‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ – എന്ന സിനിമയെക്കുറിച്ച് രണ്ടു വാക്ക്…!
AVS
March 3, 2026
•
No Comments
‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ – എന്ന സിനിമയെക്കുറിച്ച് രണ്ടു വാക്ക്…!
2023 ൽ പ്രദർശിപ്പിച്ച കേരളാസ്റ്റോറി സിനിമയും 2026 ൽ റിലീസ് ചെയ്ത
‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയും കേരളത്തിൽ മാത്രം വിവാദമാകുന്നു!! രണ്ടാം ഭാഗത്തിന് ബഹു. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് താൽക്കാലിക നിരോധനവും വന്നു! എന്നാൽ ബഹു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടാംഭാഗം സിനിമ കണ്ട് ബോധ്യപ്പെട്ട് ഈ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി.
ബഹു.ഹൈക്കോടതി ഉത്തരവിനെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയും ടിക്കറ്റ് എടുത്ത് സിനിമ കാണാൻ വന്ന കാണികളെ തടഞ്ഞും സിനിമയെ എതിർക്കാൻ ശ്രമിക്കുകയാണ് ചിലർ .
സിനിമ കാണാൻ ഇഷ്ടമുള്ളവരെ തടയുന്നതാണോ സ്വാതന്ത്ര്യവും ജനാധിപത്യവും?! സിനിമ നല്ലതോ ചീത്തയോ എന്ന് ഓരോരുത്തരും കണ്ടിട്ട് തീരുമാനിക്കട്ടെ, കാണാനുള്ള പൗരാവകാശത്തെ ഹനിക്കുന്നത് ജനാധിപത്യം ആണോ എന്ന് ചിന്തിക്കൂ..! ബഹു. ഹൈക്കോടതി പോലും കണ്ടു വിലയിരുത്തിയിട്ടല്ലേ അനുവാദം നൽകിയത്…..?
കുടുംബത്തോടൊപ്പം പോയാണ് ഞാൻ ഈ സിനിമ കണ്ടത്.
കേരളാസ്റ്റോറിയുടെ ആദ്യഭാഗത്തെക്കാൾ വളരെ നന്നായി ചെയ്തിട്ടുണ്ട് രണ്ടാം ഭാഗത്തിൽ! ഒരു മിനിറ്റ് പോലും ലാഗ് ഇല്ല!! നല്ലരീതിയിൽ അവതരിപ്പിച്ചു. ഹൃദയസ്പർശിയായനല്ല കഥ, അഭിനയം, സംഗീതം, സംവിധാനം, ക്യാമറ എല്ലാം നന്നായിട്ടുണ്ട്.
ഓരോ ഇന്ത്യൻ പൗരനും (ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഉൾപ്പെട്ട സമൂഹം) കാണേണ്ട സിനിമയാണിത്. പ്രത്യേകിച്ചും ഗേൾസ് എല്ലാവരും നിർബന്ധമായും കാണണം. “ലവ് ട്രാപ്പ് ജിഹാദ്” എന്ന ലോകവിപത്തിനെയാണ് സിനിമ പച്ചയ്ക്ക് തുറന്നു കാണിക്കുന്നത്.!
ഈ സിനിമ ഒരേസമയം ജാഗ്രതയും പ്രതിരോധവും തീർക്കുന്നു. ഭയം വേണ്ട, ജാഗ്രത മതി!
ഹര ഹര മഹാദേവ്!