Member   Donate   Books   0

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ വേദിയിൽ ഡോ. ഫാറൂഖ് അബ്ദുള്ള!

AVS

“കാശ്മീരിന്റെ കണ്ണീരിൽ കേരളത്തിന്റെ സാന്ത്വനം” എന്ന തലക്കെട്ടോടെ ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ (18 ഫെബ്രുവരി 2026 ന്) വന്ന ഒരു വാർത്തയാണിത്.

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെമിനാർ വേദിയിൽ സംസാരിക്കവേയാണ് കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള കശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് പരിതപിക്കുന്നത്!

വാർത്ത വായിച്ചപ്പോൾ സ്വാഭാവികമായി മനസിൽ വന്ന ചിന്തകൾ

1990 കളിൽ ജമ്മു കാശ്മീരിൽ ലക്ഷക്കണക്കിന് കാശ്മീർ സ്വദേശികളെ / കാശ്മീർ ഹിന്ദുക്കളെ (പണ്ഡിറ്റുകൾ) ജന്മനാട്ടിൽ നിന്ന്, ജനിച്ച വീടും സ്വത്തും സാധനസാമഗ്രികളും ക്ഷേത്രങ്ങളും എല്ലാം പിടിച്ചു വാങ്ങി തുരത്തിയ സമയത്ത് ഇദ്ദേഹത്തിന് കരച്ചിൽ വന്നില്ല! ഓർക്കുന്നില്ലേ “റലീവ് ഗലീവ് യാ ചലീവ്” മുദ്രാവാക്യങ്ങൾ?

പിഞ്ചുകുഞ്ഞുങ്ങൾ, വൃദ്ധർ രോഗികളടക്കമുള്ളവർ അതിശൈത്യത്തിലും, കൊടുംവേനലിലും മഴയിലും ടെന്റുകളിൽ അഭയാർത്ഥികളായി – നരകയാതന അനുഭവിച്ച് പതിറ്റാണ്ടുകളായി (ഇപ്പോഴും !) നരകിച്ച് ജീവിക്കുമ്പോഴും അദ്ദേഹത്തിന് കണ്ണീർ പൊഴിഞ്ഞില്ല!

ജന്മനാട്ടിൽ കയറാനാവാതെ തങ്ങളുടെ സ്വന്തം നാട്ടിൽ വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട ഈ പാവങ്ങളുടെ പൗരാവകാശങ്ങൾക്ക് വേണ്ടി ഇദ്ദേഹത്തിൻ്റെ ശബ്ദമുയർന്നില്ല!

Vision-2031-Kerala-Conference-Kashmir-Fake-Propoganda-by-Left 2

പാകിസ്ഥാൻ സ്പോൺസർ ചെയ്ത, മതം തലയ്ക്ക് പിടിച്ച ഭീകരവാദികൾ – മുസ്ലിങ്ങളടക്കമുള്ള നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോഴും ഇദ്ദേഹത്തിൻ്റെ ഉള്ള് തേങ്ങിയില്ല!

പഹൽഗാമിൽ മതം നോക്കി നിരപരാധികളായ അമുസ്ലീം വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തപ്പോൾ പോലും കണ്ണുനിറയാത്ത ആൾക്ക് അവിടെ സമാധാനവും വികസനവും വിനോദസഞ്ചാരവും കൊണ്ടുവന്നപ്പോഴാണ് കരച്ചിൽ വരുന്നത്!

സമാധാനം പുന:സ്ഥാപിച്ചതു കൊണ്ട് ദുഃഖിക്കുന്ന ഈ ‘സമാധാനപ്രിയന്’ സാന്ത്വനം നൽകാൻ കേരളത്തിൽ നിന്ന് കുറച്ചാൾക്കാരും! അതിനെ വാഴ്ത്താൻ ചില മാധ്യമങ്ങളും!

ചൈനയുടെ സഹായത്തോടെ കാശ്മീർ 370 പുനഃസ്ഥാപിക്കും എന്ന് പറഞ്ഞ മഹാനാണ് ഇദ്ദേഹം. ചൈനയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കണമെന്ന ലക്ഷ്യത്തോടെയാണോ കമ്മ്യൂണിസ്റ്റ് വേദിയിൽ അദ്ദേഹം എത്തിയത്?!

കാശ്മീരിൻ്റെ ഇന്നത്തെ ദുരവസ്ഥയ്ക്കെല്ലാം കാരണം ഫാറൂഖിൻ്റെ കുടുംബമാണ്. (ഷേക്ക് അബ്ദുള്ള – ഫറൂഖ് അബ്ദുള്ള – ഉമർ അബ്ദുള്ള) ഇത് ചരിത്രം പഠിച്ചവർക്ക് നന്നായറിയാം! ഇതറിയാത്തവർ മാത്രമാണ് ഫാറൂഖിൻ്റെ കപടനാട്യത്തിൽ – (അൽതകിയ!) വേദനിക്കുന്നത്.

ഇരകളെ വേട്ടക്കാരും വേട്ടക്കാരെ വിശുദ്ധരാക്കുകയും ചെയ്യുന്ന, ചരിത്രം പഠിക്കാത്ത, യാഥാർത്ഥ്യം കാണാൻ ശ്രമിക്കാത്ത, സത്യം പറയാൻ ഭയപ്പെടുന്ന ചിലർ!

“ദൈവത്തിൻ സ്വന്തം നാടേ ! ഹാ കഷ്ടം നിൻ അവസ്ഥ!”

Vision-2031-Kerala-Conference-Kashmir-Fake-Propoganda-by-Left-3