Member   Donate   Books   0

സൗജന്യ ത്രിദിന സനാതന ധർമ്മ പഠന ശിബിരത്തിന് തുടക്കമായി

AVS

ആർഷവിദ്യാസമാജത്തിൻ്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യത്രിദിന സനാതനധർമ്മ പഠനശിബിരത്തിന് (18/10/2025) തുടക്കമായി!!

Free-three-day-Sanatana-Dharma-study-camp -1
Free-three-day-Sanatana-Dharma-study-camp -5
സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സാമാന്യദീക്ഷ സംഘടനാശാസ്ത്രം, ഭാരതീയസംസ്കൃതി, ആർഷയോഗവിദ്യ തുടങ്ങിയവയാണ് പ്രധാനവിഷയങ്ങൾ.

നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ കൂടി ഈ ശിബിരത്തിൽ വിശദീകരിക്കുന്നു.
Free-three-day-Sanatana-Dharma-study-camp -2
Free-three-day-Sanatana-Dharma-study-camp -3
ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും, ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമുള്ള ഒരു സുവർണ്ണാവസരം!
Free-three-day-Sanatana-Dharma-study-camp -4
Free-three-day-Sanatana-Dharma-study-camp -6
 സ്നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം