Member   Donate   Books   0

ഗണപതി: മിഥ്യയോ യാഥാർത്ഥ്യമോ? – ഗജമുഖ ഗണപതിയെ അറിയാം

AVS

ഗണപതിക്ക് എങ്ങനെയാണ് ആനയുടെ തല ലഭിച്ചത്?

ഗണപതി പുരാണകഥകളിലെ ഒരു മിത്ത് മാത്രമാണോ!?

അതോ ഗജമുഖ ഗണപതിക്ക് പിന്നിൽ ആഴത്തിലുള്ള ആത്മീയ സത്യമുണ്ടോ?

ഒരു അമ്മയും അച്ഛനും തങ്ങളുടെ മക്കൾക്ക് ഗണപതിയുടെ രൂപത്തിന് പിന്നിലെ യാഥാർത്ഥ്യം വിശദീകരിക്കുന്ന ഒരു വീഡിയോ ദൃശ്യമാണിത്.

ഗണപതിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള അബദ്ധജടിലമായ പുരാണകഥകളേയും പരമ്പരാഗത ആഖ്യാനങ്ങളേയും പരിശോധിക്കുമ്പോൾ, ശരിയും തെറ്റും തിരിച്ചറിയാനുള്ള ജ്ഞാനം അഥവാ വിവേകം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഈ വീഡിയോ വ്യക്തമാക്കുന്നു.

ഗണപതിയുടെ യഥാർത്ഥ സ്വരൂപങ്ങളെക്കുറിച്ച് ഋഷികൾ പറയുന്നതിങ്ങനെ !
വേദങ്ങളിലെ ഗണപതി – ഏകവും അദ്വിതീയനുമായ പരമേശ്വരന്റെ തന്നെ മറ്റൊരു നാമം.
മൂലഗണപതി – കാരണലോകത്തിലെ മഹാഗണപതി; ജ്യോതിസ്വരൂപനും സച്ചിദാനന്ദസ്വരൂപനുമായ ഗണപതി.
ഗജമുഖ ഗണപതി – ഗജാസുരനെയും അനലാസുരനെയും സംഹരിച്ച് ലോകത്തെ സംരക്ഷിക്കുന്നതിനായി ഭൂമിയിൽ ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഗണപതി.

ഹിരണ്യകശിപുവിൽ നിന്ന് പ്രഹ്ലാദനെയും ലോകത്തെയും സംരക്ഷിക്കുന്നതിനായി നരസിംഹമൂർത്തി അവതരിച്ചതുപോലെ, തിന്മയിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഗജമുഖ ഗണപതിയും ഭൂമിയിൽ ആവിർഭവിച്ചു.

ഈ വിനായകചതുർത്ഥിയിൽ, ഈശ്വരന്റെ സ്വഭാവത്തിന് നിരക്കാത്ത കഥകൾ അന്ധമായി ആവർത്തിക്കുന്നതിനുപകരം, നമ്മുടെ സനാതനധർമ്മ പാരമ്പര്യത്തിലെ ആഴത്തിലുള്ള ജ്ഞാനം പഠിക്കുകയും മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യാം.

അസംബന്ധമല്ല, ജ്ഞാനമാണ് നാം പ്രചരിപ്പിക്കേണ്ടത്.
വെറും ആചാരങ്ങൾ അനുകരിക്കുകയല്ല, നമ്മുടെ ധർമ്മത്തെ മനസ്സിലാക്കുകയാണ് വേണ്ടത്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിനായകചതുർത്ഥി ആശംസകൾ

ഓം ഗം ഗണപതയേ നമഃ