ടി. പി. സെൻകുമാർ സാർ തയ്യാറാക്കിയ പുസ്തകം – ‘വികസിതഭാരതത്തിലേക്ക്’
AVS
ടി. പി. സെൻകുമാർ സാർ തയ്യാറാക്കിയ ‘വികസിതഭാരതത്തിലേക്ക്‘ – രാജ്യസ്നേഹികൾ വായിച്ചിരിക്കേണ്ട, പ്രചരിപ്പിക്കേണ്ട പുസ്തകം!
നരേന്ദ്ര മോദി ജി സർക്കാരിൻ്റെ 11 വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് 79 തലക്കട്ടുകളിലായി വിശദീകരിക്കുന്നതാണ് ഈ കൃതി.(Total Pages – 141)
രാജ്യത്ത് ഉണ്ടായ പുരോഗതി, എല്ലാ പൗരന്മാർക്കും സുരക്ഷ നൽകുവാനുള്ള ധീരമായ നടപടികൾ, അന്താരാഷ്ട്ര രംഗത്ത് ഭാരതസ്വാധീനം വർദ്ധിക്കുന്ന അവസ്ഥ – ഇതൊന്നും തിരിച്ചറിയാതെ മോദി സർക്കാരിനെതിരെ അപവാദപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. സംയുക്തസേനാമേധാവി അപകടത്തിൽപ്പെടുമ്പോൾ സന്തോഷിക്കുന്ന – പഹൽഗാമിൽ മതം നോക്കി നിരപരാധികളെ കശാപ്പ് ചെയ്യുന്നതിൽ വർഗീയതയും അപകടവും കാണാത്ത – ഗാസയേയും ഇറാനേയും നോക്കി മാത്രം കരയുന്ന പ്രത്യേക ജനുസ്സിൽപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരെല്ലാം സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ദുഷ്പ്രചരണങ്ങൾ നമ്മുടെ യുവതലമുറയെ സ്വാധീനിക്കുന്നുണ്ട്. ഇവരെ നേരിടുക എന്നതാണ് യഥാർത്ഥ യുദ്ധം. ഈ പോരാട്ടം വരുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ മാത്രമല്ല പ്രസക്തമാവുന്നത്. നിർഭാഗ്യവശാൽ ഈ അവബോധം ദേശീയപക്ഷത്ത് നിൽക്കുന്ന പലർക്കുമുണ്ടാകുന്നില്ല. താത്പര്യമുള്ളവർക്ക് കൃത്യമായ വിവരങ്ങൾ സമഗ്രമായി അറിയാൻ സംവിധാനമില്ല. ഇവയ്ക്കെല്ലാം തെളിവുകൾ നിരത്തി മറുപടി നൽകുവാനും എല്ലാവരിലേയ്ക്കും യാഥാർത്ഥ്യം എത്തിക്കുവാനും ദേശസ്നേഹികൾക്ക് കഴിയും വിധമാണ് സ്തുത്യർഹമായ രീതിയിൽ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ഭാരതീയർക്കും രാജ്യത്തിനുമുണ്ടായ വികസനങ്ങൾ സാമാന്യജനങ്ങളിലേക്ക് എത്തിക്കാൻ സഹായകമാകുന്ന ഈ പുസ്തകം എഴുതിയ ശ്രീ. ടി. പി. സെൻകുമാർ സാറിന് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും!