തോമാശ്ലീഹ (സെൻ്റ് തോമസ്) കേരളത്തിൽ വന്നിട്ടുണ്ടോ?
AVS
തോമാശ്ലീഹ (സെൻ്റ് തോമസ്) കേരളത്തിൽ വന്നിട്ടുണ്ടോ?
1. കേരളത്തിലെ മലബാർ മേഖലയിൽ ക്രിസ്തുമതപ്രചരണം നടത്തിയ ആദ്യ മിഷണറി ആണ് തോമാശ്ലീഹ.
2. ഇത്തരത്തിൽ ഉള്ള മത പ്രചരണത്തിലൂടെയാണ് നമ്പൂതിരിമാരെ ക്രിസ്തുമതത്തിലേക്ക് ചേർത്തത്.
എന്നാൽ ചരിത്ര വസ്തുത എന്തെന്ന് നമുക്ക് നോക്കാം:
സെൻ്റ് തോമസ് മലബാറിൽ എത്തി മതപ്രചരണം നടത്തി എന്ന വാദത്തെ പിന്തുണയ്ക്കുന്ന കൃത്യമായ ചരിത്രതെളിവുകൾ ഇന്നും ലഭ്യമല്ല. അതുപോലെ, മേൽ പറയുന്ന കാലഘട്ടത്തിൽ കേരളത്തിൽ നമ്പൂതിരി സമൂഹം നിലവിലുണ്ടായിരുന്നില്ല എന്നും ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു.
CE നാലാം നൂറ്റാണ്ട് വരെയും ക്രിസ്തുമതത്തിന് സംഘടിതമായ പള്ളികളോ സുസ്ഥിരമായ മതപ്രചരണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രയാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ, സെൻ്റ് തോമസ് സ്ഥാപിച്ചുവെന്ന് പറയപ്പെടുന്ന പള്ളികളുടെ പ്രസക്തി ചോദ്യചിഹ്നമായി തുടരുന്നു.
ബൈബിൾ കയ്യിൽ പിടിച്ച തോമാ ശ്ലീഹായുടെ ചിത്രങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ബൈബിൾ പോലും ഉണ്ടായത് എത്രയോ കാലം കഴിഞ്ഞിട്ടാണ്?!
ക്രിസ്തുശിഷ്യനായ ഒരു തോമസ് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ ഗോണ്ടോ ഫെർണെസ് രാജാവിൻ്റെ കൊട്ടാരത്തിൽ എത്തിയിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രേഖകൾ നിലനിൽക്കുമ്പോഴും അദ്ദേഹം കേരളത്തിലും തുടർന്ന് മദ്രാസിലും സഞ്ചരിച്ച്, മതം പ്രചരിപ്പിച്ചു എന്ന വാദം എത്രമാത്രം വാസ്തവമാണ് എന്ന് ചിന്തിക്കുക.
ബൈബിളിന്റെ പുതിയനിയമത്തിൽ തോമാശ്ലീഹയുടേതെന്ന് പറയപ്പെടുന്ന സുവിശേഷങ്ങളോ കത്തുകളോ ഇല്ല.
ഭാരതത്തിലെ കേരളം പോലെയൊരു പ്രദേശത്ത് വ്യാപകമായി ക്രിസ്തുമതം പ്രചരിപ്പിച്ചു പറയപ്പെടുന്ന, ക്രിസ്തുവിൻ്റെ ശിഷ്യരിൽ ഒരാളായ അദ്ദേഹത്തെപ്പറ്റി സാരമായ പരാമർശം ഒന്നും തന്നെ ബൈബിളിൽ നൽകിയിട്ടില്ല. ഇതിൽ നിന്ന് അദ്ദേഹം ശക്തനായ ഒരു ക്രിസ്തുമതപ്രചാരകൻ ആയിരുന്നില്ല എന്ന് വ്യക്തമാണ്. യേശുക്രിസ്തുവിൻ്റെ മതപ്രചരണവേളകളിൽ യോഹന്നാൻ, പത്രോസ്, യാക്കോബ് എന്നിവരാണ് പ്രധാനമായും പങ്കെടുത്തിരുന്നത് എന്നും ബൈബിളിൽ കാണാം.
ബൈബിളിലെ പുതിയനിയമത്തിൽ ഭൂരിഭാഗവും പുതുതായി ക്രിസ്തുമതം സ്വീകരിച്ച ഗ്രീക്ക്, റോമൻ വിഭാഗക്കാർക്കുള്ള നിയമങ്ങളും ഉപദേശങ്ങളും ആണ് പ്രതിപാദിക്കുന്നത്. അതിൽ സെൻ്റ് തോമസിനെപ്പറ്റിയോ കേരളത്തിൽ മതം മാറ്റപ്പെട്ട ക്രിസ്ത്യാനികളെക്കുറിച്ചോ പറയുന്നില്ല.
കേരളത്തിൽ നിന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അത്തരം രേഖകളോ ഗ്രന്ഥങ്ങളോ കണ്ടെത്തിയിട്ടില്ല.
കേരളത്തിൽ നാലാം നൂറ്റാണ്ടിൽ 72 കുടുംബങ്ങളുമായി വ്യാപാരത്തിനെത്തിയ കാനായി തോമയെ ആയിരിക്കാം ക്രൈസ്തവർ തോമാശ്ലീഹ എന്ന് തെറ്റിദ്ധരിച്ചത് എന്നതാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്ന യാഥാർത്ഥ്യം! അദ്ദേഹം കച്ചവടക്കാരൻ മാത്രമാണ്!