, എല്ലാം ഒന്നാണെന്ന ഹിന്ദുജനതയുടെ അന്ധമായ വിശ്വാസം, അനൈക്യം തുടങ്ങിയ അനേകം കാരണങ്ങൾ…
2. ഇസ്ലാമിസ്റ്റുകളുടെ മതപരിവർത്തന തന്ത്രങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
3. മതം മാറുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ – വ്യക്തിയോട് – കുടുംബം സമൂഹം, രാഷ്ട്രം, ലോകം ഇവയോടുള്ള വിദ്വേഷ സമീപനം സ്വാനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.
4. മതപരിവർത്തന കേന്ദ്രങ്ങളിൽ നടക്കുന്ന ഭീകരവാദികളെ സൃഷ്ടിക്കുന്ന ബ്രെയിൻ വാഷിംഗുകൾ, ക്ലാസുകൾ എന്നിവയെ ചൂണ്ടിക്കാട്ടുന്നു.
5. കുടുംബത്തകർച്ചകൾ, ഹിന്ദുസമൂഹത്തിൽ ഉണ്ടാകുന്ന ആഘാതങ്ങൾ വിവരിക്കുന്നു.
6.താൻ തിരിച്ചുവന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു
7. മതപരിവർത്തനത്തിനെതിരെയുള്ള പ്രതിരോധം എങ്ങനെ പടുത്തുയർത്താം.?
8. മതം മാറിയ വ്യക്തിയെ തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ എന്താണ്?
9. പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം എന്ത്?
എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥം സനാതനധർമ്മം, ഇസ്ലാം മതം എന്നിവയുടെ താരതമ്യ പഠനം കൂടിയാണ്.
എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥം സനാതനധർമ്മം, ഇസ്ലാം മതം എന്നിവയുടെ താരതമ്യ പഠനം കൂടിയാണ്.
ഈ ഗ്രന്ഥം ഇംഗ്ലീഷ്, മറാഠി ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മൂന്ന് പതിപ്പുകൾ പ്രസിദ്ധീകരിച്ചു. മറാഠിയിൽ ഒരുമാസത്തിനുള്ളിൽ രണ്ട് പതിപ്പുകളോടെ വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചു.
അനേകായിരങ്ങളെ റാഡിക്കലൈസേഷനിൽ നിന്ന് രക്ഷിച്ച ഈ ഗ്രന്ഥമാണ് ഹിന്ദിയിൽ ഇന്ന് (29/09/2024) പ്രകാശനം ചെയ്തത്.
ഈ പവിത്രദൗത്യത്തിൽ ആർഷവിദ്യാസമാജം അഭിമാനിക്കുന്നു.
സ്നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം