Clubhouse Talks
കുറച്ചുനാളുകളായി യേശുക്രിസ്തുവിനെ ‘പിശാച്’, ‘മഹാപിശാച്’, ‘കുട്ടിപിശാചുകളുടെ നേതാവ്’ ‘ലൂസിഫർ’ എന്നൊക്കെ ആക്ഷേപിക്കുന്ന ഒരു വിഭാഗം വ്യക്തികൾ clubhouse ചർച്ചകളിൽ സനാതനധർമ്മത്തിന് മഹത്തായ സംഭാവനകൾ നൽകിയ മഹാപുരുഷന്മാരെക്കുറിച്ച് തരംതാണരീതിയിൽ വിമർശനങ്ങൾ നിരന്തരം നടത്തികൊണ്ടിരിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, അരവിന്ദമഹർഷി, യുക്തേശ്വർഗിരി മഹാരാജ്, പരമഹംസ യോഗനന്ദജി, ശ്രീ നാരായണ ഗുരുദേവൻ, സ്വാമി രാമ, സത്യസായി ബാബ, മാതാ അമൃതാനന്ദമയി, ശ്രീ രവിശങ്കർ തുടങ്ങിയ ആദ്ധ്യാത്മിക ആചാര്യന്മാരെയും പ്രമുഖ ഹിന്ദു സംഘടനകളെപ്പോലും ക്രിസ്ത്യൻസഭകളുടെ ദാസന്മാരായും അവരിൽ നിന്നും പണം തട്ടി ഹിന്ദുക്കളെ വഞ്ചിച്ചു ക്രിസ്തുമതത്തിലേക്ക് വഴിതെളിക്കുന്നവരായും ചിത്രീകരിച്ചു ആക്ഷേപിക്കുന്നു. ആചാര്യ ശ്രീ കെ.ആർ മനോജ് ജി രചിച്ച ‘ഭാരതപ്രഭാവം’ എന്ന പുസ്തക ചർച്ച എന്ന പേരിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും പലവട്ടം ചിലർ തയ്യാറായി. ഈ സാഹചര്യത്തിൽ ആർഷവിദ്യാസമാജത്തെ പിന്തുണക്കുന്ന സജ്ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജി തന്നെ ഇതിനു മറുപടി നൽകാൻ നേരിട്ടെത്തി. 06/02/2023 തിങ്കളാഴ്ച രാത്രി 8 മണിക്ക് ആർഷവിദ്യാസമാജം clubhouse റൂമിലെത്തിയാണ് ഈ പ്രഭാഷണവും സംശയ നിവാരണവും നടത്തിയത്.
സനാതനധർമ്മാചാര്യന്മാരായ ശ്രീരാമകൃഷ്ണദേവൻ, ശ്രീവിവേകാനന്ദ സ്വാമികൾ, ശ്രീ അഭേദാനന്ദ, ശ്രീ യുക്തേശ്വർ ഗിരിമഹാരാജ്, ശ്രീപരമഹംസ യോഗാനന്ദജി, ശ്രീനാരായണ ഗുരുദേവൻ, ശ്രീസത്യസായിബാബ, ശ്രീമാതാ അമൃതാനന്ദമയി, ശ്രീ ചിദാനന്ദപുരി സ്വാമികൾ, ശ്രീ രവിശങ്കർ, ശ്രീ ജഗ്ഗി വാസുദേവ് എന്നീ ആദ്ധ്യാത്മികാചാര്യന്മാരേയും, സമൂഹത്തെ വളരേയേറെ സ്വാധീനിച്ച മഹാത്മാഗാന്ധി തുടങ്ങിയ മഹാത്മാക്കളേയും അവഹേളിക്കുന്ന വിധമുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ അതിശക്തമാകുന്നു. രണ്ടു കൂട്ടരാണ് ഇത്തരം പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്. (1). ഈ മഹാന്മാരിൽ ചിലരുടെ അഭിപ്രായങ്ങൾ വളച്ചൊടിച്ച് ഇവരെ ക്രിസ്തുമതാനുകൂലികളാക്കാൻ ശ്രമിക്കുന്ന ചില മതപരിവർത്തന ശക്തികൾ . (2). ഹിന്ദുധർമ്മത്തിനും സമൂഹത്തിനുമായി ചെയ്ത സംഭാവനകൾ വിസ്മരിച്ച് ഇവരെ “ക്രിസ്തുമതവക്താക്കളും” “പണം പറ്റി ക്രിസ്തുമതത്തിലേയ്ക്ക് ഹിന്ദുക്കളെ ചേർക്കുന്ന ഏജന്‍റു”മാരാണെന്നും ചിത്രീകരിക്കുന്ന ചിലർ. ഈ ദുഷ്പ്രചരണങ്ങളുടെ ഫലമായി സമൂഹത്തിൽ പലർക്കും തെറ്റിദ്ധാരണകളും സംശയങ്ങളും ഉണ്ടാവുന്നുണ്ട്. ഈ വാദങ്ങളുടെ യാഥാർത്ഥ്യം സത്യസന്ധമായി പരിശോധിച്ച് സമൂഹത്തെ നേരായ വഴിയിലേയ്ക്ക് നയിക്കുവാൻ 15/02/2023 രാത്രി എട്ട് മണിക്ക് ആചാര്യശ്രീ മനോജ് ജി നടത്തിയ ക്ലബ് ഹൗസ് സംവാദം. ഏവരും കാണുക പ്രചരിപ്പിക്കുക
മഹാശിവരാത്രിയോടനുബന്ധിച്ച് 18/02/2023 രാത്രി 8:00 pm മുതൽ “ശ്രീപരമേശ്വര മഹിമ, ശിവരാത്രിയുടെ പ്രാധാന്യം, ശ്രീപരമേശ്വരോപാസന എങ്ങനെ” എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി ക്ലബ് ഹൗസിൽ നടത്തിയ സത്സംഗം
രാമസിംഹൻ ജി സംവിധാനം ചെയ്ത 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് ആദ്യ പ്രചരണം നൽകി കൊണ്ട് ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ നേതൃത്വത്തിൽ ആർഷവിദ്യാസമാജം 4/03/2023 രാത്രി എട്ട് മണിക്ക് നടത്തിയ ക്ലബ് ഹൗസ് ചർച്ച. Adv. T.G മോഹൻദാസ് ജി, കാ.ഭാ. സുരേന്ദ്രൻ ജി, R.V ബാബു ജി, പ്രഫുൽ ജി തുടങ്ങിയ പ്രമുഖരോടൊപ്പം രാമസിംഹൻ ജിയും ചർച്ചയിൽ പങ്കെടുത്തു.
എന്താണ് ജിഹാദ്, വിവിധ തരം ജിഹാദുകൾ, ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് തുടങ്ങിയവയുടെ മതപരിവർത്തന ഭീകരത എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി വന്ദേമാതരം ക്ലബ് ഹൗസ് റൂമിൽ സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങൾ